നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • തൃശ്ശൂരിൽ കണ്ട 'ചുവന്ന ചെവിയൻ ആമ' ജലജീവികള്‍ക്ക് ഭീഷണി; സൂക്ഷിക്കണമെന്ന് വിദഗ്ധർ

  തൃശ്ശൂരിൽ കണ്ട 'ചുവന്ന ചെവിയൻ ആമ' ജലജീവികള്‍ക്ക് ഭീഷണി; സൂക്ഷിക്കണമെന്ന് വിദഗ്ധർ

  കാളത്തോട്ടിലെ സെന്റ് വിൻസെന്റ് പല്ലോട്ടി സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ ഡി. തമ്പിക്കാണ് മീൻ പിടിക്കുന്നതിനിടെ ഈ ആമയെ കിട്ടിയത്.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   തൃശ്ശൂര്‍:  ആക്രമണകാരിയായ ചുവന്ന ചെവിയുള്ള ആമയെ തൃശൂർ കാളത്തോട് തോട്ടിൽ കണ്ടെത്തി. സംസ്ഥാനത്തെ ജലാശയങ്ങളുടെ ജൈവവൈവിധ്യത്തിന് തന്നെ വലിയ ഭീഷണിയാണ് ഈ ആമ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാളത്തോട്ടിലെ സെന്റ് വിൻസെന്റ് പല്ലോട്ടി സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ ഡി. തമ്പിക്കാണ് മീൻ പിടിക്കുന്നതിനിടെ ഈ ആമയെ കിട്ടിയത്. ആമയുടെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎഫ്ആർഐ) ഗവേഷകനായ സന്ദീപ് ദാസ് ഈ ചിത്രം കാണുകയും കടലാമയെ തിരിച്ചറിഞ്ഞ അദ്ദേഹം, കുട്ടിക്ക് ആമയെ തോട്ടിലേയ്ക്ക് തിരികെ വിടരുതെന്ന മുന്നറിയിപ്പും നൽകി.

   ശാസ്ത്രീയമായി 'ട്രാക്കെമിസ് സ്ക്രിപ്റ്റ എലിഗൻസ്' എന്ന് വിളിക്കപ്പെടുന്ന ചുവന്ന ചെവിയുള്ള ഈ സ്ലൈഡർ ആമ വളർത്തുമൃഗ പ്രേമികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറ്റവും പ്രിയങ്കരനാണ്. വലിപ്പ കുറവും ഇവയുടെ നിറവുമാണ് ഏറ്റവും വലിയ ആകർഷണമെന്ന് കെ.എഫ്.ആർ.ഐയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റും റിസർച്ച് കോർഡിനേറ്ററുമായ ടി.വി. സജീവ് അഭിപ്രായപ്പെട്ടു.

   Also Read-ആറ് കാലും രണ്ട് വാലുമായി ജനനം; ശാസ്ത്ര ലോകത്തിന് അത്ഭുമായി സ്കിപ്പി എന്ന പട്ടിക്കുഞ്ഞ്

   ഈ ചെറിയ ആമയെ ഒരു തീപ്പെട്ടി കൂട്ടിൽ പോലും സൂക്ഷിക്കാം. എന്നാൽ ഇവ വേഗത്തിൽ വളരും. വലിയ ആമകൾക്ക് ധാരാളം ജലസസ്യങ്ങൾ ആവശ്യമാണ്. വലുതാകുമ്പോൾ ഇവയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടാകുമ്പോൾ പലരും ജലാശയങ്ങളിലേക്ക് തിരികെ വിടും. എന്നാൽ ഈ ആമ ഇനം ലോകത്തിലെ ഏറ്റവും ആക്രമണകാരികളാണെന്നാണ് കണക്കാക്കുന്നതെന്നും ഡോ. സജീവ് അഭിപ്രായപ്പെട്ടു.

   ആമകളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം

   മിസിസിപ്പി നദിക്കും മെക്സിക്കോ ഉൾക്കടലിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച ഈ ആമകൾ കുളങ്ങൾ, തടാകങ്ങൾ, അരുവികൾ, സാവധാനത്തിൽ ഒഴുകുന്ന നദികൾ തുടങ്ങിയ ജലാശയങ്ങളിലാണ് ജീവിക്കുന്നത്. ചുവന്ന ചെവിയുള്ള സ്ലൈഡർ ആമകൾ സാധാരണ ആമകൾക്കും ഭീഷണിയാണ്. ഇവ വേഗത്തിൽ വളരുകയും കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇതുവഴി സാധാരണ ആമകൾക്ക് ഭക്ഷണവും മുട്ടയിടാനുള്ള സ്ഥലങ്ങളും കിട്ടാതെ വരും. സസ്യങ്ങളും മത്സ്യവും അപൂർവ ഇനം തവളകളും ഉൾപ്പെടെ വിവിധതരം ജലജീവികളെ ഇവ ഭക്ഷണമാക്കും. ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പല സ്ഥലങ്ങളിലും ഈ ആമകളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്.

   കാളത്തോട് തോട്ടിൽ കണ്ടെത്തിയ ആമയെ കെഎഫ്ആർഐയിലെ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിലേയ്ക്ക് (എൻസിബിഐ) മാറ്റി. ഒരു പതിറ്റാണ്ടിലേറെയായി കെഎഫ്ആർഐ ഇത്തരത്തിലുള്ള ജീവികളുടെ ഗവേഷണത്തിൽ സജീവമാണ്. ഇത്തരം ആമകളെ കണ്ടെത്തുന്നവർക്ക് 0487 2690222 എന്ന നമ്പറിൽ ബന്ധപ്പെടാം.
   Published by:Asha Sulfiker
   First published:
   )}