HOME /NEWS /Explained / Treasure hunt in Greenland| ഗ്രീൻലാൻഡിലെ 'നിധിവേട്ട'യിൽ കണ്ണുവെച്ച് ബെസോസും ബിൽ ഗേറ്റ്സും; ലക്ഷ്യമെന്ത്?

Treasure hunt in Greenland| ഗ്രീൻലാൻഡിലെ 'നിധിവേട്ട'യിൽ കണ്ണുവെച്ച് ബെസോസും ബിൽ ഗേറ്റ്സും; ലക്ഷ്യമെന്ത്?

ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, മൈക്കൽ ബ്ലൂംബെർഗ് തുടങ്ങിയ ശതകോടീശ്വരൻമാർ കോടികളുടെ നിക്ഷേപമാണ് ഈ പ്രവർത്തികൾക്കായി നടത്തുന്നത്.

ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, മൈക്കൽ ബ്ലൂംബെർഗ് തുടങ്ങിയ ശതകോടീശ്വരൻമാർ കോടികളുടെ നിക്ഷേപമാണ് ഈ പ്രവർത്തികൾക്കായി നടത്തുന്നത്.

ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, മൈക്കൽ ബ്ലൂംബെർഗ് തുടങ്ങിയ ശതകോടീശ്വരൻമാർ കോടികളുടെ നിക്ഷേപമാണ് ഈ പ്രവർത്തികൾക്കായി നടത്തുന്നത്.

  • Share this:

    ലോകത്തിലെ ശതകോടീശ്വരൻമാർ ഗ്രീൻലൻഡിലെ (Greenland) 'നിധിവേട്ട' യിൽ (Treasure Hunt) കണ്ണ് വെച്ചിരിക്കുകയാണ്. ഒരു പക്ഷേ ലോകചരിത്രത്തിലെ തന്നെ വലിയ ധാതുനിക്ഷേപങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് ഇവർ കരുതുന്നത്. ഉരുകുന്ന മഞ്ഞുപാളികൾക്ക് താഴെ നിന്നും ഖനനം നടത്തി നിർണായക ലോഹങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് നിധിവേട്ട നടക്കുന്നത്. ഇവിടുത്തെ ഹിമപാളികൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അഭൂതപൂർവമായ തോതിലാണ് ഉരുകുന്നത്. ഇത് വളരെ വ്യത്യസ്തമായ പ്രതിഭാസമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

    മഞ്ഞുപാളികൾക്ക് താഴെ, ഹരിതവിപ്ലവത്തിന് കൂടുതൽ ശക്തിപകരാനും ലോകത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനും കഴിയുന്ന ധാതുക്കളുടെയും ലോഹങ്ങളുടെയും വലിയ നിധിശേഖരം ഉണ്ടാവുമെന്നാണ് ഖനന കമ്പനികളും നിക്ഷേപകരും വിശ്വസിക്കുന്നത്. അതിനു വേണ്ടിയുള്ള ഖനന പ്രവ‍ർത്തികളാണ് ഇപ്പോൾ അവിടെ നടക്കുന്നത്. മഞ്ഞ് ഉരുകിത്തുടങ്ങിയതോടെ നൂറ്റാണ്ടുകളായി പര്യവേക്ഷണം അസാധ്യമായിരുന്ന ഇടങ്ങളിൽ പോലും ഖനന പ്രവർത്തികൾ സാധ്യമായിരിക്കുകയാണ്.

    അന്താരാഷ്ട്ര വ്യാവസായിക ലോകത്തെ തന്നെ നയിക്കുന്ന അതിസമ്പന്നന്മാരാണ് ധാതുനിക്ഷേപങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ഖനനത്തിന് വേണ്ടി പണം ചെലവഴിക്കുന്നത്. ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, മൈക്കൽ ബ്ലൂംബെർഗ് തുടങ്ങിയ ശതകോടീശ്വരൻമാർ കോടികളുടെ നിക്ഷേപമാണ് ഈ പ്രവർത്തികൾക്കായി നടത്തുന്നത്. വലിയ ലക്ഷ്യങ്ങളാണ് അവർക്കുള്ളത്. കൊബോൾഡ് മെറ്റൽസ് എന്ന സ്ഥാപനമാണ് ഗ്രീൻലാൻഡിൽ ഖനനം നടത്തുന്നത്. ഈ കമ്പനിക്ക് എല്ലാ പിന്തുണയുമായി ബെസോസും ബിൽഗേറ്റ്സും ബ്ലൂംബെർഗുമെല്ലാം പിന്നിലുണ്ട്.

    Also Read- ലോകത്തിലെ ഏറ്റവും വലിയ ചിലന്തി; ഗോലിയാത്ത് ബേർഡ് ഈറ്ററിന്റെ വിശേഷങ്ങളറിയാം

    വരുന്ന കാലത്ത് ലോകത്തെ നിയന്ത്രിക്കുമെന്ന് കരുതുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ധനത്തിന് സഹായകമാവുന്ന ധാതുക്കളുടെ വൻനിക്ഷേപം ഇവിടെ നിന്ന് കണ്ടെത്താമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇലക്ട്രിക് വാഹന വിപണിയെയും അത് ഗുണകരമായി ബാധിക്കും. മില്യൺ കണക്കിന് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ധാതുക്കൾ കണ്ടെത്താൻ സാധിക്കുമെന്ന് കരുതുന്നുണ്ട്. അതിനാൽ തന്നെ കോടികളുടെ നിക്ഷേപമാണ് ലോകത്തെ അതിസമ്പന്നർ നടത്തുന്നത്.

    Also Read- അ​​ഗ്നിപഥിലൂടെ നേപ്പാളി ​ഗൂർഖകളെ റിക്രൂട്ട് ചെയ്യുന്നത് എങ്ങനെ? ആശങ്കയ്ക്ക് കാരണമെന്ത്?

    “ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊബാൾട്ട്, നിക്കൽ ധാതുനിക്ഷേപങ്ങൾ ഇവിടെ നിന്നും കണ്ടെത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്,” കൊബോൾഡ് മെറ്റൽസ് സിഇഒ കർട്ട് ഹൗസ് സിഎൻഎന്നിനോട് പറഞ്ഞു. കാലിഫോർണിയ ആസ്ഥാനമായുള്ള മൈനിങ് പര്യവേക്ഷണ കമ്പനി ബ്ലൂജെയ് എന്ന മറ്റൊരു സ്ഥാപനവുമായി സഹകരിച്ചാണ് ഗ്രീൻലാൻഡിലെ നിധിവേട്ടയ്ക്ക് നേതൃത്വം നൽകുന്നത്.

    ലോകത്തിലെ പ്രമുഖ ജിയോളജിസ്റ്റുകൾ, ജിയോ ഫിസിസിസ്റ്റുകൾ, പൈലറ്റുകൾ, മെക്കാനിക്കുകൾ, സാങ്കേതിക വിദഗ്ദർ എന്നിവരടങ്ങുന്ന 30 പേരുടെ സംഘമാണ് നിലവിൽ ഖനന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഗ്രീൻലാൻഡിലുള്ളത്. ഖനനം നടത്തുന്ന സ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്താണ് ഇവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ കൂടി സഹായത്തോടെയാണ് ഖനനം നടക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കുന്നതിന് നിക്കൽ, കൊബാൾട്ട്, ലിഥിയം എന്നിവ ആവശ്യമാണ്. ഗ്രീൻലാൻഡിലെ ഖനന പ്രവർത്തനങ്ങൾ താരതമ്യേനെ എളുപ്പമാണെന്ന് ബ്ലൂജയ് മൈനിങ് സിഇഒ ബോ മോളർ സ്റ്റെൻസ്ഗാർഡ് സിഎൻഎന്നിനോട് പറഞ്ഞു.

    First published:

    Tags: Bill Gates, Jeff Bezos