Explained| കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; പണിമുടക്കുന്ന സംഘടനകൾ ഏതെല്ലാം? ആവശ്യം എന്ത്?
ഒത്തുതീർപ്പിനായി തിങ്കളാഴ്ച യു ഡി എഫ് അനുകൂല സംഘടനയായ ടി ഡി എഫ്, ബി എം എസ് സംഘടനയായ കെ എസ് ടി എംപ്ലോയീസ് സംഘ് നേതാക്കളുമായി സി എം ഡി ബിജു പ്രഭാകർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

KSRTC
- News18 Malayalam
- Last Updated: February 23, 2021, 10:27 AM IST
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ഒരു വിഭാഗം തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. കോർപറേഷനിലെ യു ഡി എഫ്, ബി എം എസ് യൂണിയനുകൾ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്. സിഐടിയു യൂണിയൻ സമരത്തിൽ പങ്കെടുക്കുന്നില്ല. സമരം തുടങ്ങിയതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ഭൂരിഭാഗം സർവീസുകളും നിലച്ചു. പത്ത് ശതമാനം സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. മുപ്പതോളം ഡിപ്പോകൾ പൂർണമായും സർവീസുകൾ മുടങ്ങിയ നിലയിലാണ്. തെക്കൻ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമായി. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
Also Read- പിഎഫ് നികുതി നിയമങ്ങൾ: ഏപ്രിൽ ഒന്നു മുതൽ നിങ്ങളുടെ പിഎഫിനെ ബാധിക്കുന്ന നിയമങ്ങൾ പണിമുടക്ക് എന്തിന്?
ശമ്പള പരിഷ്കരണം നടപ്പാക്കാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സി ഐ ടി യു, എ ഐ ടി യു സി സംഘടനകൾ പണിമുടക്കുന്നില്ല.
Also Read- വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്?
ഒത്തുതീർപ്പിനായി തിങ്കളാഴ്ച യു ഡി എഫ് അനുകൂല സംഘടനയായ ടി ഡി എഫ്, ബി എം എസ് സംഘടനയായ കെ എസ് ടി എംപ്ലോയീസ് സംഘ് നേതാക്കളുമായി സി എം ഡി ബിജു പ്രഭാകർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പള പരിഷ്കരണത്തിലാണ് ചർച്ച വഴിമുട്ടിയത്. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സർക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം ഡി പറഞ്ഞു.
Also Read- ആഴക്കടൽ മത്സ്യബന്ധന കരാർ; കെ.എസ്.ഐ.ഡി.സി എം.ഡി ഒപ്പുവച്ചത് സർക്കാരിന്റെ പൂർണ അനുമതിയോടെ
ടി ഡി എഫിനെ പ്രതിനിധാനം ചെയ്ത് ആർ. ശശിധരൻ, ആർ. അയ്യപ്പൻ, കെ. ഗോപകുമാർ, കെ. അജയകുമാർ, കെ എസ് ടി എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി കെ അജിത്ത്, കെ എൽ രാജേഷ്, എസ്. അജയകുമാർ, ടി പി വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Also Read- Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം
അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി ഭരണാനൂകൂല സംഘടനയായ കെ എസ് ആർ ടി ഇ എ രംഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികൾ വിശ്വാസത്തിലെടുക്കുന്നുെവെന്നും പണിമുടക്കിൽ പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കി.
Also Read- പിഎഫ് നികുതി നിയമങ്ങൾ: ഏപ്രിൽ ഒന്നു മുതൽ നിങ്ങളുടെ പിഎഫിനെ ബാധിക്കുന്ന നിയമങ്ങൾ