നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • NDPS ജയിൽ ശിക്ഷ, പിഴ തുടങ്ങി മയക്കു മരുന്നു സംബന്ധമായ നിയമത്തെ കുറിച്ച് അറിയേണ്ടതെല്ലാം

  NDPS ജയിൽ ശിക്ഷ, പിഴ തുടങ്ങി മയക്കു മരുന്നു സംബന്ധമായ നിയമത്തെ കുറിച്ച് അറിയേണ്ടതെല്ലാം

  രാജ്യത്ത് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) വകുപ്പിന് വകുപ്പിന് കീഴില്‍ ഓരോ മണിക്കൂറിലും എട്ട് കേസുകൾ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

  • Share this:
   രാജ്യത്താകമാനം നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) വകുപ്പിന് കീഴില്‍ 72000 ത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് ഈ വകുപ്പിന് കീഴില്‍ ഓരോ മണിക്കൂറിലും എട്ട് കേസുകൾ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അഭിനേതാവായിരുന്ന സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചില ഉന്നതശ്രേണി കേസുകള്‍ പുറത്തു വന്നതോടെ രാജ്യത്തെ വിനോദ വ്യവസായത്തിലെ മയക്കുമരുന്ന് ഉപയോഗം വ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്താണ് രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ശനമായ മയക്കുമരുന്ന് സംബന്ധമായ നിയമമെന്നും ഈ നിയമം ലംഘിച്ചാൽ സംഭവിക്കുന്നത് എന്തെല്ലാമാണന്നും നോക്കാം.

   എൻഡിപിഎസ് വകുപ്പിന് കീഴിൽ നിരോധിച്ച മരുന്നുകൾ ഏതെല്ലാമാണ്?

   എൻഡിപിഎസ് നിയമം അനുസരിച്ച് കൊക്ക ഇല, കഞ്ചാവ്, കറുപ്പ്, പോപ്പി ഇലകൾ തുടങ്ങിയവ കൊണ്ട് നിർമ്മിച്ചെടുത്ത മയക്കുമരുന്നുകളെല്ലാം ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.” “ലഹരി പദാർത്ഥം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, “മുകളിൽ വ്യക്തമാക്കിയ ലഹരി പദാർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പദാർത്ഥം, അത് പ്രകൃതിദത്തമോ കൃത്രിമമോ ആകാം, അതുമല്ലെങ്കിൽ ഏതെങ്കിലും പ്രകൃതിദത്ത വസ്തുക്കളുടെ കൂട്ടോ“ ആകാം. പ്രസ്തുത നിയമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭാഗത്താണ് ഈ പട്ടികയെപ്പറ്റി വിവരിക്കുന്നത്.

   “മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും നിർമ്മാണം, ഉത്പാദനം, വ്യാപാരം, ഉപയോഗം തുടങ്ങിയവ” ശാസ്ത്രപരമായതോ അല്ലെങ്കിൽ വൈദ്യ ആവശ്യങ്ങൾക്കോ അല്ലാത്തപക്ഷം നിരോധിക്കുക എന്നതാണ് എൻഡിപിഎസ് നിയമത്തിന്റെ ലക്ഷ്യം.

   നിയമ നിർമ്മാതാക്കൾക്ക് ലഹരി പദാർത്ഥങ്ങളുടെ പട്ടിക വിപുലീകരിക്കാനോ മറ്റ് കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അതിൽ നിന്ന് ഇനങ്ങൾ നീക്കം ചെയ്യാനോ നിയമം അനുവദിക്കുന്നു.

   എൻഡിപിഎസ് നിയമപ്രകാരം മയക്കുമരുന്ന് കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും ലഭിക്കുന്ന ശിക്ഷ എന്താണ്?

   പിടിച്ചെടുക്കപ്പെടുന്ന മയക്കു മരുന്നിന്റെ അളവനുസരിച്ചാണ് എൻഡിപിഎസ് നിയമ പ്രകാരമുള്ള ശിക്ഷ തീരുമാനിക്കുന്നത്. ഇനിപ്പറയുന്ന ഭേദഗതികളും നിയമത്തിൽ വരുത്തിയിട്ടുണ്ട്. അതിൻ പ്രകാരം, “പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തിൽ ശിക്ഷകൾ മൂന്നു തരത്തിൽ വിഭജിച്ചിട്ടുണ്ട്, അതോടൊപ്പം, ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച കാര്യങ്ങളിൽ കോടതിക്ക് വിവേചനാധികാരമുണ്ട്.”

   കഞ്ചാവിനെ സംബന്ധിച്ച ഉദാഹരണം നോക്കിയാൽ, ഏതെങ്കിലും കഞ്ചാവ് ചെടി വളർത്തുന്നതിയതായി കണ്ടെത്തിയാൽ, 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

   കൂടാതെ, കഞ്ചാവിന്റെ ഉത്പാദനം, നിർമ്മാണം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും. അങ്ങനെ നോക്കുമ്പോൾ, "ചെറിയ അളവിൽ" കഞ്ചാവ് പിടിച്ചെടുക്കുന്നതിനുള്ള ശിക്ഷ ഒരു വർഷം വരെ കഠിന തടവും 10,000 രൂപ വരെ പിഴയുമാണ്. പിടിച്ചെടുക്കൽ “വാണിജ്യ അളവിനേക്കാൾ കുറവാണെങ്കിലും നിയമ പ്രകാരം കണക്കാക്കിയിരിക്കുന്ന ചെറിയ അളവിനേക്കാൾ കൂടുതലാണ്," എന്ന് കണ്ടെത്തിയാൽ, കുറ്റവാളിക്ക് 10 വർഷം വരെ കഠിന തടവും പിഴയിനത്തിൽ കുറ്റവാളിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെയും ഈടാക്കാം.

   അതേസമയം വാണിജ്യപരമായ അളവിൽ കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയാൽ "10 വർഷത്തിൽ കുറയാത്തതും എന്നാൽ 20 വർഷം വരെ നീട്ടാവുന്നതുമായ" കഠിനമായ തടവു ശിക്ഷയും ഒപ്പം പിഴയിനത്തിൽ “ഒരു ലക്ഷം രൂപയിൽ കുറയാത്തതും രണ്ട് ലക്ഷം രൂപ വരെയുള്ള തുകയും ഈടാക്കാവുന്നതാണ്." അതു പോലെ തന്നെ കോടതിക്ക് രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പിഴ ഈടാക്കാനും” അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്.

   സെക്ഷൻ 27 അനുസരിച്ച്, "ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർത്ഥം" കഴിക്കുന്നതിനുള്ള ശിക്ഷയും ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ "കൊക്കെയ്ൻ, മോർഫിൻ, ഡയസെറ്റൈൽമോർഫിൻ അല്ലെങ്കിൽ മറ്റേതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ഏതെങ്കിലും ലഹരി പദാർത്ഥം," തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം ശിക്ഷ "ഒരു വർഷം വരെ കഠിനതടവ് അല്ലെങ്കിൽ ഇരുപതിനായിരം രൂപ വരെ പിഴയോടുകൂടിയ കഠിന തടവ്" തുടങ്ങിയവയായി ഉൾപ്പെടുന്നു.

   മുകളിൽ പറഞ്ഞിരിക്കുന്ന പട്ടികയിൽപ്പെടാത്ത ഏതെങ്കിലും മയക്കു മരുന്ന് ആണ് കണ്ടെടുക്കുന്നത് എങ്കിൽ, ആറു മാസത്തെ തടവും, 10,000 രൂപ വരെയുള്ള പിഴയും പ്രതിയിൽ നിന്ന് ഈടാക്കാവുന്നതാണ്.

   റവന്യൂ വകുപ്പിന്റെ അഭിപ്രായത്തിൽ ഒരു കിലോഗ്രാം വരെ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് “ചെറിയ അളവും” 20 കിലോഗ്രാമോ അതിൽ കൂടുതലോ പിടിച്ചെടുക്കുന്ന മയക്കു മരുന്ന് "വാണിജ്യ അളവുമായാണ്" കണക്കാക്കുന്നത്. "ചരസ്/ഹാഷിഷ്" തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ കാര്യത്തിൽ, ചെറിയ അളവ് എന്ന് കണക്കാക്കുന്നത് 100 ഗ്രാം വരെയാണ്. അതേസമയം വാണിജ്യ അളവ് എന്ന കണക്കിൽ വരുമ്പോൾ അത് ഒരു കിലോയോ അതിൽ കൂടുതലോ ആണ്. എൻഡിപിഎസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ള മറ്റ് വിവിധ മയക്കുമരുന്ന് വിഭാഗങ്ങൾക്കും ഇത്തരത്തിൽ പ്രത്യേക ചെറിയ/വാണിജ്യ അളവ് എന്ന പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.

   കുറ്റം ആവർത്തിക്കുന്നവർക്കെതിരെ നിയമം ഗുരുതരമായ നടപടിക്രമങ്ങളാണ് സ്വീകരിക്കുക. അവരിൽ കണ്ടെത്തുന്ന കുറ്റത്തിന് "പരമാവധി കാലാവധിയുടെ ഒന്നര ഇരട്ടി" വരെ കഠിനതടവും കൂടാതെ "ഒന്നര തവണ അധികമായി വരുന്ന തുക പിഴയായും" ഈടാക്കും. കുറ്റം ആവർത്തിക്കുന്നവർക്കെതിരെ, അവരിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവിനെ ആശ്രയിച്ച് സമാനമായ കുറ്റകൃത്യത്തിന് വീണ്ടും ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷ വരെ നേരിടേണ്ടി വരുമെന്ന് നിയമം ചൂണ്ടിക്കാട്ടുന്നു.

   എന്തു കൊണ്ടാണ് പല രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കുന്നത്?

   ഇന്ത്യയിൽ കേന്ദ്ര സർക്കാർ 1985ലാണ് എൻഡിപിഎസ് നിയമത്തിന്റെ നിയമനിർമ്മാണം നടത്തിയത്. അത് ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയിൽ ഒപ്പു വെച്ചതിനാലുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രാബല്യത്തിൽ വരുത്തുക എന്നത് ലക്ഷ്യം വെച്ചായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പറയുന്നത്, മയക്കുമരുന്ന് ദുരുപയോഗവും കള്ളകടത്തലും തടയുന്നതിനുള്ള ഇന്ത്യയുടെ “പ്രതിബദ്ധത കൺവെൻഷനുകൾ പ്രാബല്യത്തിൽ വരുന്നതിന്” മുമ്പുള്ളതാണെന്നാണ്.

   'നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കളെക്കുറിച്ചുള്ള ദേശീയ നയം' എന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 47 ൽ സൂചിപ്പിക്കുന്നു, ഇത് സർക്കാരുകൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാത്രം നടപ്പിൽ വരുത്താൻ സാധിക്കുന്ന ഭരണഘടനയുടെ ഭാഗം നാലിൽ വരുന്ന നിർദ്ദിഷ്ട തത്വങ്ങളുടെ ഭാഗമാണ്. ഇവ മറ്റ് നിയമങ്ങൾ പോലെ അടിച്ചേൽപ്പിക്കാൻ സാധിക്കുന്നവയല്ല. അപ്രകാരം വരുമ്പോൾ "ഉപഭോഗം നിരോധിക്കാൻ സംസ്ഥാനം ശ്രമിക്കും" ലഹരിപാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഔഷധ ആവശ്യങ്ങൾ ഒഴികെ." എന്നതാണ് ഇത് സംബന്ധിച്ച് ഇന്ത്യയിലെ സർക്കാരിന്റെ നയം.

   കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണങ്കിലും, പുരാതനമായ ഭാരതീയ ഗ്രന്ഥങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ പതിവായി ഈ പദാർത്ഥം ഉപയോഗിക്കുന്നുവെന്നും പലനാളുകളിലും ചൂണ്ടിക്കാണിക്കപ്പെട്ട വസ്തുതയാണ്. കൂടാതെ മറ്റൊരു വസ്തുത എന്തെന്നാൽ, രാജ്യത്ത് എല്ലാത്തരം കഞ്ചാവും നിരോധിച്ചിട്ടില്ല. നയ രേഖകളിൽ, സൂചിപ്പിക്കുന്നതുപോലെ, കഞ്ചാവ് ഇലകളിൽ നിന്ന് തയ്യാറാക്കിയ ഒരു സാധാരണ ചേരുവയായ ഭാംഗ്, അത് "എൻഡിപിഎസ് നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. കഞ്ചാവ് ഇലകളിൽ നിന്നാണ് ഭാംഗ് തയ്യാറാക്കുന്നത് എന്ന വസ്തുത നിലനിൽക്കുമ്പോഴും, ഇത് കഞ്ചാവ് ചെടിയുടെ കറയിൽ നിന്നോ പുഷ്പിച്ച മുകൾ ഭാഗങ്ങളിൽ നിന്നോ അല്ല നിർമ്മിച്ചിരിക്കുന്നത് എന്ന വസ്തുതയാണ് അതിനെ നിരോധിക്കാത്തതെന്ന് നിയമ വിദഗ്ദർ പറയുന്നു. മറ്റ് കഞ്ചാവ് ഉത്പന്നങ്ങൾ ഈ ഭാഗങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ അവ രാജ്യത്ത് നിരോധിച്ചിരിക്കുന്നു.

   ന്യൂഡൽഹി ആസ്ഥാനമായുള്ള വിധി സെന്റർ ഫോർ ലീഗൽ പോളിസിയുടെ ‘ഇന്ത്യയിൽ കഞ്ചാവ് ഉപയോഗത്തെ കുറ്റവിമുക്തമാക്കുന്നതിനുള്ള ഒരു കേസ്’ എന്ന അടുത്തയിടെ പുറത്തു വന്ന പഠനത്തിൽ, “ഇന്ത്യയിൽ കഞ്ചാവ് നിരോധനം നടപ്പിലാക്കി മൂന്നര പതിറ്റാണ്ട് കഴിഞ്ഞപ്പോഴും കഞ്ചാവ് ഉപയോഗം തടസ്സമില്ലാതെ തുടരുന്നു "കൂടാതെ" ഉപയോക്താക്കളെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിൽ നിന്ന് വളരെ അകലെയാണ് നിയമനടപടികളെന്നും, കഞ്ചാവ് ഉപഭോഗം കുറ്റകൃത്യമാക്കുന്നത് ഇതിനകം തകർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യ നീതിന്യായ വ്യവസ്ഥയുടെ അപകീർത്തിപ്പെടുത്തലിനും അമിതഭാരത്തിനും ഇടയാക്കി.” എന്നാണ് പരാമർശിച്ചിരിക്കുന്നത്. 1893ലെ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റ് രൂപീകരിച്ച ഇന്ത്യൻ ഹെംപ് ഡ്രഗ്സ് കമ്മീഷന്റെ ഒരു പഠനത്തെയും ഇത് പരാമർശിക്കുന്നു. ഇത് “പ്രതികൂല നിരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും കഞ്ചാവിന്റെ മിതമായ ഉപയോഗം ശാരീരിക, മാനസിക അല്ലെങ്കിൽ ധാർമ്മികതയിൽ ഗുരുതരമായ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും സ്ഥിരീകരിച്ചു.”

   സമീപ വർഷങ്ങളിൽ, ഉറുഗ്വേ, കാനഡ, കൂടാതെ മറ്റ് നിരവധി യുഎസ് സംസ്ഥാനങ്ങൾ എന്നിവ ലോകമെമ്പാടും മയക്കുമരുന്നിന്റെ ഉപഭോഗം വളരുന്നു എന്ന പേരിൽ കഞ്ചാവിന്റെ ഉപയോഗം "നിയമവിധേയമാക്കി"യിട്ടുണ്ട്.
   Published by:Naveen
   First published:
   )}