നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | വണ്ടിപ്പെരിയാർ കൊലപാതകം: കേസിൽ 36 സാക്ഷികൾ; പ്രതിക്കെതിരെ 150-ലേറെ പേരുടെ മൊഴി; കുറ്റപത്രം ചൊവ്വാഴ്ച

  Explained | വണ്ടിപ്പെരിയാർ കൊലപാതകം: കേസിൽ 36 സാക്ഷികൾ; പ്രതിക്കെതിരെ 150-ലേറെ പേരുടെ മൊഴി; കുറ്റപത്രം ചൊവ്വാഴ്ച

  പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പൊലീസ്

  അർജുൻ

  അർജുൻ

  • Share this:
   ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്ന് പൊലീസ്. അയൽവാസിയും ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പടെ ആറ് വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികൾ, 150 ത്തിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

   പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജൂൺ 30 നാണ് ആറ് വയസ്സുകാരിയെ ലയത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

   പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്‌ മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

   സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

   Also Read- വണ്ടിപ്പെരിയാർ ആറുവയസുകാരിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ നാട്ടുകാരൻ പ്രതിയുടെ മുഖത്തടിച്ചു

   വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പ്രലോഭിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങി നല്‍കിയെന്ന് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം. വണ്ടിപ്പെരിയാറ്റിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി.

   കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വര്‍ഷത്തോളമായി അര്‍ജുന്‍ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്. സംഭവദിവസം കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തില്‍ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാര്‍ക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാൾ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാര്‍ മൊഴി നൽകി.


   ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നല്‍കിയശേഷം ലൈംഗികമായി ഉപയോഗിക്കുന്നതിനിടെ ബോധം പോയി. തുടർന്നാണ് കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കിയത്. തുടർന്ന് ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തില്‍ പോയി വിശ്രമിച്ചു.

   തന്റെ നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൃതദേഹ പരിശോധനയില്‍, പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക്‌ അന്വേഷണം എത്തിയത്. വണ്ടിപ്പെരിയാര്‍ സി ഐ. ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

   Published by:Anuraj GR
   First published: