HOME » NEWS » Explained » OXYGEN IS RAPIDLY RUNNING OUT DROPPING LEVELS WILL EVENTUALLY SUFFOCATE MOST LIFE ON PLANET GH JJ

Explained | ഇപ്പോൾ ജീവനുള്ളത് തന്നെ വലിയ കാര്യം; ഭൂമിയിലെ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നു, ജീവജാലങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കിയേക്കും

 ഭൂമിയിൽ ജീവന്റെ സാന്നിധ്യം നിലനിർത്താൻ ഉതകുന്ന മറ്റൊരു ജീവ കാണികയെ ഓക്സിജന് പകരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

News18 Malayalam | news18
Updated: March 4, 2021, 4:30 PM IST
Explained | ഇപ്പോൾ ജീവനുള്ളത് തന്നെ വലിയ കാര്യം; ഭൂമിയിലെ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നു,  ജീവജാലങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കിയേക്കും
 ഭൂമിയിൽ ജീവന്റെ സാന്നിധ്യം നിലനിർത്താൻ ഉതകുന്ന മറ്റൊരു ജീവ കാണികയെ ഓക്സിജന് പകരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
  • News18
  • Last Updated: March 4, 2021, 4:30 PM IST
  • Share this:
എലോൻ മസ്ക് ചിലപ്പോൾ മനുഷ്യരെ ചൊവ്വയിൽ ഇറക്കിയേക്കാം. ബിൽ ഗേറ്റ്സ് ഒരു പക്ഷേ കാലാവസ്ഥ വ്യതിയാനത്തെ  പ്രതിരോധിച്ചേക്കാം.  എന്നാൽ, നമ്മൾ ശ്വസിക്കുന്ന വായു വളരെ വേഗം ഭൂമിയിൽ നിന്നും ഇല്ലാതാകും.

പുതിയ പഠനം പറയുന്നത് പ്രകാരം ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്സിജൻ സമ്പത്ത് അടുത്ത 100 കോടി വർഷങ്ങൾ കൂടിയേ നിലനിൽക്കുകയുള്ളൂ. നേച്ചർ ജിയോ സയൻസ് എന്ന പ്രസിദ്ധീകരണത്തിലെ 'ഭൂമിയുടെ അന്തരീക്ഷ ഓക്സിജന്റെ ഭാവി' എന്ന ലേഖനത്തിലാണ് ഇക്കാര്യം പ്രതിപാതിച്ചിട്ടുള്ളത്. ഓക്സിജൻ ശോഷിക്കുന്ന ഈ പ്രക്രിയ സമീപഭാവിയിൽ സംഭവിക്കുകയില്ലെങ്കിലും ആരംഭിച്ചാൽ പിന്നീട് ചെറിയ സമയം കൊണ്ട് വ്യാപിച്ചേക്കും.

ഊരാളുങ്കൽ സൊസൈറ്റി മികച്ചതെന്ന് ഇ ശ്രീധരൻ; ശ്രീധരനെ തള്ളി കെ സുരേന്ദ്രൻ

ഓക്സിജൻ അപ്രത്യക്ഷമാവുന്ന പ്രക്രിയ തുടർന്നാൽ 2.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഓക്സിജൻ രൂപപ്പെടുന്ന സമയത്തെ അവസ്ഥയിലേക്ക് തിരിച്ചെത്തും. 'ഭൂമിയിലെ ജീവന്റെ ആധാരമായ ഓക്സിജന്റെ 'ജീവിത കാലം' പ്രവചനാതീതമാണ്' - ശാസ്ത്രജ്ഞർ പറയുന്നു.

പത്രവിൽപ്പന കുറഞ്ഞു, എല്ലാവരും ഫോണിൽ; വഴിമുട്ടി അന്ധനായ പത്ര വിതരണക്കാരൻ

'അന്തരീക്ഷ ഓക്സിജൻ ഇത്തരത്തിൽ ശോഷിക്കുന്നത് ആർക്കിയൻ കാലത്തെ ഓർമ്മിപ്പിക്കും. ഭൗമോപരിതലത്തിൽ ജലകണിക രൂപപ്പെടുന്നതിന് മുമ്പത്തെ അവസ്ഥയ്ക്ക് സമനമാവും ഇത്,' ലേഖനം പറയുന്നു. 'ഭാവിയിലെ അപരിഹാര്യമായ ഈ ഡി-ഓക്സിഡേഷൻ വർദ്ധിത സൗര വേലിയേറ്റങ്ങളുടെ ഫലമാവും'.

സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

കനത്ത റേഡിയേഷൻ 2.4 ബില്യൺ വർഷം കൊണ്ട് ഭൗമോപരിതലത്തിൽ നിന്നും സമുദ്രജലം പൂർണമായും വറ്റിക്കുമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രവചനം. എന്നാൽ ഓക്സിജന്റെ ശോഷണത്തോടെ ഇതിന്റെ സാധ്യത 4 ലക്ഷം മടങ്ങാവും. എന്നാൽ, ഈ റേഡിയേഷൻ ആദ്യം ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തെ തുടച്ചു നീക്കും.

ബോംബ് ഭീഷണി തുടർന്ന് താജ്മഹൽ താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു, ഭീഷണി വ്യാജം

'ഓക്സിജൻ ശോഷണം വളരെ വേഗത്തിലാണ്. നേരെത്തെ ഉണ്ടായിരുന്നതിനേക്കാൾ ദശലക്ഷം മടങ്ങ് ഓക്സിജൻ കുറഞ്ഞ കാലത്താണ് നാം ഇതിനെ കുറിച്ച് സംസാരിക്കുന്നത്.' ഭൗമ ശാസ്ത്രജ്ഞൻ ക്രിസ് റെയ്നഹർഡ് പറഞ്ഞു. ഭൂമിയിൽ ജീവന്റെ സാന്നിധ്യം നിലനിർത്താൻ ഉതകുന്ന മറ്റൊരു ജീവ കാണികയെ ഓക്സിജന് പകരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Published by: Joys Joy
First published: March 4, 2021, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories