• HOME
 • »
 • NEWS
 • »
 • explained
 • »
 • Modi@72 | സാംസ്കാരിക പൈതൃകം ഉയ‍ർത്തിപ്പിടിച്ച് നരേന്ദ്ര മോദി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുന്നത് എങ്ങനെ?

Modi@72 | സാംസ്കാരിക പൈതൃകം ഉയ‍ർത്തിപ്പിടിച്ച് നരേന്ദ്ര മോദി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുന്നത് എങ്ങനെ?

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം, ജീവിത നിലവാരം ഉയർത്തൽ, സാധാരണക്കാരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണനകളാണ്

നരേന്ദ്ര മോദി

നരേന്ദ്ര മോദി

 • Last Updated :
 • Share this:
  #ഡേവിഡ് ഫ്രോളി

  ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അതിൻെറ വൈവിധ്യമാർന്ന സംസ്കാരം കൊണ്ടു ലോകത്തെ എന്നും അത്ഭുതപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ്. ലോകത്തെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് അധിവസിക്കുന്നത് ഇന്ത്യയിലാണ്. ലോകത്തിന് എക്കാലത്തും വിഞ്ജാനത്തിൻെറ പുതിയ തലങ്ങൾ പ്രദാനം ചെയ്യുന്നതിലും ഇന്ത്യ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. വൈദേശികാധിപത്യത്തിനും ഈ രാജ്യത്തിൻെറ ആത്മാവിന് പോറലേൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഇവിടുത്തെ ആത്മീയ ദർശനങ്ങളും ഗുരുക്കൻമാരും ഋഷിമാരും എന്നും തലമുറകളെ പ്രചോദിപ്പിച്ച് കൊണ്ടേയിരുന്നിട്ടുണ്ട്. മഹത്തായ പൈതൃകം പേറുന്ന ഇന്ത്യ ഇന്ന് വലിയൊരു വഴിത്തിരിവിൻെറ പാതയിലാണ്.

  രാജ്യമെന്ന നിലയിൽ ഒത്തിണക്കത്തോടെ പുതിയ ദിശാബോധത്തോടെ മുന്നോട്ട് നീങ്ങാൻ 1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ഉന്നമനത്തിനായി നിരവധി സംഭാവനകളാണ് ഈ രാജ്യത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. വേദാന്തത്തിലൂടെയും യോഗയിലൂടെയും സ്വാമി വിവേകാനന്ദൻ തുടങ്ങിവെച്ച, ദേശീയ സ്വാതന്ത്ര്യ സമരത്തിൻെറ സുവർണ ഏടുകളിലൂടെ ബാലഗംഗാധര തിലകിനെയും ശ്രീ അരബിന്ദോയെയും രവീന്ദ്ര നാഥ ടാഗോറിനെയും പോലുള്ളവർ മുന്നോട്ട് വെച്ച ദർശനങ്ങളും മനുഷ്യരാശിക്ക് തന്നെ പുതിയ ദിശാബോധം നൽകുന്നതായിരുന്നു.

  ഇന്ത്യയുടെ നാഗരിക പൈതൃകത്തെയും സ്വത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കൊളോണിയൽ അടിച്ചമർത്തലിന് ശേഷം പുതിയ നേതാക്കൾ ഇന്ത്യയെ ഭരിക്കാൻ തുടങ്ങി. രാജ്യത്തിൻെറ സാംസ്കാരിക വൈവിധ്യത്തിൻെറ ഉൽപ്പന്നങ്ങളായി വന്നവരല്ല പിന്നീട് രാജ്യം ഭരിച്ചത്. വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലയിൽ കൊളോണിയൽ, മാർക്സിയൻ സ്വാധീനമാണ് പിന്നീട് തുടർന്നത്. ഇന്ത്യയുടെ മഹത്തായ പൌരാണികതയെയോ സാംസ്കാരിക ചരിത്രത്തെയോ ഉൾക്കൊണ്ട് കൊണ്ടല്ല അവർ രാജ്യം ഭരിച്ചത്. യഥാർഥ ഇന്ത്യയെ ബഹുമാനിച്ച് കൊണ്ടായിരുന്നില്ല നെഹ്റുവിയൻ, കോൺഗ്രസ് ഭരണം ഇന്ത്യയെ മുന്നോട്ട് നയിച്ചത്. അവരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് രാജഭരണം പോലെ ഭരണം തുടരാനാണ് അവർ ആഗ്രഹിച്ചത്.

  മോദി, പുതിയ ഇന്ത്യ, സാംസ്കാരിക അസ്തിത്വം

  സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾക്ക് ശേഷം, 2022 ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു പുതിയ ഇന്ത്യ ഉയർന്നുവരികയാണ്. ഭാരതത്തിന്റെ സത്തയുൾക്കൊള്ളുന്ന, അതിൻെറ ആദിമ സംസ്കാരത്തെയും വൈവിധ്യത്തെയും ഉയ‍ർത്തിപ്പിടിക്കുന്ന, സാമൂഹിക സാമ്പത്തിക മേഖലകളിൽ വലിയ മുന്നേറ്റം നടത്തുന്ന ഒരു രാജ്യമായി ഇന്ത്യ ഇപ്പോൾ മാറുകയാണ്.

  സ്മാരകങ്ങൾ മഹത്തായ സംസ്കാരത്തിനെയാണ് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകൾ മുമ്പ് നിർമ്മിക്കപ്പെട്ടിട്ടുള്ള പൌരാണിക ക്ഷേത്രങ്ങളും പവിത്രമായ ഇടങ്ങളുമാണ് ഇന്ത്യയുടെ സാംസ്കാരികത്തനിമയുടെ അടിസ്ഥാനം. രാജ്യത്തുടനീളം ഇവ കാണാമെങ്കിലും പലതും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഇന്ത്യയുടെ ഈ പൈതൃക സ്ഥലങ്ങളെ, പ്രത്യേകിച്ച് അയോധ്യ, കേദാർനാഥ്, കാശി വിശ്വനാഥ് തുടങ്ങിയ തീർഥാടക കേന്ദ്രങ്ങൾക്ക് വലിയ പിന്തുണയാണ് നരേന്ദ്ര മോദി നൽകിയത്. അവയെ അദ്ദേഹം എക്കാലത്തും ബഹുമാനിക്കുകയും ചെയ്യുന്നു.

  സ്വാതന്ത്യത്തിന് ശേഷം നമ്മുടേതായ സ്മാരകങ്ങൾ പണിയേണ്ടതുണ്ട്. രാജ്യത്തിൻെറ കരുത്ത് വിളിച്ചോതുന്ന കർത്തവ്യപദത്തിലൂടെയും പുതിയ സെൻട്രൽ വിസ്ത സമുച്ചയത്തിലൂടെയും ഡൽഹിയെ മാറ്റിമറിക്കുകയാണ് മോദി. ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ കൊളോണിയൽ സ്മാരകങ്ങൾ അദ്ദേഹം നീക്കം ചെയ്തു. ഇന്ത്യക്ക് ഒരു ദേശീയ അസ്തിത്വം നൽകാനാണ് മോദി ശ്രമിക്കുന്നത്. അത് വരും തലമുറകൾക്ക് പ്രചോദനമാവുമെന്ന കാര്യത്തിൽ സംശയം വേണ്ട.  ആധുനിക ഇന്ത്യയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടും അവഗണിക്കപ്പെട്ടിരുന്ന, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ശ്രീ അരബിന്ദോ, വീർ സവർക്കർ തുടങ്ങിയ രാഷ്ട്രീയ വഴികാട്ടികളെ പ്രധാനമന്ത്രി ആദരിച്ചു. ഗുജറാത്തിലെ സർദാർ പട്ടേലിന്റെ പ്രതിമയും ഡൽഹിയിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇതിൻെറ ഉദാഹരണങ്ങളാണ്. റാണാ പ്രതാപ്, ഛത്രപതി ശിവജി തുടങ്ങിയ ചരിത്രപുരുഷന്മാർ മുതൽ സ്വാതന്ത്ര്യ സമരത്തിൽ തമസ്കരിക്കപ്പെട്ടിരുന്ന സേനാനികൾ വരെയുള്ളവരെ മോദി വീണ്ടും ആദരിച്ചു.

  എൺപത് ശതമാനം ഹിന്ദുക്കളുള്ള രാജ്യമാണെങ്കിലും അഭിമാനിയായ ഹിന്ദുവായി രാജ്യം ഭരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി മോദിയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നിട്ടും അദ്ദേഹം ഇന്ത്യയിലെയും ലോകത്തെയും വൈവിധ്യമാർന്ന സംസ്കാരങ്ങളെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ശിവൻ, കൃഷ്ണൻ, രാമൻ, സീത, സരസ്വതി, ദുർഗ്ഗ, കാളി, ഗണേശൻ, ഹനുമാൻ എന്നിങ്ങനെ ഭാരതത്തിലെ പ്രധാന ദേവതകളെ വലിയ ബഹുമാനത്തോടെയും ഭക്തിയോടെയുമാണ് മോദി കാണുന്നത്. ക്ഷേത്രങ്ങളിൽ അദ്ദേഹം സന്ദ‍ർശിക്കുകയും ചെയ്യുന്നു. സാമൂഹ്യ, രാഷ്ട്രീയ രംഗത്തുള്ളവ‍ർ ഇക്കാര്യത്തിൽ മോദിയെ മാതൃകയാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര യോഗ ദിനം, ആയുർവേദ ദിനം എന്നിവയെല്ലാം മോദിയുടെ സംഭാവനകളാണ്.

  ആദിശങ്കരൻ, രാമാനുജം, ബുദ്ധൻ, മഹാവീരൻ, ഗുരുനാനാക്ക് തുടങ്ങി ഇന്ത്യയിലെ മഹാഗുരുക്കളെയെല്ലാം പ്രധാനമന്ത്രി ബഹുമാനിക്കുന്നു. ഹിമാലയം മുതൽ തമിഴ്‌നാട് വരെയും കാശ്മീർ മുതൽ വടക്കുകിഴക്ക് വരെയും രാജ്യത്തെ ഏകോപിപ്പിക്കാനും എല്ലാവരെയും ഒരുപോലെ കാണാനും അദ്ദേഹത്തിന് സാധിക്കുന്നു. ഗംഗാനദിയെ പരിപോഷിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ കുതിപ്പ് നടത്തുന്നതിനും പാരിസ്ഥിതിത മേഖലയിലുമെല്ലാം മോദി പുതിയ പാതയാണ് വെട്ടിത്തുറന്നിരിക്കുന്നത്.

  രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം, ജീവിത നിലവാരം ഉയർത്തൽ, സാധാരണക്കാരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണനകളാണ്. അഴിമതിയും കാര്യക്ഷമതയില്ലായ്മയും ഇല്ലാതാക്കി സാമ്പത്തികമായി ഒരു കെട്ടുറപ്പുള്ള രാജ്യമായി മോദി ഇന്ത്യയെ പരിവ‍ർത്തനം ചെയ്തു. പുതിയ സംരംഭകർ, കായിക താരങ്ങൾ എന്നിവരെയും അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

  ആഗോളതലത്തിലും നയതന്ത്ര മേഖലകളിലും ഇന്ത്യക്ക് ‘വിശ്വഗുരു’വെന്ന സ്ഥാനം തിരികെ നൽകാൻ മോദിക്ക് സാധിച്ചു. ലോകത്തിലെ എല്ലാ മേഖലയിലുമുള്ള നേതാക്കളുമായി ഇന്ന് അടുത്ത ബന്ധം പുലർത്തുന്ന ലോക നേതാവായി മോദി വളർന്ന് കഴിഞ്ഞിരിക്കുന്നു. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള മോദിയുടെ ശ്രമങ്ങളെ വിമർശിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. അധികാരം നഷ്ടപ്പെട്ട, പഴയ മഹിമ മാത്രം പറയാനുള്ള ചിലരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളുമാണ് അതിന് പിന്നിലുള്ളത്. ഇടതുപക്ഷ സഖ്യവും രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘടനകളും ഇതിന് പിന്നിലുണ്ട്.

  അധികാരവും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമിട്ട് രാജ്യത്തിൻെറ താൽപര്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ചിലർ മോദിയെ അഹങ്കാരിയെന്ന് വിളിക്കുന്നു. മോദിയുടെ കീഴിലുള്ള പുതിയ ഇന്ത്യ അസഹിഷ്ണുത നിറഞ്ഞതാണെന്നാണ് മറ്റൊരു വിമ‍ർശനം.

  വൈവിധ്യങ്ങളെ ഇത് പോലെ ഉൾക്കൊള്ളുന്ന മറ്റേത് രാജ്യമാണുള്ളതെന്ന് പറയാൻ അവർക്ക് സാധിക്കുമോ. ചൈനയുടെയും പാകിസ്ഥാൻെറയുമൊക്കെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം. വിചിത്രമെന്നു പറയട്ടെ, യുഎസിലും കാനഡയിലും പോലും ഇന്ത്യാ വിരുദ്ധ ആക്രമണങ്ങളും അസഹിഷ്ണുതയും നാം ഇപ്പോൾ കാണുന്നുണ്ട്.

  ലോകത്തെ പല രാജ്യങ്ങളും ഇന്ന് ആഭ്യന്തര സംഘർഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. സാമ്പത്തിക തകർച്ചയും പ്രതിസന്ധികളും കാരണം പുതിയ യുദ്ധത്തിൻെറ നിഴലിലാണ് യൂറോപ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സംസ്കാരങ്ങൾ തകരുകയും പഴയ പാരമ്പര്യങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

  പ്രാചീന ഇന്ത്യയുടെ മൂല്യങ്ങൾ ഉൾക്കൊണ്ട്, രാജ്യത്തെ ആധുനികവൽക്കരിച്ച് ഭാവിയിൽ വലിയ ശക്തിയായി വള‍ർത്തുകയാണ് നരേന്ദ്ര മോദി. നയതന്ത്ര, സാമ്പത്തിക, സൈനിക, സാംസ്കാരിക തലങ്ങളിൽ ഇന്ത്യ ഇന്ന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നു. പുതിയ ഇന്ത്യക്ക് മനുഷ്യരാശിക്കാകെ പുതിയ വെളിച്ചം നൽകുന്നു. രാഷ്ട്രീയമോ സാമൂഹികമോ ആയ തലങ്ങളിൽ മാത്രമല്ല, സാംസ്കാരികമായും ഒരു പുതിയ ദ‍ർശനമാണ് ആഗോളതലത്തിൽ തന്നെ ഇന്ത്യ മുന്നോട്ട് വെക്കുന്നത്.
  Published by:user_57
  First published: