• HOME
  • »
  • NEWS
  • »
  • explained
  • »
  • BJP | സുകന്ദ മജുംദാർ പുതിയ ബംഗാൾ അധ്യക്ഷൻ; തൃണമൂലിലേക്കുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനാകുമോ?

BJP | സുകന്ദ മജുംദാർ പുതിയ ബംഗാൾ അധ്യക്ഷൻ; തൃണമൂലിലേക്കുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനാകുമോ?

നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം സംസ്ഥാനത്ത് സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മജുംദാറിന്റെ നിയമനം

Sukanta Majumdar (Image:Twitter)

Sukanta Majumdar (Image:Twitter)

  • Share this:
ബിജെപിയുടെ കേന്ദ്ര നേതൃത്വം തിങ്കളാഴ്ച (സെപ്റ്റംബർ 20) ദിലീപ് ഘോഷിനെ മാറ്റി പാർട്ടിയുടെ പശ്ചിമ ബംഗാൾ ഘടകത്തിന്റെ തലവനായി 41-കാരനായ ബാലുർഘട്ടിൽ നിന്നുള്ള ആദ്യ എംപി ഡോ. സുകന്ദ മജുംദാറിനെ നിയമിച്ചു. മെഡിനിപ്പൂരിൽ നിന്നുള്ള 57-കാരനായ ദിലീപ് ഘോഷ് ഏകദേശം ആറ് വർഷത്തോളം ഈ സ്ഥാനത്ത് ഉണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം സംസ്ഥാനത്ത് സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മജുംദാറിന്റെ നിയമനം. ബംഗാൾ ബിജെപിയിൽ നിന്നും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് നിരന്തരമായി തുടരുന്ന സാഹചര്യത്തിലാണ് ബിജെപി നേതൃ ഘടകം ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

ആരാണ് സുകന്ദ മജുംദാർ?
മാൾഡ ജില്ലയിലെ മൊക്ദുംപൂരിലെ ഗൗർ ബംഗ സർവകലാശാലയിലെ സസ്യശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസറാണ് സുകന്ദ മജുംദാർ. മജുംദാർ സിലിഗുരിയിലെ വടക്കൻ ബംഗാൾ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. ലോകസഭയുടെ വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ പ്രൊഫൈൽ പ്രകാരം ദേശീയ, അന്തർദേശീയ ജേണലുകളിൽ 15 -ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്ന മജുംദാർ 2019 ലാണ് പാർലമെന്റിൽ എത്തിയത്. സിറ്റിങ് എംപിയായ ടിഎംസിയുടെ അർപിത ഘോഷിനെ 33,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബാലുർഘട്ട് സീറ്റിൽ പരാജയപ്പെടുത്തിയായിരുന്നു മജുംദാർ വിജയം നേടിയത്. വിവാദപരവും പ്രകോപനപരവുമായ പ്രസ്താവനകൾക്ക് പേരുകേട്ട അദ്ദേഹത്തിന്റെ മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു പ്രതിച്ഛായ അദ്ദേഹത്തിനുണ്ട്.

എന്തുകൊണ്ടാണ് മജുംദാറിനെ തിരഞ്ഞെടുത്തത്?
നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ പ്രകടനത്തിനു ശേഷം സംഘടന ശക്തിപ്പെടുത്താനും പാർട്ടി എംഎൽഎമാരുടെ തൃണമൂൽ കോൺഗ്രസിലേക്കുള്ള പോക്ക് ഇല്ലാതാക്കാനുമാണ് പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന പ്രസിഡന്റ് കൂടിയായ മജുംദാറിനെ കൊണ്ടുവന്നതെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു

ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വലിയ രീതിയിൽ പ്രചാരണം നടത്തിയിട്ടും, കൊൽക്കത്തയിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് 292 ൽ 77 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2016 ൽ നേടിയതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച ടിഎംസി 213 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചു.

എംപിമാരായ നിസിത് പ്രമാണിക് (കൂച്ച്ബിഹാർ), ജഗന്നാഥ് സർക്കാർ (രണഘട്ട്) എന്നിവർ ലോക്‌സഭയിൽ അംഗത്വം നിലനിർത്താൻ നിയമസഭാ സീറ്റ് ഉപേക്ഷിച്ചു.
നാല് എംഎൽഎമാർ കൂടി ടിഎംസിയിലേക്ക് കൂറ് മാറിയതോടെ സഭയിലെ അംഗങ്ങളുടെ എണ്ണം 71 ആയി കുറഞ്ഞു.
പശ്ചിമബംഗാളിലെ പാർട്ടിയിലും വിഭാഗീയ പോരാട്ടങ്ങൾ നിറഞ്ഞു നിന്നിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതെല്ലാം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സീറ്റുകൾ നിർണായകമാണ്. സുപ്രിയോയുടെ കൂറുമാറ്റം പാർട്ടിക്ക്, പ്രത്യേകിച്ച് സംസ്ഥാന ഘടകത്തിന് വലിയ തിരിച്ചടിയായി. ഘോഷിനെ മാറ്റി പകരം ചെറുപ്പക്കാരനായ പൊതു സ്വീകാര്യനായ ഒരാളെ നിയമിക്കുന്നതിലൂടെ പാർട്ടി വിടാൻ ശ്രമിക്കുന്ന ബിജെപി നേതാക്കൾക്ക് മാറ്റത്തിന്റെയും സന്ദേശം നൽകുന്നതിനാണ് .

എന്ത് കൊണ്ടാണ് ദിലീപ് ഘോഷിനെ മാറ്റിയത്?
ടിഎംസിയെക്കുറിച്ചും മുഖ്യമന്ത്രി ബാനർജിയെക്കുറിച്ചും ആവർത്തിച്ച് വിദ്വേഷ പ്രച്ചാരണങ്ങളും അപമാനകരവുമായ പരാമർശങ്ങളും നടത്തിയതിന് വാർത്തകളിൽ ഇടം നേടിയിരുന്നു. 2015 ൽ രാഹുൽ സിൻഹയുടെ പിൻഗാമിയായ ഘോഷ്, ബിജെപിയുടെ ഏറ്റവും വിജയകരമായ സംസ്ഥാന അധ്യക്ഷനായിരുന്നു. ഘോഷിന്റെ നേതൃത്വത്തിൽ, പാർട്ടി 2014 ൽ നേടിയ രണ്ട് സീറ്റുകളിൽ നിന്ന് 2019 ൽ ബംഗാളിലെ 18 ലോക്‌സഭാ സീറ്റുകളിലേക്ക് മത്സരിച്ചു.

സംഘടനയെ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനും പാർട്ടി അണികളെ തന്റെ തീപ്പൊരി പ്രസംഗങ്ങളിൽ ആകൃഷ്ഠരാക്കുന്നതിലും ഘോഷ് പ്രധാന പങ്കുവഹിച്ചു. എന്നിരുന്നാലും, അദ്ദേഹത്തെ പിന്തുടർന്ന നിരന്തരമായ വിവാദം ബിജെപിക്ക് അവസരം നൽകാൻ ചായ്‌വുള്ള പലരെയും പിന്തിരിപ്പിച്ചു. അത് ഘോഷിന് ദോഷകരമായി ബാധിച്ചു.
ഘോഷ് പ്രസിഡന്റായിരുന്ന കാലത്തെ ഒരു വലിയ പ്രശ്നമായിരുന്നു കടുത്ത ആഭ്യന്തര കലഹം. ബിജെപിയുടെ സംസ്ഥാന ഘടകം രണ്ട് ലോബികളായി വിഭജിക്കപ്പെട്ടു. 2017 ൽ ടിഎംസിയിൽ നിന്ന് ചാടിയ മുൻ ബിജെപി ദേശീയ ഉപാധ്യക്ഷനായ മുകുൾ റോയിയും ഘോഷും ഈ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി.

മുൻ സംസ്ഥാന മന്ത്രി സുവേന്ദു അധികാരി 2020 ഡിസംബറിൽ പാർട്ടിയിൽ ചേർന്നതിന് ശേഷം സംസ്ഥാന ബിജെപിയിലെ വിഭാഗീയത കൂടുതൽ സങ്കീർണമായി. ഇദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സാധ്യമായ ബിജെപി സർക്കാരിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ മത്സരാർത്ഥിയായി പലരും കണ്ടിരുന്നു.

പലരും പാർട്ടിയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ അധിനിവേശ ശ്രമങ്ങൾ നടത്തി. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ ഇത് വ്യക്തമായിരുന്നു. ബിജെപിയുടെ കേന്ദ്രനേതൃത്വം ഡൽഹിയിൽ നിന്ന് തിരഞ്ഞെടുപ്പുകൾ സൂക്ഷ്മമായി കൈകാര്യം ചെയ്യാൻ ശ്രമിച്ചതിന്റെ ഒരു കാരണം വിഭാഗീയ വഴക്കുകൾ നിയന്ത്രിക്കുക എന്നതായിരുന്നു.

മജുംദാറിന്റെയും പാർട്ടിയുടെയും ഇപ്പോഴത്തെ അവസ്ഥ?

മജുംദാറിനെ നിയമിച്ചുകൊണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച മേഖലയായ വടക്കൻ ബംഗാളിൽ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വടക്കൻ ബംഗാളിലെ 54 നിയമസഭാ സീറ്റുകളിൽ 30 എണ്ണം ബിജെപി നേടിയിരുന്നു. അതായത് ഈ മേഖലയിലെ പകുതിയിലധികം സീറ്റുകൾ നേടി. സംസ്ഥാനത്തുടനീളം നേടിയ 77 സീറ്റുകളിൽ 40 ശതമാനവും ഇവിടെ നിന്നാണ്.

ജൂലൈയിൽ നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയിലും വടക്കൻ ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.ഈ മേഖലയിലെ രണ്ട് ബിജെപി എംപിമാരായ പ്രമാണിക്, ജോൺ ബാർല (അലിപൂർദുർസ്) എന്നിവർ സഹമന്ത്രിമാരാക്കി നിയമിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ നിരാശയ്ക്ക് ശേഷം ടിഎംസിക്കെതിരെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും ബിജെപി ആഗ്രഹിക്കുന്നതാണ് ഒരു യുവ നേതാവിനെ തിരഞ്ഞെടുത്തത് കൊണ്ട് പാർട്ടി ഉദ്ദേശിക്കുന്നത്.
Published by:Naveen
First published: