രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം (diabetes). ശരിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ കണ്ണുകള്‍, വൃക്കകള്‍, നാഡികള്‍ തുടങ്ങിയ വിവധ ശരീര ഭാഗങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കാന്‍ പ്രമേഹം കാരണമാകും. പ്രായപൂര്‍ത്തിയായവരിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പ്രമേഹ രോഗികളുടെ എണ്ണം 2030ല്‍ 101 ദശലക്ഷമായും 2045ല്‍ 134 ദശലക്ഷമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'നിശബ്ദ കൊലയാളി' ( silent killer) എന്നറിയപ്പെടുന്ന പ്രമേഹം രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. പ്രത്യേകിച്ച് അവര്‍ക്ക് പ്രായം കൂടുംതോറും. പണപ്പെരുപ്പവും ജീവിത ചെലവുകളും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ചികിത്സാ ചെലവുകള്‍ വര്‍ധിക്കാനും സാധ്യത ഉണ്ട്. അതിനാല്‍ നിങ്ങള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി (Health insurance policy) എടുത്തിട്ടില്ലെങ്കില്‍ ഈ ചെലവുകള്‍ നിങ്ങളുടെ കൈയില്‍ നിന്നും തന്നെ നല്‍കേണ്ടതായി വരും.
പ്രമേഹ ചികിത്സ ചെലവ് കണക്കാക്കിയാൽ ഒരു രോഗിയ്ക്ക് മരുന്നുകള്‍ക്കും, പതിവ് പരിശോധനകള്‍ക്കും മറ്റുമായി പ്രതിവര്‍ഷം 75,000 രൂപ മുതല്‍ 80,000 രൂപ വരെ വേണ്ടി വരും. പ്രമേഹം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നതിനാല്‍ കാലുകള്‍, വൃക്ക, ഹൃദയ ധമനികള്‍, കണ്ണുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകള്‍ക്ക് പ്രതിമാസം 13,000 രൂപ മുതല്‍ 25,000 രൂപ വരെ ചികിത്സാ ചെലവ് പ്രതീക്ഷിക്കാം.
ഇതിനൊപ്പം ചികിത്സാ ചെലവില്‍ വരുന്ന വര്‍ധനവ് (medical inflation) കൂടിയാകുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിത സമ്പാദ്യം പൂര്‍ണമായും ചോര്‍ന്നു പോയേക്കാം.
ഇത്തരമൊരു വ്യക്തിക്ക് അനുയോജ്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷ (insurance coverage) കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍, പ്രമേഹ രോഗികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങുമ്പോള്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക.
നിങ്ങളുടെ പ്രമേഹ അവസ്ഥ കണക്കിലെടുത്ത് ബന്ധപ്പെട്ട പരിരക്ഷയുടെ ഗുണങ്ങൾ കൃത്യമായി മനസിലാക്കുകനിങ്ങളുടെ പ്രമേഹ രോഗാവസ്ഥയുടെ പശ്ചാത്തലത്തില്‍ പോളിസി പരിരക്ഷകള്‍ ആദ്യം മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ടൈപ്പ് 1 പ്രമേഹം ആണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാര ഉപയോഗപ്പെടുത്തുന്നതിന് ഇന്‍സുലിന്‍ കുത്തിവെയ്പ്പ് ആവശ്യമാണ്. ഇത് മനസിലാക്കുന്നതിലൂടെ അനുയോജ്യമായ പരിരക്ഷ ലഭ്യമാക്കുന്ന ഏറ്റവും ഉചിതമായ പോളിസി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
പ്രമേഹ രോഗികൾ പ്രത്യേക പ്ലാനുകള്‍ (Diabetes-specific) വാങ്ങുകആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അടിസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സ് പ്ലാന്‍ (Basic Insurance plan) പോലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ഉണ്ടായിരിക്കണം. സ്വീകാര്യമായ ഒരു പരിരക്ഷ തുകയോടു കൂടിയ പ്ലാന്‍ വേണം തിരഞ്ഞെടുക്കുന്നത്, ഭാവിയില്‍ പ്രമേഹത്തിന്റെ അവസ്ഥ മൂര്‍ച്ഛിക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ടു വരുന്ന ആശുപത്രി ചെലവുകള്‍ കൂടി വഹിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം ഇത്.
എന്നാല്‍, നിലവില്‍ പ്രമേഹ രോഗം ഉള്ള വ്യക്തികള്‍ക്ക് ആദ്യ ദിനം തൊട്ടുള്ള പരിരക്ഷയിലും മറ്റും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. അതിനാല്‍, പ്രമേഹം കണ്ടെത്തുകയാണെങ്കില്‍ പ്രമേഹത്തിന് പ്രത്യേകമായുള്ള ഇന്‍ഷൂറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതല്‍ പ്രയോജനകരം.
കുറഞ്ഞ കാത്തിരിപ്പ് കാലയളവ്സാധാരണയായി, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രമേഹത്തെ മുമ്പേതന്നെ ഉണ്ടായിരുന്ന (pre-exist) അവസ്ഥയായിട്ട് കണക്കാക്കുകയും ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കാത്തിരിപ്പ് കാലയളവ് (waiting period) നല്‍കുകയും ചെയ്യും. ഇത് ചെലപ്പോള്‍ നാല് വര്‍ഷം വരെ നീണ്ടേക്കാം. അതിനാല്‍ പ്രമേഹത്തിന് ആദ്യ ദിനം മുതല്‍ പരിരക്ഷ ലഭിക്കുന്ന പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇതില്‍ ആദ്യ ദിവസം മുതല്‍ പരിശോധനകള്‍ക്കും രോഗനിര്‍ണ്ണയത്തിനും വേണ്ടിയുള്ള ചെലവുകള്‍ ഉള്‍പ്പെടും.
ക്രോണിക് കെയര്‍ മാനേജ്മെന്റ് പ്രോഗ്രാംപ്രമേഹത്തിന്റെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുകയും ആവശ്യമായ പരിരക്ഷ നല്‍കുകയും ചെയ്യുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ തിരഞ്ഞെടുക്കുക. ഹെല്‍ത്ത് കോച്ചിങ്, ന്യൂട്രീഷന്‍ കൗണ്‍സിലിങ് എന്നിവ നല്കുന്ന ക്രോണിക് കെയര്‍ മാനേജ്മെന്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പോളിസികള്‍ പരിഗണിക്കുക. ഇതില്‍ ഒരു ഹെല്‍ത്ത് കോച്ച് ഉപഭോക്താവുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ആരോഗ്യ ലക്ഷ്യങ്ങള്‍ നിശ്ചയിക്കും. മാത്രമല്ല ഇടയ്ക്കിടെ നിരീക്ഷിച്ച് കൃത്യമായി മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ചികിത്സ നേടുന്നുണ്ടെന്നും ഉറപ്പാക്കും. കൂടാതെ ആരോഗ്യം, ഭക്ഷണക്രമം, വ്യയാമങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപദേശങ്ങളും നല്‍കും. ഇത് പോളിസി ഉടമയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ദിനചര്യകള്‍ മെച്ചപ്പെടാനും സഹായിക്കും.
കഴിയുന്നതും നേരത്തെ വാങ്ങുകനിങ്ങള് ഒരു പ്രമേഹ രോഗിയാണെങ്കില്‍, രോഗം മൂര്‍ച്ഛിക്കുന്നത് മൂലം സംഭവിക്കാവുന്ന സങ്കീര്‍ണതകളുടെ അപകടാവസ്ഥ കുറയ്ക്കുന്നതിന് എത്രയും നേരത്തെ അനുയോജ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാങ്ങുന്നതാണ് ഉചിതം.
നിബന്ധനകള്‍ പരിശോധിക്കുകപോളിസിയുമായി ബന്ധപ്പെട്ട വിവധ നിബന്ധനകളും വ്യവസ്ഥകളും ശരിയായ രീതിയില്‍ മനസിലാക്കുക. നിങ്ങള്‍ തിരഞ്ഞെടുത്ത പോളിസിയെ കുറിച്ച് സമഗ്രമായി മനസിലാക്കാന്‍ ഇത് സഹായിക്കും മാത്രമല്ല പ്രമേഹ പരിചരണത്തിനായി ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന വ്യത്യസ്ത ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ നിങ്ങള്‍ക്ക് കഴിയും. നിയന്ത്രണങ്ങള്‍ മറികടക്കാനും ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, പതിവായി വ്യായാമങ്ങള്‍ ചെയ്ത് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നവര്‍ക്ക് പാരിതോഷികം നല്കി ആരോഗ്യത്തോടെയിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില പോളിസി ഉത്പന്നങ്ങളുണ്ട്.
മേല്‍ സൂചിപ്പിച്ച 6 കാര്യങ്ങള്‍ അടിസ്ഥാനമാക്കി പോളിസികള്‍ വാങ്ങുന്നതില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യങ്ങള്‍ എന്താണന്ന് തിരിച്ചറിയണം. അതിന് ഏറ്റവും അനുയോജ്യമായി പദ്ധതി വേണം തിരഞ്ഞെടുക്കുന്നത്. ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിരവധി രോഗങ്ങള്‍ക്കുള്ള പരിരക്ഷ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ വിവിധ പ്ലാനുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കും. മികച്ച നേട്ടം ലഭിക്കുന്നതിന്, പോളിസികളുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തി ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.