നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | ' കേരളം കത്തും'; നിലവിളിയും മുറവിളിയുമായി തരംഗമായി കൊണ്ടിരിക്കുന്ന ഇബുൾജെറ്റ് എന്ത്‌ ?

  Explained | ' കേരളം കത്തും'; നിലവിളിയും മുറവിളിയുമായി തരംഗമായി കൊണ്ടിരിക്കുന്ന ഇബുൾജെറ്റ് എന്ത്‌ ?

  നിലവിളിയയും മുറവിളിയയും ആത്മഹത്യാ ഭീഷണിയയുമെല്ലാമായി സേവ് ഇബുള്‍ജെറ്റ് കാമ്പയിനുകള്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ കേരളം നാം സാക്ഷ്യം വഹിക്കുന്നത്.

  യൂട്യൂബ് വ്ലോഗർമാരായ ഇ -ബുൾ ജെറ്റ് സഹോദരങ്ങള്‍

  യൂട്യൂബ് വ്ലോഗർമാരായ ഇ -ബുൾ ജെറ്റ് സഹോദരങ്ങള്‍

  • Share this:
   'സേവ് ഇബുള്ളറ്റ്‌ജെറ്റ്', 'ഇബുള്‍ജെറ്റിനെ പുറത്തിറക്കണം', 'സപ്പോര്‍ട്ട് മോഡിഫൈക്കേഷന്‍'..
   സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഹാഷ് ടാഗുകളില്‍ ചിലതാണ് ഇവ. നിലവിളിയയും മുറവിളിയയും ആത്മഹത്യാ ഭീഷണിയയുമെല്ലാമായി സേവ് ഇബുള്‍ജെറ്റ് കാമ്പയിനുകള്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ കേരളം നാം സാക്ഷ്യം വഹിക്കുന്നത്.

   എന്താണ് ഇബുള്‍ജെറ്റ്?
   കണ്ണൂര്‍ സ്വദേശികളായ എബിന്‍ ലിബിന്‍ എന്നീ സഹോദരങ്ങള്‍ തുടങ്ങിയ യുട്യൂബ് ചാനലാണ് ഇബുള്‍ജെറ്റ്. വാന്‍ ലൈഫ് എന്നതാണ് ഇബുള്‍ജെറ്റിന്റെ ആശയം. ഇതിന്റെ ഭാഗമായി എബിനും ലിബിനും വീടിന്റെ ആധാരം പണയം വെക്കുകയും വാന്‍ വാങ്ങുകയും ചെയ്തു. ആ വാനിനെ വീട് പോലെയാക്കി മാറ്റിയെന്നാണ് എബിനും ലിബിനും ചാനലിനും മറ്റും നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.

   ഈ വാന്‍ ഉപയോഗിച്ച് ഇവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിക്കുകയും ആ യാത്രകള്‍ യൂട്യൂബ് വ്‌ലോഗിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇബുള്‍ജെറ്റ് എന്ന യൂട്യൂബ് ചാനലിന് സപ്പോര്‍ട്ടേഴ്സും സബ്‌സ്‌ക്രൈബ്‌ഴ്‌സും വര്‍ധിക്കാന്‍ തുടങ്ങി. മലയാളികള്‍ക്കിടയില്‍ വാന്‍ ലൈഫിനെ ട്രെന്‍ഡ് ആക്കി മാറ്റിയത് ഇവരാണ്. 16 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആണ് നിലവില്‍ ഈ യുട്യൂബ് ചാനലിന് ഉള്ളത്.

   പിന്നീട് ഇബുള്‍ജെറ്റ് സഹോദരന്മാര്‍ യൂട്യൂബില്‍ നിന്ന് ലഭിച്ച വരുമാനത്തിലൂടെ ഒരു കാരാവാന്‍ വാങ്ങുകയും, കാരവാന്‍ റോഡില്‍ ഇറക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. ഫോഴ്‌സ് ട്രാവലറില്‍ വലിയ രീതിയില്‍ രൂപ മാറ്റം വരുത്തിയാണ് അവര്‍ കരാവാന്‍ തയാറാക്കിയത്. ഈ കരാവാന്‍ ആണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
   ഓഗസ്റ്റ് 8ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ണൂരില്‍ നിന്ന് ഈ വാഹനം പിടിച്ചെടുത്തു. നിയമം ലംഘിച്ചു വാഹനത്തിന് രൂപ മാറ്റം വരുത്തിയതും നികുതി അടക്കാത്തതുമാണ് ഇബുള്‍ജെറ്റ് സഹോദരമാര്‍ ചെയ്ത കുറ്റം.

   മോട്ടോര്‍ വാഹന നിയമം അനുസരിക്കുകയും പിഴ അടക്കുകയും ചെയ്താല്‍ തീരാവുന്ന പ്രശ്‌നമായിരുന്നു ഇത്.
   നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തി, വണ്ടി മുഴുവനായും ഓള്‍ട്ടറേഷന്‍ നടത്തിയെന്ന പരാതിയെ മുന്‍ നിര്‍ത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തതെന്നു എന്നാണ് കണ്ണൂര്‍ ആര്‍.ടി.ഒ പറയുന്നത്.

    എന്താണ് നിയമ ലംഘനം? എന്താണ് ഓള്‍ട്ടറേഷന്‍?
   എട്ടോളം സേര്‍ച്ച് ലൈറ്റ്‌റുകള്‍ ആണ് ഇബുള്‍ജെറ്റ് സഹോദരന്‍മാരുടെ വാനില്‍ പിടിപ്പിച്ചിരിക്കുന്നത്. 5 ടയറുകളില്‍ ഓള്‍റ്റര്‍റേഷന്‍ നടത്തുകയും വെള്ള നിറത്തിലുള്ള വാഹനം ഗ്രാഫിക്‌സിലൂടെ പല നിറങ്ങള്‍ ആക്കി മാറ്റുകയും ചെയ്തു.

   മറ്റു യാത്രക്കാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ പരസ്യം പാടില്ലെന്നു കോടതി നിര്‍ദേശം ഉണ്ട്. അത് ലംഘിച്ച് ഇബുള്‍ജെറ്റ് എന്ന പരസ്യവും അവരുടെ വലിയ ചിത്രവും കാരവാനില്‍ പതിക്കുകയും ചെയ്തു. ഓരോ ഓള്‍ട്ടറേഷനും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞത്.

   രാജ്യത്തിന് മുഴുവന്‍ ബാധകമായ ഒന്നാണ് മോട്ടോര്‍ വാഹന നിയമം. അത് ലംഘിക്കാതെ വാഹങ്ങളുടെ മോഡിഫൈക്കേഷന്‍ ചെയ്യാം. നിയമ പരമായി അനുവദനീയമായ ഓള്‍ട്ടറേഷന്‍ അപേക്ഷ നല്‍കിയ ശേഷം ചെയ്യാന്‍ മാത്രമേ ഇന്ത്യയില്‍ സാധിക്കുകയുള്ളൂ. ഓള്‍ട്ടറേഷന്‍ ചെയ്ത വാഹനം ആര്‍.ടി ഓഫീസില്‍ എന്റര്‍ ചെയ്യേണ്ടതും ആവശ്യമാണ്. വണ്ടിയുടെ പെര്‍മിറ്റ് തീരാന്‍ ഒന്നര മാസം ബാക്കി നില്‍ക്കെയാണ് നെപ്പോളിയന്‍ എന്ന കരാവാന്‍ ആര്‍.ടി.ഒ പിടിച്ചെടുത്തത് എന്നാണ് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍ പറയുന്നത്.

   എന്താണ് കണ്ണൂര്‍ ആര്‍.ടി ഓഫീസില്‍ നടന്നത്?
   ഓഗസ്റ്റ് 8ന് രാവിലെ ആര്‍.ടി ഓഫീസില്‍ ഹാജരാവാന്‍ ഇബുള്‍ജെറ്റ് സഹോദരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം അവര്‍ യൂട്യൂബിലൂടെ ആരാധകരെ അറിയിക്കുകയും, വാന്‍ ലൈഫ് നിര്‍ത്തുകയാണെന്നും ഇനി ഇബുള്‍ജെറ്റ് ഉണ്ടാവില്ലയെന്നും പറഞ്ഞു. തുടര്‍ന്ന് ആര്‍.ടി.ഒ ഓഫീസില്‍ വെച്ച് സംസാരിക്കുകയും കരയുകയും ബഹളം ഉണ്ടാക്കുകയും ചെയുന്ന വീഡിയോ അവര്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.

   ഇതിനു ശേഷം കോവിഡ് പ്രോട്ടോകോള്‍ ലംഗിക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി കേരളം കത്തിക്കും എം.വി.ഡിയെ ആക്രമിക്കും എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങള്‍ ഇബുള്‍ജെറ്റ് സഹോദരന്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും വരാന്‍ തുടങ്ങി. ഇബുള്‍ജെറ്റിനെ വീട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കുട്ടികള്‍ വരെ  രംഗത്തെത്തി.
   Published by:Karthika M
   First published:
   )}