നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ശമ്പളം,പെൻഷൻ, ലോൺ തിരിച്ചടവ്; ഓഗസ്റ്റ് 1 മുതൽ ബാങ്ക് അവധിദിനങ്ങളിലും: റിസര്‍വ് ബാങ്ക്

  Explained: ശമ്പളം,പെൻഷൻ, ലോൺ തിരിച്ചടവ്; ഓഗസ്റ്റ് 1 മുതൽ ബാങ്ക് അവധിദിനങ്ങളിലും: റിസര്‍വ് ബാങ്ക്

  എൻ എ സി എച്ച് സൗകര്യം ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു

  RBI

  RBI

  • Share this:
   ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ വേതനം, പെൻഷൻ, പലിശ, ഓഹരി വിഹിതം, മറ്റു പേയ്‌മെന്റുകൾ, നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച സേവനം നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (എൻ എ സി എച്ച്) മുഖേന ബാങ്ക് അവധി ദിനങ്ങളിലും ലഭ്യമാകും. എൻ എ സി എച്ച് സൗകര്യം ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.

   നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കീഴിലുള്ള ഒരു ബൾക്ക് പേയ്‌മെന്റ് സംവിധാനമാണ് എൻ എ സി എച്ച്. ഓഹരി വിഹിതം, പലിശ, വേതനം, പെൻഷൻ തുടങ്ങിയവയുടെ പേയ്മെന്റുമായി ബന്ധപ്പെട്ട ക്രെഡിറ്റ് ട്രാൻസ്ഫറുകൾ സുഗമമായി നടത്താൻ ഈ സേവനം സൗകര്യമൊരുക്കുന്നു. ഒപ്പം വൈദ്യുതി, ഗ്യാസ്, ടെലിഫോൺ, വെള്ളം തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളും കടമെടുത്ത തുകയുടെ ഗഡുക്കളായുള്ള തിരിച്ചടവ്, മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവ സംബന്ധിച്ച അടവുകളും ഈ സേവനം ഉപയോഗിച്ച് നിർവഹിക്കാവുന്നതാണ്.

   "ഉപഭോക്താക്കളുടെ സൗകര്യാർത്ഥവും ആർ ടി ജി എസിന്റെ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താൻ കഴിയുന്ന സാഹചര്യം ഉറപ്പു വരുത്താനും നിലവിൽ ബാങ്കിന്റെ പ്രവൃത്തി ദിനങ്ങളിൽ മാത്രം ലഭ്യമായ എൻ എ സി എച്ച് സൗകര്യം 2021 ഓഗസ്റ്റ് 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്", ഒരു പ്രസ്താവനയിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

   Also Read-Explained: പെൻഷൻ നിയമ ഭേദഗതി; സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പും ശേഷവുമുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം?

   നിലവിൽ വ്യവസ്ഥാപിത നിക്ഷേപ പദ്ധതികൾ (എസ് ഐ പി) രജിസ്റ്റർ ചെയ്യാൻ എൻ എ സി എച്ച് സംവിധാനമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഈ നീക്കം എസ് ഐ പി രജിസ്‌ട്രേഷൻ ദ്രുതഗതിയിലാകാൻ സഹായിക്കും. ഇപ്പോൾ എൻ എ സി എച്ചിലൂടെ എസ് ഐ പി രജിസ്‌ട്രേഷൻ നടത്താൻ ഏതാണ്ട് രണ്ടോ മൂന്നോ ആഴ്ച സമയമെടുക്കുന്നുണ്ട്. നിക്ഷേപകരുടെ ബാങ്കിന്റെ നടപടിക്രമങ്ങൾ മന്ദഗതിയിലാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചെറിയ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കാറുണ്ട്.എൻ എ സി എച്ച് സൗകര്യം എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്നതോടെ ഈ പ്രക്രിയ ദ്രുതഗതിയിലാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

   എല്ലാ ദിവസങ്ങളിലും എൻ എ സി എച്ച് സേവനം ലഭ്യമാകുന്നതോടെ എസ് ഐ പി രജിസ്ട്രേഷൻ പൂർത്തിയാകാനെടുക്കുന്ന സമയം കുറയുന്നതോടൊപ്പം അത് കൂടുതൽ നിക്ഷേപസൗഹൃദമാവുകയും ചെയ്യും. 2016 മെയ് 1-നാണ് ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം മാറി എൻ എ സി എച്ച് നിലവിൽ വന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ഓട്ടോ ഡെബിറ്റ് നിർദ്ദേശം നൽകണമെങ്കിൽ നിങ്ങൾ എൻ എ സി എച്ച് സൗകര്യം ഉപയോഗിക്കണം.
   Published by:Jayesh Krishnan
   First published: