നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Bank Holidays | ഒക്ടോബർ മാസത്തെ ബാങ്ക് അവധി ദിനങ്ങൾ: 9 ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞു കിടക്കുമോ?

    Bank Holidays | ഒക്ടോബർ മാസത്തെ ബാങ്ക് അവധി ദിനങ്ങൾ: 9 ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞു കിടക്കുമോ?

    മുകളില്‍ പറഞ്ഞ ബാങ്ക് അവധി ദിവസങ്ങളിലും എടിഎമ്മുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും.

    • Share this:
      നിങ്ങള്‍ ഈ മാസം, 2021 ഒക്ടോബറില്‍ ഏതെങ്കിലും ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ടോ? നാളെ മുതല്‍ അടുത്ത ഒന്‍പത് ദിവസങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള വിവിധ സ്വകാര്യ. പൊതുമേഖലാ ബാങ്കുകള്‍ അവധിയായിരിക്കും എന്ന വിവരം നിങ്ങള്‍ അറിയേണ്ടതുണ്ട്. ഒക്ടോബര്‍ മാസം ഉടനീളം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ദുര്‍ഗാ പൂജ, നവരാത്രി, ദസറ തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ നാളുകളാണ്. അതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കലണ്ടര്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് അവധികളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. നോട്ടിഫൈ ചെയ്യപ്പെട്ട അവധിദിനങ്ങളില്‍ പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ തുടങ്ങി രാജ്യത്ത് ഉടനീളമുള്ള ബാങ്കുകളൊന്നും പ്രവര്‍ത്തിക്കില്ല.

      ആര്‍ബിഐയുടെ പട്ടിക പ്രകാരം റിപബ്ലിക്ക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ക്രിസ്തുമസ് ദിനം തുടങ്ങിയ പൊതു അവധി ദിവസങ്ങളില്‍ ബാങ്കുകളും അവധിയായിരിക്കും. അതോടൊപ്പം, ദീപാവലി, ഈദ്, ഗുരു നാനാക്ക് ജയന്തി, ദുഖവെള്ളി തുടങ്ങിയ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. എല്ലാ മാസങ്ങളിലും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്താകമാനമുള്ള പൊതു-സ്വകാര്യ ബാങ്കുകള്‍ക്ക് അവധിയാണ്. കൂടാതെ ഞായറാഴ്ചകളില്‍ ബാങ്കുകള്‍ക്ക് നിര്‍ബന്ധിത അവധിയും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

      ബാങ്കിലെ അവധി ദിവസങ്ങള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായേക്കാം എന്ന കാര്യവും ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

      2021 ഒക്ടോബറില്‍ 21 ദിവസമാണ് ബാങ്കുകള്‍ അടച്ചിടുക. ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുന്ന ബാങ്ക് അവധി ദിനങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

      1) ഒക്ടോബര്‍ 12 - ദുര്‍ഗാ പൂജ (മഹാ സപ്തമി) / (അഗര്‍ത്തല, കൊല്‍കത്ത)

      2) ഒക്ടോബര്‍ 13 - ദുര്‍ഗാ പൂജ (മഹാ അഷ്ടമി) / (അഗര്‍ത്തല, ഭുവനേശ്വര്‍, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പാറ്റ്ന, റാഞ്ചി)

      3) ഒക്ടോബര്‍ 14 - ദുര്‍ഗാ പൂജ/ദസറ (മഹാ നവമി)/ ആയുധ പൂജ (അഗര്‍ത്തല, ബംഗളുരു, ചെന്നൈ, ഗാങ്ടോക്ക്, ഗുവാഹത്തി, കാന്‍പൂര്‍, കൊച്ചി, കല്‍ക്കത്ത, ലഖ്നൗ, പാറ്റ്ന, റാഞ്ചി, ഷില്ലോങ്, ശ്രീനഗര്‍, തിരുവനന്തപുരം)

      4) ഒക്ടോബര്‍ 15 - ദുര്‍ഗാ പൂജ/ദസറ/വിജയ ദശമി/ (ഇംഫാലിലേയും ഷിംലയിലെയും ബാങ്കുകള്‍ ഒഴിച്ച് മറ്റെല്ലാ ബാങ്കുകള്‍ക്കും അവധി)

      5) ഒക്ടോബര്‍ 16 - ദുര്‍ഗാ പൂജ (ദസൈന്‍) / (ഗാങ്ടോക്)

      6) ഒക്ടോബര്‍ 17 - ഞായറാഴ്ച

      7) ഒക്ടോബര്‍ 18 - കാതി ബിഹു (ഗുവാഹത്തി)

      8)ഒക്ടോബര്‍ 19 - ഈഡ്-ഇ-മിലാദ്/ഈഡ്-ഇ-മിലാദുന്നബി/മിലാദ്-ഇ-ഷെരീഫ് (മുഹമ്മദ് പ്രവാചകന്റെ തിരുനാള്‍)/ ബറാവാഫാത്ത് (അഹ്മദാബാദ്, ബലാപൂര്‍, ഭോപ്പാല്‍, ചെന്നൈ, ഡെഹ്രാഡൂണ്‍, ഹൈദ്രാബാദ്, ഇംഫാല്‍, ജമ്മു, കാന്‍പൂര്‍, കൊച്ചി, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, റായ്പൂര്‍, റാഞ്ചി, ശ്രീനഗര്‍, തിരുവനന്തപുരം)

      9) ഒക്ടോബര്‍ 20 - വാല്‍മീകി മഹര്‍ഷി ജയന്തി /ലക്ഷ്മി പൂജ /ഈഡ്-ഇ-മിലാദ് (അഗര്‍ത്തല, ബംഗളുരു, ചണ്ഡിഗഡ്, കൊല്‍ക്കത്ത, ഷിംല)

      10) ഒക്ടോബര്‍ 22 - ഈഡ്-ഇ-മിലാദ്-ഉല്‍-നബിയെത്തുടര്‍ന്ന് വരുന്ന വെള്ളിയാഴ്ച (ജമ്മു, ശ്രീനഗര്‍)

      11) ഒക്ടോബര്‍ 23 - നാലാം ശനിയാഴ്ച

      12) ഒക്ടോബര്‍ 24 - ഞായറാഴ്ച

      13) ഒക്ടോബര്‍ 26 - അക്‌സഷന്‍ ഡേ (ജമ്മു, ശ്രീനഗര്‍)

      14) ഒക്ടോബര്‍ 31 - ഞായറാഴ്ച

      നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രയവിക്രയങ്ങള്‍ നടത്താനുണ്ടെങ്കില്‍ ബാങ്ക് അവധി ആരംഭിക്കുന്നതിന് മുന്‍പ് ശാഖ സന്ദര്‍ശിക്കുക. മുകളില്‍ പറഞ്ഞ ബാങ്ക് അവധി ദിവസങ്ങളിലും എടിഎമ്മുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും.
      Published by:Jayashankar AV
      First published:
      )}