ന്യൂഡല്‍ഹി: വണ്‍ റെയില്‍ വണ്‍ ഹെല്പ്പ്ലൈന് പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. പരാതി പരിഹാരമുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഹെല്പ്പ്ലൈന് നമ്പറുകള്‍ ലയിപ്പിച്ച് റെയില്‍വേ.
വിവിധ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ ഒറ്റ ഹെല്പ്പ്ലൈന് നമ്പര്‍ മാത്രമായിരിക്കും ഉണ്ടാവുക. 24 മണിക്കൂറും ലഭ്യമാകുന്ന 139 എന്ന നമ്പറിലേക്ക് ഇനി മുതല്‍ എല്ലാ അന്വേഷണ ആവശ്യങ്ങള്‍ക്കും ബന്ധപ്പെടാം.
12 ഭഷകളില്‍ ഉപഭോക്തൃ പരാതികള്‍, അന്വേഷണം, നിര്‍ദേശം, സഹായം എന്നിവയ്ക്കായാണ് റെയില്‍ മദദ് ഒരുക്കിയിരിക്കുന്നത്. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി യാത്രക്കാര്‍ക്ക് വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യല്‍ മീഡിയ, ഹെല്‍പ്പ് ലൈന്‍ എന്നിവ റെയില്‍ മമദ് നല്കുന്നു.
ഹെല്പ്പ്ലൈന് മുഖേനേ ലഭിച്ച 99.93 ശതമാനം പരാതികളും പരാഹരിക്കാനായെന്നും പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.