നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Life Certificate | ഉടൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ പെൻഷൻ മുടങ്ങും; അറിയേണ്ട നിയമങ്ങൾ

    Life Certificate | ഉടൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ പെൻഷൻ മുടങ്ങും; അറിയേണ്ട നിയമങ്ങൾ

    ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ഈ തീയതിക്കുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻകാർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ലൈഫ് സർട്ടിഫിക്കറ്റ് (Life Certificate) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ഇന്ത്യയിൽ പെൻഷൻ സ്വീകരിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം കൈവശമുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ലൈഫ് സർട്ടിഫിക്കറ്റ്. സർക്കാരിൽ നിന്ന് പെൻഷൻ ലഭിക്കുന്ന എല്ലാവരും വർഷാവർഷം തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാൺ പത്ര (Jeevan Pramaan Patra) സമർപ്പിക്കേണ്ടതുണ്ട്. ഈ വർഷം പെൻഷൻകാർക്ക് (Pensioners) ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ഈ തീയതിക്കുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻകാർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല.

      എന്താണ് ലൈഫ് സർട്ടിഫിക്കറ്റ്?

      പെൻഷൻകാർ തങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതിനായി സമർപ്പിക്കേണ്ട പ്രധാനപ്പെട്ട രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. കേന്ദ്ര, സംസ്ഥാന ജീവനക്കാരായിരുന്ന പെൻഷൻകാരുടെ ആധാര്‍ അധിഷ്ഠിത, ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ജീവൻ പ്രമാൺ. ഇതിൻറെ സാക്ഷ്യ പത്രം എന്ന നിലയിലാണ് ലൈഫ് സ‍ര്‍ട്ടിഫിക്കറ്റ് സമ‍ര്‍പ്പിക്കേണ്ടത്. ബാങ്കോ പോസ്റ്റ് ഓഫീസോ പോലുള്ള പെൻഷൻ വിതരണ ഏജൻസികളുടെ മുമ്പാകെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. മരണത്തിന് ശേഷം പെൻഷൻകാർ ജോലി ചെയ്തിരുന്ന സ്ഥാപനം തുടർന്നും അയാൾക്ക് പെൻഷൻ നൽകുന്നില്ല എന്ന് ഉറപ്പു വരുത്താനും ലൈഫ് സർട്ടിഫിക്കറ്റ് സഹായിക്കുന്നു.

      ലൈഫ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിന് പെൻഷൻകാർ പെൻഷൻ വിതരണ ഏജൻസികളുടെ മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുണ്ട്. എന്നാൽ, കോവിഡ് മഹാമാരിയുടെ (Covid Pandemic) പശ്ചാത്തലത്തിൽ കേന്ദ്രം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ നിലവിലുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ അവ കൂടുതൽ പ്രയോജനകരമായി മാറി.

      എന്തുകൊണ്ടാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്നത്?

      പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. കാരണം ഇത് അവരുടെ പ്രതിമാസ പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. എന്നാൽ, ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ശാരീരികമായി ഹാജരാകുക എന്ന നിയമം പ്രായമായവർക്ക് ഒരു ബുദ്ധിമുട്ടായിമാറിയിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് കേന്ദ്രം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാൺ കൊണ്ടുവന്നത്. ഇതുവഴി ലൈഫ് സർട്ടിഫിക്കറ്റിന് വേണ്ട മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലായി നടത്താം.

      റെയിൽവേ, ഇപിഎഫ്ഒ, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പെൻഷനേഴ്സ്, ആർബിഐ തുടങ്ങിയ പെൻഷൻ അനുവദിക്കുന്ന ഏജൻസികൾ വഴി ജീവൻ പ്രമാണിന് ഓൺബോർഡ് ചെയ്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ, ഇൻഷുറൻസ് കമ്പനികളെയും ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഉപയോഗിക്കാം. എന്നാൽ, സർട്ടിഫിക്കറ്റ് ജീവിതകാലം മുഴുവൻ വാലിഡിറ്റിയുള്ളതല്ല. കാലാവധി അവസാനിച്ചു കഴിഞ്ഞാൽ അത് പുതുക്കേണ്ടതാണ്.

      ഓൺലൈനായി പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ സമർപ്പിക്കാം?

      ജീവൻ പ്രമാണിന്റെ ഔദ്യോഗിക വെബ്സൈറ്റോ ((https://jeevanpramaan.gov.in/) ആപ്പോ ഉപയോഗിച്ച് ഡിജിറ്റലായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഈ സൗകര്യം പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് തന്നെ പേര്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പെൻഷൻ സംബന്ധമായ മറ്റു വിശദാംശങ്ങൾ എന്നിവ നൽകി പെൻഷൻകാർക്ക് ഡിജിറ്റലായി ലൈഫ് സർട്ടിഫിക്കറ്റ് സബ്മിഷൻ പ്രക്രിയ പൂർത്തിയാക്കാം. ഈ പോർട്ടൽ ആധാർ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി ബയോമെട്രിക് വിവരങ്ങളുടെ സ്ഥിരീകരണവും നടത്തുന്നു. സമീപമുള്ള സിറ്റിസൺ സർവീസ് സെന്ററോ ബാങ്കോ പോസ്റ്റ് ഓഫീസോ സന്ദർശിച്ചും ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കാൻ കഴിയും.

      ഓൺലൈനായി ജീവൻ പ്രമാൺ പത്ര സൃഷ്ടിക്കുന്നതിന് മുൻ‌കൂർ ആവശ്യമുള്ള കാര്യങ്ങൾ

      ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാൺ പത്ര സൃഷ്ടിക്കുന്നതിന് പെൻഷൻകാർക്ക് മുൻകൂറായി ചില കാര്യങ്ങൾ ആവശ്യമുണ്ട്. അതിലൊന്ന് സാധുവായ ആധാർ കാർഡ് ആണ്. അതുകൂടാതെ, ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിക്കാൻ പ്രവർത്തനക്ഷമമായ ഒരു മൊബൈൽ നമ്പറും ആവശ്യമാണ്. സർക്കാരിന്റെ ജീവൻ പ്രമാൺ പോർട്ടലിൽ ഉപയോക്താവ് രജിസ്റ്റർ ചെയ്യേണ്ടതും നിർബന്ധമാണ്.

      ജീവൻ പ്രമാൺ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

      ഇതിനായി പെൻഷൻകാർ ആദ്യം ജീവൻ പ്രമാൺ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇവിടെ ഒരു പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓപ്‌ഷൻ ഉപയോക്താവിന് കാണാം. ഓൺലൈൻ പ്രക്രിയ തുടരുന്നതിനായി ആ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

      അതിനുശേഷം ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, പേര്, മൊബൈൽ നമ്പർ, പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഓ) എന്നീ വിവരങ്ങൾ സമർപ്പിക്കണം. തുടർന്ന് ഓടിപി സൃഷ്ടിക്കുന്നതിനുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഓടിപി സന്ദേശം ലഭിക്കും. ഈ പാസ്‌വേർഡ് നൽകുക. ആധാർ ഉപയോഗിച്ച് ഈ വിവരങ്ങൾ സ്ഥിരീകരിക്കപ്പെടും. ഇനി സബ്മിറ്റ് എന്ന ഓപ്‌ഷനിൽ ഉപയോക്താവിന് ക്ലിക്ക് ചെയ്യാം. സ്ഥിരീകരണത്തിന് ശേഷം ഒരു പ്രമാൺ ഐഡി സൃഷ്ടിക്കപ്പെടും.

      ഓൺലൈനായി ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിക്കാനുള്ള ഘട്ടങ്ങൾ

      പ്രമാൺ ഐഡി സൃഷ്ടിക്കപ്പെട്ടാൽ ഈ ഐഡിയും മറ്റൊരു ഒടിപിയും ഉപയോഗിച്ച് ഉപയോക്താവിന് ആപ്പിൽ ലോഗിൻ ചെയ്യാം. അവിടെ ജീവൻ പ്രമാൺ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഓപ്‌ഷൻ കാണാം. അത് ക്ലിക്ക് ചെയ്ത് ആധാർ നമ്പറും മൊബൈൽ നമ്പറും നൽകുക. ഇനി ഒടിപി സൃഷ്ടിക്കാനുള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് മൊബൈലിൽ സന്ദേശമായി ലഭിക്കുന്ന പാസ്‌വേർഡ് നൽകുക. അതിനുശേഷം പിപിഓ നമ്പർ, പേര്, പെൻഷൻ വിതരണ ഏജൻസിയുടെ പേര് എന്നിവ നൽകുക. ആധാറിലെ വിവരങ്ങൾ ഉപയോഗിച്ച് ഉപയോക്താവിന്റെ വിരലടയാളം, ഐറിസ് എന്നിവ സ്കാൻ ചെയ്ത് സ്ഥിരീകരിക്കുക. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയായാൽ ജീവൻ പ്രമാൺ സ്‌ക്രീനിൽ ദൃശ്യമാകും. കൂടാതെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിച്ചത് സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശവും ലഭിക്കും.
      Published by:Rajesh V
      First published:
      )}