നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • ഡൽഹിയിലെ പുതിയ സ്മോഗ് ടവർ; പുകമഞ്ഞിന് ഇത് പരിഹാരമാകുമോ? പ്രവർത്തിക്കുന്നത് എങ്ങനെ?

  ഡൽഹിയിലെ പുതിയ സ്മോഗ് ടവർ; പുകമഞ്ഞിന് ഇത് പരിഹാരമാകുമോ? പ്രവർത്തിക്കുന്നത് എങ്ങനെ?

  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്‌മോഗ് ടവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

  • Share this:
   ഡല്‍ഹിയിലെ പുകമഞ്ഞ് സീസണിന് മുന്നോടിയായി, തലസ്ഥാന നഗരിയില്‍ തിങ്കളാഴ്ച 'സ്‌മോഗ് ടവര്‍' പ്രവര്‍ത്തനം ആരംഭിച്ചു. വായു മലിനീകരണത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്. ശിവജി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിന്നില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്‌മോഗ് ടവറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 'സ്‌മോഗ് ടവര്‍' എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം.

   സ്‌മോഗ് ടവറിന്റെ ഭാഗങ്ങള്‍

   ടവറിന് 24 മീറ്റര്‍ ഉയരമുണ്ട്. ഏകദേശം 8 നിലകളുള്ള കെട്ടിടത്തിന്റെ ഉയരം. ടവറിന്റെ അടിഭാഗത്ത് 40 ഫാനുകള്‍ ഉണ്ട്, ഓരോ വശത്തും 10 വീതം. ഓരോ ഫാനിനും സെക്കന്‍ഡില്‍ 25 ഘനമീറ്റര്‍ വായു പുറന്തള്ളാന്‍ കഴിയും. ടവറിനുള്ളില്‍ രണ്ട് പാളികളിലായി 5,000 ഫില്‍ട്ടറുകള്‍ ഉണ്ട്. ഫില്‍ട്ടറുകളും ഫാനുകളും അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.

   സ്‌മോഗ് ടവര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

   മിനസോട്ട സര്‍വകലാശാല വികസിപ്പിച്ച ഒരു ഡൗണ്‍ട്രാഫ്റ്റ് എയര്‍ ക്ലീനിംഗ് സംവിധാനമാണ് ടവറില്‍ ഉപയോഗിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയിലെ മുതിര്‍ന്ന പരിസ്ഥിതി എന്‍ജിനീയര്‍ അന്‍വര്‍ അലി ഖാന്‍ പറഞ്ഞു.

   ടാറ്റ പ്രൊജക്റ്റ്‌സ് ലിമിറ്റഡിന്റെ വാണിജ്യ വിഭാഗം നടപ്പിലാക്കിയ സാങ്കേതികവിദ്യ ആവര്‍ത്തിക്കാന്‍ അമേരിക്കന്‍ സര്‍വകലാശാലയുമായി ഐഐടി-ബോംബെ സഹകരിക്കുകയായിരുന്നു.

   മലിനമായ വായു 24 മീറ്റര്‍ ഉയരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ ഫില്‍ട്ടര്‍ ചെയ്ത വായു ഭൂമിയില്‍ നിന്ന് 10 മീറ്റര്‍ ഉയരത്തില്‍ പുറത്തേയ്ക്ക് വിടും. ചൈനയില്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണ് ഈ ഡൗണ്‍ട്രാഫ്റ്റ് രീതി.

   ഐഐടി-ബോംബെയുടെ കമ്പ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക്‌സ് മോഡലിംഗ് സൂചിപ്പിക്കുന്നത് ടവറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ വായുവിന്റെ ഗുണനിലവാരത്തില്‍ ടവര്‍ സ്വാധീനം ചെലുത്തുമെന്നാണ്. രണ്ട് വര്‍ഷത്തെ പൈലറ്റ് പഠനത്തില്‍ ഐഐടി-ബോംബെയും ഐഐടി-ദില്ലിയും ഇതിന്റെ യഥാര്‍ത്ഥ ഫലം വിലയിരുത്തും. വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ ടവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വായുവിന്റെ ഒഴുക്കിനൊപ്പം പിഎം 2.5ന്റെ അളവ് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും നിര്‍ണ്ണയിക്കും.

   ടവറിലെ ഒരു ഓട്ടോമേറ്റഡ് സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ (SCADA) സംവിധാനം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കും. താപനിലയും ഈര്‍പ്പവും നിരന്തരം അളക്കുകയും ടവറിന് മുകളിലുള്ള ഒരു ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടവറില്‍ നിന്ന് വിവിധ ദൂരങ്ങളില്‍ മോണിറ്ററുകള്‍ ഉടന്‍ സ്ഥാപിക്കും.

   സുപ്രീം കോടതി ഉത്തരവ്

   2019 ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ഡല്‍ഹി സര്‍ക്കാരിനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് വായു മലിനീകരണത്തെ ചെറുക്കുന്നതിനായി സ്‌മോഗ് ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കാനാണ്. ഐഐടി-ബോംബെ ടവറുകള്‍ക്കായുള്ള ഒരു നിര്‍ദ്ദേശം സിപിസിബിക്ക് സമര്‍പ്പിച്ചു. ഒരു പൈലറ്റ് പ്രോജക്റ്റായി ഏപ്രിലോടെ രണ്ട് ടവറുകള്‍ സ്ഥാപിക്കണമെന്ന് 2020 ജനുവരിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

   ഈ ടവറുകളില്‍ ആദ്യത്തേതാണ് കോനാട്ട് പ്ലേസിലെ സ്‌മോഗ് ടവര്‍. കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ CPCB നോഡല്‍ ഏജന്‍സിയായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ടവറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വലിയ തോതിലുള്ള ഔട്ട്ഡോര്‍ എയര്‍-പ്യൂരിഫിക്കേഷന്‍ സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമാണിത്. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കൃഷ്ണ നഗര്‍, ഗാന്ധി നഗര്‍, ലജ്പത് നഗര്‍ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൂന്ന് ചെറിയ എയര്‍ പ്യൂരിഫയറുകള്‍ ഡല്‍ഹിയില്‍ നിലവിലുണ്ട്.
   Published by:Jayashankar AV
   First published:
   )}