• HOME
  • »
  • NEWS
  • »
  • explained
  • »
  • Idukki Dam| പനിയായിരുന്നിട്ടും 'തക്കുടു' അച്ഛന്റെ കൈപിടിച്ച് ചെറുതോണി പാലത്തിൽ വീണ്ടുമെത്തിയതെന്തുകൊണ്ട്?

Idukki Dam| പനിയായിരുന്നിട്ടും 'തക്കുടു' അച്ഛന്റെ കൈപിടിച്ച് ചെറുതോണി പാലത്തിൽ വീണ്ടുമെത്തിയതെന്തുകൊണ്ട്?

2018ലെ ​പ്ര​ള​യ​കാ​ല​ത്ത്​ ഇ​ടു​ക്കി ഡാം ​തു​റ​ന്ന​തി​ന്റെ ര​ണ്ടാം ദി​വ​സം വെ​ള്ളം ആ​ര്‍​ത്ത​ല​ച്ചൊ​ഴു​കുന്ന ചെ​റു​തോ​ണി പു​ഴ​ക്ക്​ കു​റു​കെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ നെഞ്ചോട് ചേർത്തുകൊണ്ട് ഓടിയ ആ ചിത്രം മറക്കാനാകുമോ?

സൂരജും പിതാവും ചെറുതോണി പാലത്തിൽ

സൂരജും പിതാവും ചെറുതോണി പാലത്തിൽ

  • Share this:
തൊ​ടു​പു​ഴ: നല്ല പ​നി​യാ​യി​രു​ന്നി​ട്ടും ത​ക്കു​ടു (Thakkudu) എന്ന സൂ​ര​ജ് (Sooraj) ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​ത​ന്നെ അ​ച്ഛന്റെ കൈ​പി​ടി​ച്ച്‌​ ചെ​റു​തോ​ണി (Cheruthoni) പാ​ല​ത്തി​ലെ​ത്തി. ഈ തക്കുടു ആരാണ് എന്നല്ലേ? . പറഞ്ഞാൽ അറിയാത്ത മലയാളികൾ ചുരുക്കമാകും. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തിന്റെ (2018 Kerala Floods) ഓ​ര്‍​മ​ചി​ത്ര​ത്തി​ലെ ബാ​ല​നാണ് ഇവൻ. ചെ​റു​തോ​ണി പാ​ല​ത്തി​ലൂ​ടെ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ള്‍ (NDRF) ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ വാ​രി​യെ​ടു​ത്ത്​ ഓ​ടി​യ​ത്​ ഈ കു​ഞ്ഞു സൂ​ര​ജി​നെ​യാ​യി​രു​ന്നു. ചെ​റു​തോ​ണി ഇ​ടു​ക്കി കോ​ള​നി​യി​ല്‍ കാ​ര​ക്കാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ജ​യ​രാ​ജി​ന്റെ​യും മ​ഞ്ജു​വിന്റെ​യും മ​ക​ന്‍. 2018 ഓഗസ്റ്റ്​ ഒൻപതിനായിരുന്നു ഇ​ടു​ക്കി ഡാം ​തു​റ​ന്ന​ത്.

മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള വീണ്ടുമൊരു പ്രളയകാലത്ത് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത് കാണാനാണ് സൂരജ് അച്ഛന്റെ കൈയും പിടിച്ചുവന്നത്. അ​ണ​​ക്കെ​ട്ടി​നെ​ക്കു​റി​ച്ചും വെ​ള്ള​മൊ​ഴു​കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ ​ആ​റ്​ വ​യ​സ്സു​കാ​രന്റെ ചോ​ദ്യ​ത്തി​നെ​ല്ലാം അ​ച്ഛ​ന്‍ വി​ജ​യ​രാ​ജ്​ മ​റു​പ​ടി ന​ല്‍​കി. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത്​ ഇ​ടു​ക്കി ഡാം ​തു​റ​ന്ന​തി​ന്റെ ര​ണ്ടാം ദി​വ​സം വെ​ള്ളം ആ​ര്‍​ത്ത​ല​ച്ചൊ​ഴു​കുന്ന ചെ​റു​തോ​ണി പു​ഴ​ക്ക്​ കു​റു​കെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​നെ​യു​മെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പാ​ഞ്ഞ​തും വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. ആ​ശ്ച​ര്യ​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും ത​ക്കു​ടു അ​ത്​ കേ​ട്ടു​നി​ല്‍​ക്കെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന്​ ​ഒ​ഴു​കി​യെ​ത്തി​യ ജ​ലം ഇ​വ​ര്‍ നി​ന്ന പാ​ല​ത്തി​ന​ടി​യി​ലൂ​ടെ സാ​വ​ധാ​നം ഒ​ഴു​കി​ക്ക​ട​ന്നു​പോ​യി.

Also Read- ഡോ: സി.പി.മാത്യു: ചികിത്സാ രംഗത്ത് സ്വന്തമായി ശൈലി രൂപപ്പെടുത്തിയ വ്യത്യസ്തനായ ഭിഷഗ്വരൻ

അന്നത്തെ കാര്യങ്ങൾ വിജയരാജ് ഇപ്പോഴും ഓർക്കുന്നു. ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ വി​ജ​യ​രാ​ജ് ക​ണ്ട​ത് ക​ടു​ത്ത പ​നി​യും ശ്വാ​സം​മു​ട്ട​ലും​കൊ​ണ്ട് അ​വ​ശ​നാ​യ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ക​നെ​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ഒ​രു​മാ​ര്‍​ഗ​വു​മി​ല്ല. വെ​ള്ളം പാ​ലം മു​ട്ടി ഒ​ഴു​കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു​. തോ​രാ മ​ഴ വ​ക​വെ​ക്കാ​തെ മ​ക​നെ എ​ടു​ത്ത് വീ​ട്ടി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി​യെ​ങ്കി​ലും പാ​ല​ത്തി​ന് ഇ​ക്ക​രെ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു. പ​നി കൂ​ടു​ത​ലാ​ണെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ര്‍ വി​വ​രം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ളെ അറി​യി​ച്ചു.

കു​ഞ്ഞി​നെ കൈ​യി​ല്‍ വാ​ങ്ങി​യ അ​വ​ര്‍ വി​ജ​യ​രാ​ജി​നോ​ട്​ പി​ന്നാ​ലെ ഓ​ടാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. പി​ന്നൊ​ന്നും ആ​ലോ​ചി​ക്കാതെ ​ പി​റ​കെ ഓടി. ക​ണ്ണ​ട​ച്ച്‌​ തു​റ​ക്കും​മു​ൻപ് മ​റു​ക​ര​യെ​ത്തി. തി​രി​ഞ്ഞു​നോ​ക്കുമ്പോൾ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കു​ന്നു. പ​നി കു​റ​ഞ്ഞ്​ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ മ​ട​ങ്ങു​മ്പോൾ സ​മീ​പ​ത്തെ പ​ല വ​ഴി​ക​ളും വെ​ള്ളം ക​യ​റി​യും മ​ണ്ണി​ടി​ഞ്ഞും അ​ട​ഞ്ഞി​രു​ന്നു.

Also Read- RAIN ALERT | സംസ്ഥാനത്ത് മഴ കുറഞ്ഞു: ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

ബ​ന്ധു​വി​ന്റെ ബൈ​ക്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ചാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​പ്പോ​ള്‍ മ​ഞ്​​ജി​മ എ​ന്നൊ​രു സ​ഹോ​ദ​രി​കൂ​ടി​യു​ണ്ട്​ സൂ​ര​ജി​ന്. അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​മെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ കാ​ണാ​ന്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന്​ മ​ക​ന്‍ വാ​ശി പി​ടി​ച്ചി​രു​ന്ന​താ​യി വി​ജ​യ​രാ​ജ്​ പ​റ​ഞ്ഞു. ഡാം തു​റന്നതു​ ക​ണ്ട​പ്പോ​ള്‍ സൂ​പ്പ​ര്‍ എ​ന്നാ​യി​രു​ന്നു സൂ​ര​ജിന്റെ പ്രതികരണം.
Published by:Rajesh V
First published: