നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • അയല്‍വീട്ടില്‍ പുതിയ അടുപ്പ്; പതിമൂന്നുകാരനായ മകന്റെ സംശയം അമ്മയുടെ കൊലപാതകത്തിന് തുമ്പുണ്ടാക്കിയതിങ്ങനെ

  അയല്‍വീട്ടില്‍ പുതിയ അടുപ്പ്; പതിമൂന്നുകാരനായ മകന്റെ സംശയം അമ്മയുടെ കൊലപാതകത്തിന് തുമ്പുണ്ടാക്കിയതിങ്ങനെ

  സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്.

  സിന്ധു

  സിന്ധു

  • Share this:
   ഇടുക്കി: കാണാതായ അമ്മയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത് 13കാരനായ മകന്റെ സംശയം. കാമാക്ഷി സ്വദേശിനിയായ സിന്ധു(45) ഭര്‍ത്താവുമായി അകന്ന് പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. ഓഗസ്റ്റ് 12നാണ്  സിന്ധുവിനെ കാണാതായത്. ഓഗസ്റ്റ് 15ന് സഹോദരങ്ങള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്.

   സിന്ധുവിനെ കാണാതായത്
   കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്ന സിന്ധുവിനെ കഴിഞ്ഞ മാസം 12 മുതലാണ്  കാണാതായത്. ഓഗസ്റ്റ് 15ന് സഹോദരങ്ങള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

   സംശയം ബിനോയിലേക്ക്
   അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയിരുന്നു. ഇത് സിന്ധുവിന്റെ ബന്ധുക്കാരില്‍ സംശയം ശക്തിപ്പെടുത്തി. സിന്ധുവിന്റെ തിരോധാനത്തില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് പരാതി നല്‍കിയിരുന്നു.

   13 കാരനായ മകന്റെ സംശയം
   സിന്ധുവിനെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ പുതിയ അടുപ്പ് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സംശയം രൂപ്പപ്പെട്ടത്. ഇതേ തുടര്‍ന്ന് പരിശോധിക്കാന്‍ തീരുമാനിച്ച് ബന്ധുക്കള്‍ ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കള വാതില്‍ ചാരിയ നിലയില്‍ ആയിരുന്നു. വീടിനുള്ളില്‍ കയറിയ കുട്ടി പറഞ്ഞകാര്യം ശരിയാണെന്ന് സ്ഥിരീകരിച്ചു.

   തൂമ്പ ഉപയോഗിച്ച് അടുക്കളയില്‍ പുതിയതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

   കൊലപാതകത്തിലേക്ക് നയിച്ചത്.
   അകന്ന് കഴിയുന്ന സിന്ധുവിന്റെ ഭര്‍ത്താവ് അടുത്തിടെ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു. ഇതോടെ ബിനോയി അസ്വസ്ഥനാവുകയായിരുന്നു. സിന്ധുവിനോട് ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സിന്ധു തീരുമാനിച്ചതോടെ സിന്ധുവിനെ വകുവരുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു.

   ബിനോയി എവിടെ?
   ഒളിവില്‍ ബിനോയി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. 29ന് തൃശൂരില്‍ എടിഎം ഉപയോഗിച്ച് പണം എടുത്തതായി പൊലീസ് കണ്ടെത്തി. പിന്നീട് പാലക്കാടും ബിനോയി എത്തിയതായി പൊലീസ് വിവരം ലഭിച്ചിട്ടുണ്ട. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി. നേരത്തെ വിവിധ കേസില്‍  പ്രതിയാണ് ഇയാള്‍.
   Published by:Jayesh Krishnan
   First published: