• HOME
  • »
  • NEWS
  • »
  • explained
  • »
  • PFRDA REVISED THE GUIDELINES FOR NPS INCREASED THE AGE OF JOINING TO 18 TO 70 YEARS

National Pension Scheme | 70 വയസ്സ് വരെ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം; ഉത്തരവിട്ട് PFRDA

പ്രായ പരിധി വര്‍ധിപ്പിച്ചതു കൊണ്ട് തന്നെ നിലവില്‍ എന്‍.പി.എസ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍ക്ക് പുതിയത് തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്

പ്രായ പരിധി വര്‍ധിപ്പിച്ചതു കൊണ്ട് തന്നെ നിലവില്‍ എന്‍.പി.എസ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍ക്ക് പുതിയത് തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്

പ്രായ പരിധി വര്‍ധിപ്പിച്ചതു കൊണ്ട് തന്നെ നിലവില്‍ എന്‍.പി.എസ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍ക്ക് പുതിയത് തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്

  • Share this:
    ദില്ലി: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (National Pension Scheme) ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 65ല്‍ നിന്ന് 70 ആക്കി വര്‍ധിപ്പിച്ച് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റിയുടെ (PFRDA) ഉത്തരവ്. 65നും 70നും ഇടയില്‍ പ്രായമുള്ള എന്‍.പി.എസ്സില്‍ കേരുന്ന ആളുകള്‍ക്ക് 75 വയസ്സ് വരെ തുടരാന്‍ കഴിയും.

    പ്രായ പരിധി വര്‍ധിപ്പിച്ചതു കൊണ്ട് തന്നെ നിലവില്‍ എന്‍.പി.എസ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍ക്ക് പുതിയത് തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 65 വയസ്സ് കഴിഞ്ഞ് എന്‍.പി.എസ്സില്‍ ചേരുന്ന നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനും സാധിക്കും.

    ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരികള്‍, കമ്പനി കടപത്രങ്ങല്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, മറ്റ് സാമ്പത്തിക ആസ്തികള്‍ എന്നിവയില്‍ വീതിച്ചാണ് നിക്ഷേപിക്കുന്നത്. അവസരം നോക്കി നിക്ഷേപങ്ങള്‍ മാറ്റി മറിക്കാന്‍ സാധിക്കുന്നവര്‍ക്കുള്ള 'ആക്ടിവ് ചോയ്‌സ്' രീതി ഉപയോഗിച്ചാണ് പരമാവധി 50 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാന്‍ അവസരം അല്ലാത്തവര്‍ക്കായുള്ള ഓട്ടോ ചോയ്‌സ് പ്രകാരം പരാമാവധി 15 ശതമാനം വരെ ഓഹരിയില്‍ നിക്ഷേപിക്കാം.

    പണം നിക്ഷേപിക്കിക്കുന്ന പെന്‍ഷന്‍ ഫണ്ട് വര്‍ഷത്തില്‍ ഒരു തവണ മാറ്റാനും ഓഹരികള്‍, കമ്പനികള്‍ കടപത്രങ്ങല്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയുടെ അനുപാതം രണ്ട് തവണയും മാറ്റാന്‍ അവസരമുണ്ടാവുന്നതാണ്.

    പദ്ധതിയില്‍ നിന്ന് പുറത്ത് പോവാന്‍
    65 വയസ്സിന് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് സാധാരണ രീതിയില്‍ പുറത്ത് പോകാന്‍ (നോര്‍മല്‍ എക്‌സിറ്റ്) 3 വര്‍ഷമാണ് സമയപരിധി. നിക്ഷേപം 5 ലക്ഷത്തിന് മീതെയെങ്കില്‍ 60 ശതമാനം തുക വിന്‍വലിക്കാന്‍ സാധിക്കും. ബാക്കി 40 ശതമാനം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ആനുവിറ്റിയില്‍ നിക്ഷേപിക്കുകയും വേണം. 5 ലക്ഷത്തില്‍ താഴെയെങ്കില്‍ മൊത്തം തുകയും പിന്‍വലിക്കണം.

    പെന്‍ഷനര്‍ മരണപ്പെട്ടാല്‍ മൊത്തം തുകയും നോമിനിക്ക് ലഭിക്കും. ഇഷ്ടത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാനായി എന്‍.പി.എസ് ടിയര്‍ 1 അക്കൗണ്ടിന് പുറമേ അധിക നിക്ഷേപം നടത്തി. ടിയര്‍ 2 അക്കൗണ്ട് തുടങ്ങാനും അവസരമുണ്ട്.

    എന്താണ് എന്‍.പി.എസ് (National Pension Scheme)

    സര്‍ക്കാരിന്റെ പെന്‍ഷന്‍ നിക്ഷേപ സ്‌കീമായ എന്‍.പി.എസില്‍ 18 മുതല്‍ 70 വയസ്സ് വരെ ജോലി ചെയ്യുന്ന ആര്‍ക്കും അംഗമാവാന്‍ കഴിയും. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരിവിപണിയിലടക്കമുള്ള സാമ്പത്തിക ആസ്തികളില്‍ വീതിച്ച് നിക്ഷേപിക്കാം.

    സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശമ്പളത്തിന്റെ 10 ശതമാനം നിക്ഷേപിക്കുമ്പോള്‍ 14 ശതമാനം തുക സര്‍ക്കാരും ബാങ്കും നിക്ഷേപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പെടുന്ന ജീവനക്കാരുടെ പേരില്‍ കേരള സര്‍ക്കാര്‍ 10 ശതമാനം എന്‍.പി.എസില്‍ നിക്ഷേപിക്കുന്നു. മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ ഉടമയുടെ വിഹിതമായി നല്‍കുന്ന തുകയ്ക്ക് സ്ഥാപനത്തില്‍ നികുതി ഇളവ് ലഭിക്കുകയും ചെയ്യും.
    Published by:Karthika M
    First published:
    )}