നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • RBI Ombudsman Scheme | പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ: ഓൺലൈനായി എങ്ങനെ പരാതി നൽകാം?

    RBI Ombudsman Scheme | പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ: ഓൺലൈനായി എങ്ങനെ പരാതി നൽകാം?

    'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍' എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ഫയല്‍ ചെയ്യാനും നടപടികള്‍ എവിടെ വരെയായി എന്ന് ഓരോ ഇടവേളകളില്‍ അറിയാനും സാധിക്കും

    • Share this:
      റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ ഓംബുഡ്സ്മാന്‍ സ്‌കീം (Ombudsman Scheme) ആരംഭിച്ചു. ബാങ്കുകള്‍ (Bank), നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (NBFC), പേയ്മെന്റ് സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ എന്നിവയ്ക്കെതിരായ ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം ആരംഭിച്ചത്.

      'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍' എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ഫയല്‍ ചെയ്യാനും നടപടികള്‍ എവിടെ വരെയായി എന്ന് ഓരോ ഇടവേളകളില്‍ അറിയാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കുമ്പോള്‍ നേരിടേണ്ടി വരുന്ന അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും എളുപ്പത്തില്‍ പരിഹാരങ്ങള്‍ നേടാനും ഇതുവഴി സാധിക്കും. ഓംബുഡ്സ്മാന്‍ സ്‌കീമിന് കീഴില്‍ പരാതി എങ്ങനെ നല്‍കാമെന്ന് നോക്കാം.

      ആര്‍ബിഐയുടെ പുതിയ ഓംബുഡ്സ്മാന്‍ സ്‌കീമിന് കീഴില്‍ പരാതി ഫയല്‍ ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതായത് നിങ്ങള്‍ക്ക് ഒന്നുകില്‍ ആര്‍ബിഐയുടെ വെബ്‌സൈറ്റായ https://cms.rbi.org.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി നിങ്ങളുടെ പരാതി ഫയല്‍ ചെയ്യാം. അല്ലെങ്കില്‍ CRPC@rbi.org.in എന്ന ഇമെയിലിലേയ്ക്ക് പരാതി അയക്കാം. കൂടാതെ 14448 എന്ന ടോള്‍ ഫ്രീ നമ്പറിലും പരാതി നല്‍കാം. മാത്രമല്ല നേരിട്ട് പരാതി നല്‍കണമെങ്കില്‍ ആര്‍ബിഐ നല്‍കുന്ന ഫോം പൂരിപ്പിച്ച് ചണ്ഡീഗഡിലുള്ള ആര്‍ബിഐയുടെ പ്രോസസ്സിംഗ് സെന്ററില്‍ നല്‍കാം.

      നിങ്ങളുടെ പരാതികള്‍ ഓണ്‍ലൈന്‍ വഴി എങ്ങനെ ഫയല്‍ ചെയ്യാം?

      ആര്‍ബിഐയുടെ വെബ്‌സൈറ്റ് ആയ cms.rbi.org.in-ല്‍ ലോഗിന്‍ ചെയ്ത് ഹോം പേജില്‍ ലഭ്യമായ 'പരാതി ഫയല്‍ ചെയ്യുക (File a complaint ) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

      സ്‌ക്രീനില്‍ ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തെ തിരഞ്ഞെടുക്കുക.

      സ്ഥാപനത്തിന് നിങ്ങള്‍ നല്‍കിയ പരാതിയുടെ ഒരു പകര്‍പ്പ് വിശദാംശങ്ങള്‍ നല്‍കുക.

      നിങ്ങളുടെ കാര്‍ഡ് നമ്പര്‍, ലോണ്‍ അല്ലെങ്കില്‍ ഡെപ്പോസിറ്റ് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കുക.

      ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് പരാതി എന്ന വിഭാഗം തിരഞ്ഞെടുക്കുക.

      ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് നിങ്ങളുടെ പരാതി ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തിരഞ്ഞെടുക്കുക.
      പരാതി നല്കാന്‍ ഇടയാക്കിയ വസ്തുതാപരമായ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ വിവരങ്ങള്‍ നല്‍കുക

      നിങ്ങളുടെ പരാതി സമര്‍പ്പിക്കുന്നതിന് മുമ്പ് വീണ്ടും റിവ്യൂ ചെയ്യുക. വീണ്ടും ആവശ്യമായി വന്നാല്‍ ഉപയോഗിക്കാന്‍ ഒരു കോപ്പി എടുത്തു വെക്കുക .

      ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പേയ്മെന്റ് പരാജയപ്പെടലും സംബന്ധിച്ച പരാതികള്‍ ഫലപ്രദമായി പരിഹരിക്കാനായാണ് ആര്‍ബിഐ ഓംബുഡ്സ്മാന്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താനാണ് ആര്‍ ബി ഐയുടെ ശ്രമം . പരാതി പരിഹാര സംവിധാനം ലളിതവും സുതാര്യവുമാക്കുകയാണ് ആര്‍ബിഐ ലക്ഷ്യം.
      Published by:Jayashankar AV
      First published:
      )}