നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: മുർദോഗ് 'കൊലപാതകങ്ങൾ': കൊലപാതകി ആര്? വീട്ടുജോലിക്കാരിയുടെയും യുവാവിന്റെയും മരണവുമായുള്ള ബന്ധമെന്ത്?

  Explained: മുർദോഗ് 'കൊലപാതകങ്ങൾ': കൊലപാതകി ആര്? വീട്ടുജോലിക്കാരിയുടെയും യുവാവിന്റെയും മരണവുമായുള്ള ബന്ധമെന്ത്?

  ജൂൺ 7ന് അഭിഭാഷകനായ അലക്സ് മുർദോഗ് രാത്രി വൈകി വീട്ടിലെത്തിയപ്പോഴാണ് തന്റെ ഭാര്യയും ഒരു മകനും വെടിയേറ്റ് മരിച്ച വിവരം അറിയുന്നത്.

  Crime News

  Crime News

  • Share this:
   സൗത്ത് കരോലിനയിലെ ഒരു അഭിഭാഷകനെയും അദ്ദേഹത്തിന്റെ കുടുംബത്തിൽ സംഭവിച്ച ഇരട്ട കൊലപാതകങ്ങളെയും ചുറ്റിപ്പറ്റിയുള്ള നിഗൂഡതകൾ വീണ്ടും ചർച്ചയാകുന്നു. ‘മുർദോഗ് കൊലപാതകം‘ എന്നറിയപ്പെടുന്ന അമ്മയുടെയും മകന്റെയും കൊലപാതകം കേസന്വേഷകരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട രണ്ട് അറസ്റ്റുകളും അതിശയകരമായ ചില ട്വിസ്റ്റുകളുമുണ്ടായിട്ടുണ്ട്. എന്നാൽ കേസ് ഇന്നും തെളിയിക്കാനായിട്ടില്ല. ജൂൺ 7ന് അഭിഭാഷകനായ അലക്സ് മുർദോഗ് രാത്രി വൈകി വീട്ടിലെത്തിയപ്പോഴാണ് തന്റെ ഭാര്യയും ഒരു മകനും വെടിയേറ്റ് മരിച്ച വിവരം അറിയുന്നത്.

   100 വർഷങ്ങളായി നിയമപരമായ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരാണ് മുർദോഗ് കുടുംബത്തിലെ മുൻഗാമികൾ. അലക്സ് മുർദോഗിന്റെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനുമൊക്കെ വിവിധ ഭാഗങ്ങളിൽ പ്രോസിക്യൂട്ടർമാരായാണ് സേവനമനുഷ്ഠിച്ചിരുന്നത്.

   അലക്സ് മുർദോഗിന്റെ ഭാര്യയുടെയും മകന്റെയും കൊലപാതകങ്ങൾ തെളിയിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു. ഈ കൊലപാതകങ്ങളുടെ അന്വേഷണത്തിനിടെ കാര്യങ്ങൾ കൂടുതൽ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. അന്വേഷണം ആരംഭിച്ച ശേഷം കുടുംബവുമായി ബന്ധപ്പെട്ട മറ്റ് ചില മരണങ്ങളും കൂടി അന്വേഷണ വിധേയമാക്കി. കൂടാതെ സെപ്റ്റംബർ 16ന് അലക്സ് മുർദോഗ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തന്റെ മരണം ഒരു കൊലപാതകം ആണെന്ന് വരുത്തി തീർക്കാനുള്ള വിചിത്രമായ പദ്ധതികൾ ആസൂത്രണം ചെയ്ത ശേഷമാണ് അലക്സ് മുർദോഗ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.

   മുർദോഗ് ഇരട്ട കൊലപാതകം
   മുർദോഗിന്റെ ഭാര്യ മാഗി (52)യുടെയും അവരുടെ മകൻ സൗത്ത് കരോലിന സർവകലാശാലയിലെ വിദ്യാർത്ഥിയായ പോളിന്റെയും (22) കൊലപാതകം ലോ കണ്ട്ട്രി പ്രദേശത്തെ ഇളക്കിമറിച്ചിരുന്നു. ഈ കൊലപാതകങ്ങൾ മുർദോഗ് കൊലപാതകങ്ങൾ എന്നാണറിയപ്പെടുന്നത്. കൊലപാതകത്തെക്കുറിച്ച് ചില വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

   ചാൾസ്റ്റണിന് 65 മൈൽ പടിഞ്ഞാറ് ഗ്രാമീണ ഗ്രാമമായ ഐലൻ‌ടണിലെ കുടുംബത്തിന്റെ ഒറ്റപ്പെട്ട വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മുർദോഗ് ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രി 10 മണിക്ക് ശേഷം അദ്ദേഹം വിളിച്ച 911 ലേക്കുള്ള കോളിന്റെ ഓഡിയോയിൽ, പരിഭ്രാന്തനായി മുർദോഗ് പറയുന്നത് ഇങ്ങനെയാണ്, "താൻ വീട്ടിലെത്തിയെന്നും അവരുടെ മൃതദേഹങ്ങൾ പട്ടിക്കൂടിന് അരികിൽ നിലത്ത് കിടക്കുന്നു" എന്നുമാണ്. "ഭാര്യയ്ക്കും മകനും ശ്വാസമില്ലെന്നും" അദ്ദേഹം പറയുന്നുണ്ട്. തുട‍ർന്ന് പോലീസ് അയൽ വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിരുന്നതായും റിപ്പോ‍‍ർട്ടുകൾ വ്യക്തമാക്കുന്നു.

   അലക്സ് മുർദോഗിന് വെടിയേറ്റത് എങ്ങനെ?
   ഭാര്യയും മകനും കൊല്ലപ്പെട്ട് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം, അലക്സ് മുർദോഗ് (53), തന്റെ കുടുംബ നിയമ സ്ഥാപനമായ പിഎംപിഇഡിയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി. സ്ഥാപന മേധാവികൾ മുർദോഗ് ദശലക്ഷക്കണക്കിന് പണം ദുരുപയോഗം ചെയ്തുവെന്നാണ് ആരോപിച്ചത്. ഇത് അദ്ദേഹത്തിന്റെ അഭിഭാഷകർ നിഷേധിച്ചിട്ടില്ല.

   പിറ്റേന്ന്, സെപ്റ്റംബർ 4ന് മുർദോഗ് 911 എന്ന നമ്പറിൽ വിളിച്ച് തന്റെ വീട്ടിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു ഗ്രാമീണ റോഡിന്റെ വശത്ത് വെച്ച് തലയ്ക്ക് വെടിയേറ്റതായി പറഞ്ഞു. നിസ്സാര പരിക്കോടെ അദ്ദേഹം രക്ഷപ്പെട്ടു. തന്റെ കാറിന്റെ ടയർ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ തൊട്ടടുത്തുവച്ച് ആരോ വെടിവെക്കുകയായിരുന്നുവെന്നാണ് ആദ്യം അദ്ദേഹം അവകാശപ്പെട്ടത്. എന്നാൽ കഥ പെട്ടെന്ന് പൊളിഞ്ഞു.

   ഒരു മുൻ ക്ലയിന്റിനെ തന്റെ തലയ്ക്ക് വെടിവയ്ക്കാൻ താൻ പണം നൽകിയിട്ടുണ്ടെന്ന് മുർദോഗ് സമ്മതിച്ചു. തന്റെ ആത്മഹത്യ ഒരു കൊലപാതകമാണെന്ന് തോന്നിപ്പിക്കാനുള്ള പദ്ധതിയാണ് അദ്ദേഹം നടത്തിയത്. കാരണം അദ്ദേഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പോളിസി പ്രകാരം ഒരു ആത്മഹത്യയാണെന്ന് വിധിക്കപ്പെട്ടാൽ അയാളുടെ മരണത്തിന് ക്ലെയിം ലഭിക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. തന്റെ മൂത്ത മകൻ ബസ്റ്ററിന് 10 മില്യൺ ഡോളർ നൽകണമെന്ന ആ​ഗ്രഹമാണ് അലക്സിനെ ഇങ്ങനെ ഒരു തീരുമാനത്തിലേയ്ക്ക് എത്തിച്ചത്.

   വെടിവയ്പ്പിന് രണ്ട് ദിവസത്തിന് ശേഷം, മുർദോഗ് തന്റെ "കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും" ക്ഷമ ചോദിച്ചു, താൻ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞു. വർഷങ്ങളായി ഇദ്ദേഹം ഓക്സി കോഡോണിന് അടിമയായിരുന്നുവെന്നും ഭാര്യയുടെയും മകന്റെയും മരണശേഷം വേദനസംഹാരിയുടെ ദുരുപയോഗം കൂടുതൽ വഷളായെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.

   തന്നെ കൊല്ലാൻ ഏൽപ്പിച്ച മുൻ ക്ലയന്റായ കർട്ടിസ് ഇ. സ്മിത്തിനെയും അലക്സ് മുർദോഗിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇൻഷുറൻസ് തട്ടിപ്പ്, ഇൻഷുറൻസ് തട്ടിപ്പ് നടത്താനുള്ള ഗൂഡാലോചന, തെറ്റായ പോലീസ് റിപ്പോർട്ട് സമർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.

   ഹാംപ്ടൺ കൗണ്ടിയിലെ ഒരു കോടതിമുറിയിലെ വാദത്തിന് ശേഷം അദ്ദേഹം ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. പുനരധിവാസ കേന്ദ്രത്തിലേക്ക് മടങ്ങുകയും ചെയ്തു. ഭാര്യയുടെയും മകന്റെയും മരണത്തിൽ തനിക്ക് പങ്കില്ലെന്ന് മുർദോഗും അദ്ദേഹത്തിന്റെ അഭിഭാഷകരും ഉറച്ചു വാദിച്ചു.

   "അദ്ദേഹം ഉൾപ്പെട്ടിട്ടുള്ള ഒരേയൊരു കേസ് സ്വന്തം കൊലപാതകം ആസൂത്രണം ചെയ്തതായിരുന്നു" അദ്ദേഹത്തിന്റെ അഭിഭാഷകരിൽ ഒരാളും സ്റ്റേറ്റ് സെനറ്ററും കൂടിയായ ഡിക്ക് ഹാർപൂട്ട്ലിയൻ കോടതിയിൽ പറഞ്ഞു.

   ബോട്ട് അപകടവുമായി എന്ത് ബന്ധം?
   കൊല്ലപ്പെട്ട മകൻ പോൾ മുർദോഗ് 2019ൽ മദ്യപിച്ച ശേഷം ബോട്ട് ഓടിച്ച് ഉണ്ടായ അപകടത്തിൽപ്പെട്ട് ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടിരുന്നു. 19 കാരനായ മല്ലോറി ബീച്ച് ആണ് കൊല്ലപ്പെട്ടത്. അതിന് ശേഷം പോൾ ജാമ്യത്തിലിറങ്ങിയിരുന്നു.

   പോളിന്റെ മരണശേഷം പുറത്തുവന്ന രേഖകളും വീഡിയോകളും പോലീസ് പോളിന് അനുകൂലമായ നടപടി സ്വീകരിക്കുകയായിരുന്നോ എന്ന ചോദ്യങ്ങൾ ഉയർത്തി. ബോട്ടിലെ ആറ് യാത്രക്കാരിൽ ഒരാൾ പോൾ മുർദോഗ് ആണ് ബോട്ട് ഓടിച്ചതെന്ന് പറഞ്ഞിരുന്നു. എന്നാൽ ആരാണ് ബോട്ട് ഓടിച്ചതെന്ന് ഉറപ്പില്ലെന്ന് യാത്രക്കാരൻ പറഞ്ഞതായാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് എഴുതിയിരിക്കുന്നത്.

   സൗത്ത് കരോലിന അറ്റോർണി ജനറൽ ഇപ്പോഴും അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. എന്നാൽ ഈ ബോട്ട് അപകടവും ഇരട്ടക്കൊലപാതകവും തമ്മിൽ ഒരു ബന്ധവും അധികൃതർ ഇതുവരെ കണ്ടെത്തിയില്ല.

   2018ൽ വീട്ടുജോലിക്കാരി മരിച്ചത് എങ്ങനെ?
   2018 ഫെബ്രുവരിയിൽ, 20 വർഷത്തിലേറെയായി അലക്സ് മുർദാഗിന്റെയും കുടുംബത്തിന്റെയും വീട്ടുജോലിക്കാരിയായിരുന്ന ഗ്ലോറിയ സാറ്റർഫീൽഡ് എന്ന സ്ത്രീ അവരുടെ വീട്ടിൽ വീണ് മരിച്ചിരുന്നു. ആ സമയത്ത് മരണം ഒരു ആകസ്മിക വീഴ്ചയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സെപ്റ്റംബർ 15ന്, സൗത്ത് കരോലിനയിലെ ഹാംപ്ടൺ കൗണ്ടിയിലെ കൊറോണർ, സാറ്റർഫീൽഡിന്റെ മരണം കൊറോണറെ അറിയിച്ചിട്ടില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസിന് ഒരു കത്തിൽ എഴുതി. സാറ്റർഫീൽഡിന്റെ മരണ സർട്ടിഫിക്കറ്റിൽ മരണം "സ്വാഭാവികം" എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊറോണർ ആഞ്ചല ടോപ്പർ പറഞ്ഞു.

   സാറ്റർഫീൽഡിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലഭിക്കേണ്ട 505,000 ഡോളർ സെറ്റിൽമെന്റ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സാറ്റർഫീൽഡിന്റെ രണ്ട് ആൺമക്കൾ പറയുന്നു. ഇതിനെ തുടർന്ന് ഇവർ അലക്സ് മുർദോഗിനും അവരുടെ പഴയ അഭിഭാഷകനുമെതിരെ ഒരു പുതിയ കേസ് ഫയൽ ചെയ്തു. ഈ പണം എവിടെ പോയി എന്നറിയാനാണ് കേസ് ഫയൽ ചെയ്തത്.

   2015ൽ യുവാവിന്റെ മൃതദേഹം റോഡരികിൽ
   വീട്ടുജോലിക്കാരിയുടെ മരണം മാത്രമല്ല പുതിയ പരിശോധനയ്ക്ക് വിധേയമാകുന്നത്. 2015ൽ റോഡിൽ കണ്ടെത്തിയ 19കാരനായ സ്റ്റീഫൻ സ്മിത്തിന്റെ മരണത്തെക്കുറിച്ചും പുതിയ അന്വേഷണം ആരംഭിക്കുമെന്ന് സൗത്ത് കരോലിന നിയമ നിർവ്വഹണ വിഭാഗം അറിയിച്ചു. മുർദോഗിന്റെ വീട്ടിൽ നിന്ന് 10 മൈൽ അകലെയാണ് ഈ മൃതദേഹം കണ്ടെത്തിയത്.

   ഈ മരണത്തിന്റെ പിന്നിലാരെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കേസിൽ മുർദോഗ് കുടുംബം തെറ്റ് ചെയ്തതായി പോലീസ് ആരോപിച്ചിട്ടില്ല. എന്നാൽ എന്തുകൊണ്ടാണ് ഈ കേസിന്റെ അന്വേഷണം പുനരാരംഭിക്കുന്നതെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല.
   Published by:Jayesh Krishnan
   First published:
   )}