നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • സ്റ്റാലിൻ കാലത്തെ കുഴിമാടങ്ങൾ ചർച്ചയായി യുക്രെയ്ൻ; മുൻ സോവിയറ്റ് രാജ്യത്തെ കുറിച്ച്

  സ്റ്റാലിൻ കാലത്തെ കുഴിമാടങ്ങൾ ചർച്ചയായി യുക്രെയ്ൻ; മുൻ സോവിയറ്റ് രാജ്യത്തെ കുറിച്ച്

  തുറമുഖ നഗരമായ ഒഡേസയിൽ 29 കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. 5,000 മുതൽ 8,000 പേരുടെ അവശിഷ്ടങ്ങൾ ഈ കുഴിമാടങ്ങളിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

  Joseph Stalin

  Joseph Stalin

  • Share this:
   1930കളിലെ സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ കാലത്തെ ഇരകളുടെ കുഴിമാടങ്ങൾ യുക്രെയ്നിലെ ഒഡേയിൽ കണ്ടെത്തിയതിന് പിന്നാലെ യുക്രെയ്ൻ വീണ്ടും ആഗോള തലത്തിൽ ചർച്ചയാവുകയാണ്. യുക്രെനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ മെമ്മറി ആണ് കഴിഞ്ഞ ആഴ്ച്ച തുറമുഖ നഗരമായ ഒഡേസയിൽ 29 കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. 5,000 മുതൽ 8,000 പേരുടെ അവശിഷ്ടങ്ങൾ ഈ കുഴിമാടങ്ങളിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

   മുൻ വർഷങ്ങളിലും ഈ പ്രദേശത്ത് കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ മരിച്ചവർ ഏത് രാജ്യക്കാരാണെന്നോ അവർക്ക് വധശിക്ഷ വിധിക്കപ്പെട്ട കുറ്റകൃത്യങ്ങളെന്തെന്നോ വ്യക്തമല്ല. എന്നാൽ സ്റ്റാലിൻ ഭരണ കാലത്തെ ഏറ്റവും ഭീകരത നിറഞ്ഞ 1937-39 കാലഘട്ടത്തിൽ നടന്ന കൊലപാതകങ്ങളുടെ ഭാഗമാണിതെന്ന് ചരിത്രകാരന്മാർ പറയുന്നു.

   മുൻപ് ഒഡേസക്ക് പുറമെ യുക്രെയ്നിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യ തലസ്ഥാനമായ കീവിന് പരിസരത്തുള്ള വനപ്രദേശമായ ബികിവ്നിയയിൽ മാത്രം 200,000 രാഷ്ട്രീയ തടുവുകാരെ കൊന്ന് കുഴിച്ച് മൂടിയെന്ന് റിപ്പോർട്ടുകളുണ്ട്. 1932-1933 കാലത്ത് ക്ഷാമം മൂലം മില്യൺ കണക്കിന് പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ യുക്രെയ്നിലെ പലരും വിശ്വസിക്കുന്നത് ഇവർ സോവിയറ്റ് നേതാവ് നടത്തിയ കൂട്ടക്കൊലയിൽ മരണപ്പെട്ടവരാണ് എന്നാണ്. റഷ്യ ഇത്തരം ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

   കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് യുക്രെയ്ൻ. റഷ്യയ്ക്ക് ശേഷമുള്ള യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇത്. രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും കിയെവ് ആണ്.

   റഷ്യൻ വിപ്ലവത്തിനുശേഷമാണ് സ്വയം ഭരണാധികാരമുള്ള ഒരു രാജ്യമായി മാറാനാണ് യുക്രെനിയൻ ദേശീയ പ്രസ്ഥാനം ഉയർന്നുവന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള യുക്രെനിയൻ പീപ്പിൾസ് റിപ്പബ്ലിക് 1917 ജൂൺ 23നാണ് പ്രഖ്യാപിക്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, യുക്രെയ്നിന്റെ പടിഞ്ഞാറൻ ഭാഗം യുക്രേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ ലയിച്ചു. കൂടാതെ രാജ്യം മുഴുവൻ സോവിയറ്റ് യൂണിയന്റെ ഭാഗമായി. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെ തുടർന്ന് 1991 ൽ യുക്രെയ്ൻ സ്വാതന്ത്ര്യം നേടി.

   സ്വാതന്ത്ര്യത്തിനുശേഷം, യുക്രെയ്ൻ സ്വയം ഒരു നിഷ്പക്ഷ രാഷ്ട്രമായി പ്രഖ്യാപിച്ചു. റഷ്യയും മറ്റ് സിഐഎസ് രാജ്യങ്ങളുമായി ഒരു പരിമിത സൈനിക പങ്കാളിത്തം സ്ഥാപിക്കുകയും 1994 ൽ നാറ്റോയുമായി ഒരു പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തു.

   മാനവ വികസന സൂചികയിൽ 74 -ാം സ്ഥാനത്തുള്ള വികസ്വര രാജ്യമാണ് ഉക്രെയ്ൻ. വളരെ ഉയർന്ന ദാരിദ്ര്യ നിരക്കും കടുത്ത അഴിമതിയു നേരിടുന്ന ഒരു രാജ്യം കൂടിയാണ് യുക്രെയ്ൻ. എന്നാൽ വിശാലവും ഫലഭൂയിഷ്ഠവുമായ കൃഷിയിടങ്ങൾ കാരണം, യുക്രെയ്ൻ ലോകത്തിലെ ഏറ്റവും വലിയ ധാന്യ കയറ്റുമതി രാജ്യങ്ങളിലൊന്നാണ്. റഷ്യയ്ക്കും ഫ്രാൻസിനും ശേഷം യൂറോപ്പിലെ മൂന്നാമത്തെ വലിയ സൈന്യവും യുക്രെയിനിന്റേതാണ്.
   Published by:Jayesh Krishnan
   First published: