നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • World Psoriasis Day| സോറിയാസിസ് വെറും ചർമ്മ രോഗമല്ല;ഹൃദയത്തെയും കരളിനെയും വരെ ബാധിക്കും

    World Psoriasis Day| സോറിയാസിസ് വെറും ചർമ്മ രോഗമല്ല;ഹൃദയത്തെയും കരളിനെയും വരെ ബാധിക്കും

    സോറിയാസിസ് രോഗികളുടെ ചർമ്മത്തെ മാത്രമല്ല, ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കും.

    psoriasis

    psoriasis

    • Share this:
      ഇന്ന് ലോക സോറിയാസിസ് ദിനം (World Psoriasis Day). കാൽമുട്ടുകൾ, കൈമുട്ട്, തലയോട്ടി എന്നിവിടങ്ങളിൽ ചൊറിച്ചിലും ചുവപ്പ് നിറത്തിൽ പാടുകളും അനുഭവപ്പെടുന്ന ഒരു ത്വക്ക് രോഗമാണ് (Skin Disease) സോറിയാസിസ്. എന്നാൽ ഇത് ബാധിക്കുന്നത് രോഗികളുടെ ചർമ്മത്തെ മാത്രമല്ല, ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും രോഗം വ്യാപിക്കും. സോറിയാസിസ് പ്രമേഹ രോഗം (Diabetes) വഷളാക്കുകയും ഹൃദ്രോഗം, കരൾ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. രോഗത്തിന്റെ തീവ്രതയും അതുവഴി ഉണ്ടായേക്കാവുന്ന വൈകല്യങ്ങളും കാരണം രോഗത്തോട് പോരാടുന്ന പലർക്കും വിഷാദരോഗം (Depression) വരാനുള്ള സാധ്യതയുമുണ്ട്.

      "ലോകത്തിൽ 2-3% പേരെ സോറിയാസിസ് ബാധിക്കുന്നു. ഏകദേശം 2% ഇന്ത്യക്കാരെയും സോറിയാസിസ് ബാധിക്കാൻ സാധ്യതയുണ്ട്", ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ. മുരളീധർ രാജഗോപാലൻ പറയുന്നു.

      സോറിയാസിസിന്റെകാരണം

      സോറിയാസിസ് ഒരു സ്വയം രോഗപ്രതിരോധ രോഗമാണ്. അതായത് ചില അജ്ഞാതമായ കാരണങ്ങളാൽ അല്ലെങ്കിൽ ജനിതക കാരണങ്ങളാൽ, ശരീരം സ്വന്തം ചർമ്മത്തിന് എതിരായി പ്രവർത്തിക്കുന്നു.

      "രോഗപ്രതിരോധ സംവിധാനമാണ് ചർമ്മത്തെ ബാധിക്കുന്നത്. സോറിയാസിസ് ബാധിച്ചവരിൽ ശരീരത്തിലുടനീളം പാടുകൾ ഉണ്ടായേക്കാം. തല മുതൽ കാൽ വരെയുള്ള ഭാഗങ്ങളിൽ രോഗം ബാധിക്കാറുണ്ട്," ഡോ. രാജഗോപാലൻ പറയുന്നു.
      Also Read-World Stroke Day | ഇന്ന് ലോക പക്ഷാഘാത ദിനം: രോഗം തിരിച്ചറിയാനും ചികിത്സിക്കാനും തടയാനുമുള്ള വഴികൾ അറിയാം

      ബാധിക്കുന്ന അവയവങ്ങളുടെയും രോഗത്തിൻറെ തീവ്രതയുടെയും അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള സോറിയാസിസുകൾ ഉണ്ട്.

      "ഭാഗ്യവശാൽ വളരെ സാധാരണമല്ലാത്ത ഒരു തരം സോറിയാസിസ് ആണ് പസ്റ്റുലാർ സോറിയാസിസ്. ചർമ്മം മുഴുവൻ പഴുപ്പ് കൊണ്ട് നിറയുന്ന അവസ്ഥയാണിത്. എന്നാൽ, ഈ പഴുപ്പ് ഒരു അണുബാധയല്ല, ശരീരത്തിന്റെ സ്വന്തം പ്രതിരോധ കോശങ്ങളാണ്" ഡോ. രാജഗോപാലൻ പറയുന്നു.

      സോറിയാസിസിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ

      സോറിയാസിസിനെക്കുറിച്ച് ആളുകളിൽ ചില മിഥ്യാധാരണകളുണ്ട്. അവയിൽ ഒന്നാണ് സോറിയാസിസ് ചർമ്മത്തെ മാത്രം ബാധിക്കുന്ന ഒരു രോഗമാണ് എന്നത്. എന്നാൽ ശരിയായ വസ്തുത ഇതല്ല. സോറിയാസിസ് ചർമ്മത്തിൽ മാത്രം ഒതുങ്ങുന്ന രോഗമല്ല. ചർമ്മത്തെ ബാധിക്കുന്നതിനൊപ്പം അതേ പ്രതിരോധ സംവിധാനം ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നു.

      മിക്ക സോറിയാസിസ് രോഗികൾക്കും കരൾ രോഗമോ പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഹൃദയാഘാത സാധ്യതയോ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ രോഗം ചർമ്മത്തിന്റെ പുറത്ത് മാത്രമാണെന്ന് മിക്ക ആളുകളും കരുതുന്നു. മിക്ക ആളുകളെന്ന് പറയുമ്പോൾ, അതിൽ ഡെർമറ്റോളജിസ്റ്റുകളും ഡോക്ടർമാരും വരെ ഉൾപ്പെടുന്നു.

      സോറിയാസിസ് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?

      സോറിയാസിസ് പൂർണമായി സുഖപ്പെടുത്താൻ കഴിയുന്ന ഒരു രോഗമല്ല. എന്നാൽ "മുൻകാലങ്ങളിൽ ഏകദേശം 20% ചർമ്മ പ്രശ്നങ്ങൾ മാത്രമേ മാറ്റാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 100% ചർമ്മപ്രശ്നങ്ങളും മാറ്റാൻ സാധിക്കുന്നുണ്ട്. രോഗപ്രതിരോധ സംവിധാനവും സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്നു" ഡോ. രാജഗോപാലൻ പറയുന്നു.
      Published by:Naseeba TC
      First published:
      )}