ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു ആഘോഷമാണ് നവരാത്രി. ഒന്‍പത് രാത്രിയും 10 പകലും ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിച്ചും പ്രാർത്ഥിച്ചുമാണ് ഈ ആഘോഷം കൊണ്ടാടുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ കാതല്‍. മഹാകാല സംഹിത അനുസരിച്ച് വേദ കാലഗണനാ രീതി പ്രകാരം 4 നവരാത്രികള്‍ ഉണ്ട്. അവ ശാരദ് നവരാത്രി, ചൈത്ര നവരാത്രി, മാഘ ഗുപ്ത നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി എന്നിവയാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ശരദ് നവരാത്രി. ശാരദ് നവരാത്രിയാണ് രാജ്യമെമ്പാടും കടുത്ത ഭക്തിയോടും ആവേശത്തോടും കൂടെ കൊണ്ടാടുന്നത്.
ഈ വര്‍ഷം ശാരദ് നവരാത്രി ഒക്ടോബര്‍ 7ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് വിജയ ദശമിയോടും ദുര്‍ഗാ വിസര്ജാനോടും കൂടി അവസാനിക്കും. ഈ ഏഴു ദിവസങ്ങളുടെ ചരിത്രവും പ്രത്യേകതയും, ഓരോ ദിവസത്തെയും പൂജാ സമയവും അറിയാം..
ഹിന്ദു പുരാണം അനുസരിച്ച്, മഹിഷാസുരന് എന്ന അസുര രാജാവ്, ത്രിലോകങ്ങളും അതായത്, ഭൂമി, സ്വര്‍ഗം, നരകം എന്നിവ ആക്രമിച്ചു. ഈ അസുരനെ തോല്പ്പിക്കാനായി ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ശക്തി കൂട്ടിയോജിപ്പിച്ച് ദുര്‍ഗാദേവിയെ സൃഷ്ടിച്ചു. ഒരു സ്ത്രീയ്ക്ക് മാത്രമേ തന്നെ വധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന വരം ബ്രഹ്മാവില്‍ നിന്ന് മഹിഷാസുരന് നേടിയിരുന്നതിനാല്‍ മൂവുലകിലും ഈ അസുരനെ നിഗ്രഹിക്കാന്‍ ആരെകൊണ്ടും ആയില്ല. അങ്ങനെ ദുര്‍ഗാ ദേവി 15 ദിവസത്തെ ഘോരയുദ്ധത്തിന് ശേഷം മഹാല്യ ദിനത്തില്‍ തന്റെ ത്രിശൂലത്താല്‍ അസുരനെ നിഗ്രഹിച്ചു എന്നാണ് ഐതിഹ്യം.
NAVRATRI 2021: പ്രത്യേകതകൾ
ഭക്തര്‍ നവരാത്രി കാലത്തില്‍ ദുര്‍ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിക്കും.
ആദ്യത്തെ ദിവസം ശൈലപുത്രിയ്ക്കായും, രണ്ടാം ദിനം ബ്രഹ്മചാരിണിയ്ക്കായും, മൂന്നാം ദിനം ചന്ദ്രഘണ്ടയ്ക്കായും, നാലാം ദിനം കൂശ്മണ്ഠയ്ക്കായും, അഞ്ചാം ദിനം സ്കണ്ടമാതയ്ക്കായും, ആറാം ദിനം കാത്യായനിയ്ക്കായും, ഏഴാം ദിനം കാലരാത്രിയ്ക്കായും, എട്ടാം ദിനം മഹാഗൗരിയ്ക്കായും, ഒന്‍പതാം ദിനം സിദ്ധിധാത്രിയ്ക്കായും സമര്‍പ്പിച്ച് കൊണ്ടാണ് ഭക്തര്‍ പൂജ ചെയ്യുന്നത്.
Also Read-
'ഇവരുമായി സംസാരിച്ചതാണ് ഫോമില്‍ തിരിച്ചെത്താന്‍ സഹായിച്ചത്'; വെളിപ്പെടുത്തലുമായി ഇഷാന് കിഷന്
നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
NAVRATRI 2021: ഓരോ ദിവസത്തെയും പൂജാ സമയങ്ങൾ
ഒന്നാം ദിനം: നവരാത്രിയുടെ ആദ്യ ദിവസം ആരംഭിക്കുന്നത് പ്രതിപാദ തിഥിയിൽ വരുന്ന ഘടസ്ഥാപനയിലാണ്. പ്രതിപാദ തിഥി ഒക്ടോബർ 6ന് വൈകിട്ട് 04:34 മണിക്ക് ആരംഭിച്ച് ഒക്ടോബർ 7ന് ഉച്ച തിരിഞ്ഞ് 01:46 മണിവരെ നിലനിൽക്കും. ഘടസ്ഥാനപയ്ക്കുള്ള ഏറ്റവും നല്ല സമയം, രാവിലെ 06:17 മുതൽ 07:07 വരെയും ശേഷം വീണ്ടും രാവിലെ 11:45 മുതൽ ഉച്ചയ്ക്ക് 12:32 വരെയാണ്.
രണ്ടാം ദിനം: ദ്വിതീയ തിഥി ആരംഭിക്കുന്നത് ഒക്ടോബർ എട്ടിനാണ് എങ്കിലും അത് ഒക്ടോബർ 7ന് ഉച്ചയ്ക്ക് 01:46 ന് ആരംഭിച്ച് എട്ടാം തീയ്യതി രാവിലെ 10:48 വരെയുണ്ടാകും.
മൂന്നാം ദിനം: ത്രിതീയ തിഥി ഒക്ടോബർ എട്ടിന് രാവിലെ 10:48ന് ആരംഭിച്ച് ഒൻപതാം തീയ്യതി 07:48ന് അവസാനിയ്ക്കും.
നാലാം ദിനം: ചതുർത്ഥി തിഥി ഒൻപതിന് രാവിലെ 07:48ന് ആരംഭിച്ച് പത്തിന് രാവിലെ 04:55ന് അവസാനിക്കും.
അഞ്ചാം ദിനം: പഞ്ചമി തിഥി പത്തിന് രാവിലെ 04:55ന് ആരംഭിച്ച് പതിനൊന്നിന് അതിരാവിലെ 02:14ന് അവസാനിക്കും.
ആറാം ദിനം: ഷഷ്ഠി തിഥി പതിനൊന്നാം തീയതി അതിരാവിലെ 02:14ന് ആരംഭിച്ച് രാത്രി 11:50തിന് അവസാനിക്കും.
ഏഴാം ദിനം: നവരാത്രി കാലത്തിലെ സപ്തമി പതിനൊന്നാം തീയതി രാത്രി 11:50ന് ആരംഭിച്ച് പന്ത്രണ്ടാം തീയതി രാത്രി 09:47ന് അവസാനിക്കും.
എട്ടാം ദിനം: അഷ്ടമി തിഥി അഥവാ മഹാഷ്ടമിയെന്നും മഹാ ദുർഗാഷ്ടമി എന്നും അറിയപ്പെടുന്ന സമയം, ഒക്ടോബർ 12ന് രാത്രി 09:47ന് ആരംഭിച്ച് പതിമൂന്നിന് രാത്രി 08:07ന് അവസാനിക്കും.
ഒൻപതാം ദിനം: നവമി തിഥി അഥവാ മഹാനവമി നാളിലാണ് ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതായി വിശ്വസിക്കുന്നത്. ഈ സമയം വരുന്നത് പതിമൂന്നാം തീയതി രാത്രി 08:17 മുതൽ പതിനാലാം തീയതി 06:52 വരെയാണ്.
പത്താം ദിനം: ദശമി തിഥി അഥവാ വിജയദശമിയാണ് നവരാത്രിയിലെ അവസാന ദിനമായി കണക്കാക്കുന്നത്. ഈ ദിവസം ദസറ എന്ന പേരിലും ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ പേരിൽ ആഘോഷിക്കപ്പെടുന്നു. ഈ സമയം ആരംഭിക്കുന്നത് പതിനാലാം തീയതി വൈകിട്ട് 06:52 നും അവസാനിക്കുന്നത് പതിനഞ്ചാം തീയ്യതി വൈകിട്ട് 06:02നുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.