മലയാള സിനിമാ നിർമ്മാണ മേഖല വീണ്ടും സജീവമാകുന്നു. കോവിഡും ലോക്ക് ഡൗണും വീണ്ടും പിടിമുറുക്കിയതോടെയാണ് സിനിമാ നിർമാണം രണ്ടാമതും നിർത്തിവച്ചത്. എന്നാൽ നിബന്ധനകളനുസരിച്ച് സീരിയൽ നിർമ്മാണത്തിന് അനുമതി നൽകിയെങ്കിലും ചലച്ചിത്ര മേഖലയ്ക്ക് വിലക്ക് തുടർന്നിരുന്നു. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു . പല പ്രമുഖ നടന്മാരുടെ സിനിമകൾ ഹൈദരാബാദിലേക്ക് ചിത്രീകരണം മാറ്റുകയും ചെയ്തു. ഇതിനിടെ സർക്കാർ നിശ്ചയിച്ച ഉപാധികൾ അനുസരിച്ച് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് മലയാളത്തിൻ്റെ സിനിമ മേഖല.
മലയാള സിനിമാ ചിത്രീകരണം പു:നരാരംഭിക്കുന്നതിനായി കേരളാ ഫിലിം ചേമ്പറും, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, ഫെഫ്കയും തമ്മിൽ നടന്ന ചർച്ചയിൽ, ചിത്രീകരണത്തിനായി സംയുക്തമായി ഒരു സ്റ്റാൻഡേഡ് ഓഫ് പ്രൊസിജിയർ(SOP) തയ്യാറാക്കുന്നതിനു ധാരണയായി. S O P അനുസരിച്ച് ഷൂട്ട് ചെയ്യുവാൻ തയ്യാറാവുന്ന നിർമ്മാതക്കൾക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ക്ലിയറൻസ് നൽകും. അപ്രകാരം ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക് ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും.
ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചവർ, പി സി ആർ ടെസ്റ്റ്-ൽ നെഗറ്റിവ് ആവുകയും ചെയ്താൽ മാത്രമേ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ സാധിക്കൂ . ഒരു കരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ല. ചിത്രീകരണ സ്ഥലം ഒരു ബയൊ ബബിൾ ആക്കിത്തീർക്കും. അടുത്ത ദിവസം വൈകുന്നേരത്തോടെ S O P ക്ക് അന്തിമരൂപം നൽകും. ഈ ക്ലിയറൻസിനു മുമ്പ് ചിത്രീകരണങ്ങൾ അനുവദിക്കുന്നതല്ലെന്ന് കേരളാ ഫിലിം ചേമ്പർ പ്രസിഡന്റ് ജി സുരേഷ് കുമാർ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റെഎം രഞ്ജിത്, ഫെഫ്ക ജനറൽ സെക്രറ്ററി, ബി.ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു .
ലോക്ക് ഡൗണിൽ പെട്ടെന്ന് നിലച്ചുപോയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആകും വേഗം പുനരാരംഭിക്കുക. നിരവധി ചിത്രങ്ങളുടെ സെറ്റുകൾ ഇപ്പോഴും നിലനിർത്തി വരികയാണ്. ഭാരിച്ച ചിലവാണ് നിർമ്മാതാക്കൾക്ക് ഇതുമൂലം വന്നിരിക്കുന്നത്. നിലവിൽ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി വരികയാണ് ആണ് കൂടുതൽ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാനാണ് പെട്ടെന്ന് തന്നെ നിർമാണം തുടങ്ങണമെന്ന ആവശ്യവുമായി സർക്കാരിന് മുന്നിലേക്ക് സിനിമ സംഘടനകൾ എത്തിയത്.പാതി നിലച്ചുപോയ പോയ ചിത്രങ്ങളുടെ നിർമാണത്തിനാണ് പ്രധാന പരിഗണന നൽകാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ അനുമതി ഇല്ലാത്തതുമൂലം മൂലം പൃഥ്വിരാജ് മോഹൻലാൽ ടീമിൻ്റെ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. അതോടൊപ്പം തന്നെ മറ്റു പല ചിത്രങ്ങളും ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സിനിമാ സംഘടനകൾ ഇടപെട്ടത്. ചിത്രീകരണം അന്യസംസ്ഥാനത്തേക്ക് മാറ്റിയാൽ സാങ്കേതിക പ്രവർത്തകർക്ക് അടക്കം നിരവധി പേർ തൊഴിൽ ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകുമെന് സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film shooting, Malayalam movie