HOME » NEWS » Explained » THE LEFT IS PREPARING FOR A STRONG FIGHT IN THE WEST BENGAL ASSEMBLY ELECTIONS 1 GH

Explained | അടിമുടി മാറി ബംഗാളിലെ ഇടതുപക്ഷം; ചുവപ്പ് പുതയ്ക്കാൻ പരസ്യവാചകങ്ങളിലും മാറ്റം

കോൺഗ്രസിനോടൊപ്പം സഖ്യം ചേർന്നാണ് സി പി എം ഇത്തവണ ബംഗാളിൽ മത്സരിക്കുന്നത്.

News18 Malayalam | news18
Updated: March 15, 2021, 3:58 PM IST
Explained |  അടിമുടി മാറി ബംഗാളിലെ ഇടതുപക്ഷം; ചുവപ്പ് പുതയ്ക്കാൻ പരസ്യവാചകങ്ങളിലും മാറ്റം
bengal cpm
  • News18
  • Last Updated: March 15, 2021, 3:58 PM IST
  • Share this:
ബി ജെ പിക്കും തൃണമൂൽ കോൺഗ്രസിനും ആധിപത്യമുള്ള പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ച്ച വെക്കാൻ തയ്യാറെടുക്കുകയാണ് ഇടതുപക്ഷം. വലിയ രീതിയിൽ യുവാക്കളെ രംഗത്തിറക്കി വയസൻമാരുടെ പാർട്ടിയെന്ന വിമർശനങ്ങൾക്ക് കൂടി സി പി എം തടയിടുകയാണ്. സ്ഥാനാർഥി പട്ടികയിൽ അൻപത് ശതമാനത്തിൽ അധികം പേർക്കും 40 വയസിന് താഴെ മാത്രമാണ് പ്രായം. ജെ എൻ യു വിദ്യാർത്ഥി സമരങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ് നിന്ന ഐഷി ഘോഷും പട്ടികയിൽ ഉണ്ട്. ജമൂരിയയിൽ നിന്നും ജനവിധി തേടുന്ന ഐഷി ജെ എൻ എയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരിക്കേ നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ വ്യക്തിയാണ്.

മറ്റൊരു ജെ എൻ യു വിദ്യാർത്ഥി യൂണിയൻ നേതാവായ ദിപ്ക്ഷിത ദാറിനെ ബാലിയിൽ നിന്നും സംസ്ഥാനത്തെ വിദ്യാർത്ഥി യുവജന സംഘടാനാ നേതാക്കളായ ശ്രീജൻ ഭാട്ടാചാര്യ, മീനാക്ഷി ചാറ്റർജി എന്നിവരെ യഥാക്രമം സിങ്കൂർ, നന്ദിഗ്രാം എന്നിവിടങ്ങളിൽ നിന്നും പാർട്ടി മത്സരിപ്പിക്കുന്നു. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും.

'നിയമസഭയിലേക്ക് മത്സരിക്കാൻ ലതിക സുഭാഷ് യോഗ്യ, സീറ്റ് നൽകാത്തത് പാർട്ടിയുടെ വീഴ്ചയല്ല': ഉമ്മൻ ചാണ്ടി

പാർട്ടിയെ അടിമുടി അഴിച്ച് പണിയുന്ന തീരുമാനങ്ങൾ

ഒരു മാസം മുമ്പ് ചേർന്ന സംസ്ഥാന കമ്മിറ്റി മീറ്റിംഗിലാണ് സ്ഥാനാർത്ഥികളിൽ പകുതിയിൽ അധികം പേരും 40 വയസിന് താഴെയാകണം എന്ന നിർദേശം വന്നത്. യുവാക്കൾക്ക് ഇടയിൽ സ്വീകാര്യത നഷ്ടപ്പെടുന്നതാണ് വോട്ട് ഷെയറിൽ വലിയ കുറവ് ഉണ്ടാക്കുന്നത് എന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി കണ്ടെത്തിയിരുന്നു. 31 വയസോ അതിൽ കുറവോ ഉള്ള പ്രവർത്തകരുടെ എണ്ണം 2015ലെ 13.5 ശതമാനത്തിൽ നിന്നും 2019ൽ 7.68 ശതമാനത്തിൽ എത്തിയതായി പാർട്ടിയുടെ തന്നെ കണക്കിൽ പറയുന്നു. കൂടുതൽ യുവാക്കളെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ ഈ പ്രശ്നത്തിന് മാറ്റം കൊണ്ടു വരാനാകും എന്ന കണക്ക് കൂട്ടലിൽ ആണ് സി പി എം.

പരസ്യ വാചകങ്ങളിലെ മാറ്റം 

കാമ്പെയിൻ രീതികളും പരസ്യ വാചകങ്ങളിലും പാർട്ടി മാറ്റം വരുത്തുന്നുണ്ട്. നഗരങ്ങളിലെ മധ്യവർഗ വിഭാഗങ്ങളെ  ആകർഷിക്കുന്നതിനായി ജനപ്രിയ പോപ് ഗാനമായ തുമ്പ സോനയുടെ (പ്രിയ പെൺകുട്ടി എന്ന് പ്രത്യേക രീതിയിൽ പറയുന്നു) പാരഡിയാണ് തെരഞ്ഞെടുപ്പ് ഗാനമായി അവതരിപ്പിച്ചിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്യുന്ന ഈ ഗാനം യുവാക്കൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയർ ചെയ്തോടെ ഇന്റർനെറ്റിൽ പാർട്ടിക്ക് കൂടുതൽ കാഴ്ച്ചക്കാരുണ്ടായി. തുമ്പ സോന എന്ന പാരഡി ഗാനത്തിന് റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ലഭിച്ചത്. ബ്രിഗേഡ് മൈതാനത്തിലെ റാലിക്ക് ശേഷം ഉയർത്തിയ ഹാൽ ഫെറാവോ ലാൽ ഫെറാവോ (ചുവപ്പിനെ കൊണ്ടു വരൂ നിങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടു വരൂ) എന്ന തെരഞ്ഞെടുപ്പ് ജിംഗിളും ശ്രദ്ധ നേടിയിരുന്നു.

പാർട്ടിയുടെ ദീർഘ നാളത്തേക്കുള്ള പദ്ധതികൾ

പുതിയ പ്രവർത്തനങ്ങൾ ആത്ഭുതകരമായ ഒരു മാറ്റം ഇത്തവണ കൊണ്ടു വരുമെന്ന് സി പി എം പ്രതീക്ഷിക്കുന്നില്ല. പക്ഷേ, പുതുതായി എത്തുന്ന യുവാക്കൾ കാലക്രമേണ അടുത്ത തലമുറ നേതാക്കളായി പക്വത കൈവരിക്കുമെന്ന് പാർട്ടി വിശ്വസിക്കുന്നു.

വോട്ട് നേടുന്നതിന് മാത്രമല്ല പോരാട്ടങ്ങൾക്ക് വേണ്ടിയും തങ്ങൾ എപ്പോഴും യുവാക്കളെ വളർത്തി കൊണ്ടു വരാറുണ്ട്. ബുദ്ധദേബ് ഭട്ടാചാര്യ, അനിൽ ബിശ്വാസ്, ബിമൻ ബോസ്, ശ്യാമൽ ചക്രവർത്തി, സുഭാഷ് ചക്രവർത്തി എന്നിങ്ങനെയുള്ളവർ എല്ലാം അത്തരമൊരു പ്രക്രിയയിലൂടെ നേതാക്കളായി ഉയർന്നു വന്നവരാണ്. അത് ഞങ്ങളുടെ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇത്തവണ ഞങ്ങളിൽ കൂടുതൽ യുവമുഖങ്ങൾ ഉണ്ടെന്ന കാര്യം സംശയമില്ലാത്ത  കാര്യമാണ് - സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സുജൻ ചക്രബർത്തി വിശദീകരിച്ചു

മമതയുടെ 10 വർഷത്തെ അഴിമതി ഭരണത്തിന് എതിരെയും ബി ജെ പിയുടെ കർഷക വിരുദ്ധ വർഗീയ നിലപാടുകൾക്ക് എതിരെയും ബംഗാളിലെ ജനം വിധിയെഴുതും എന്ന് സി പി എം വിശ്വസിക്കുന്നു. കോൺഗ്രസിനോടൊപ്പം സഖ്യം ചേർന്നാണ് സി പി എം ഇത്തവണ ബംഗാളിൽ മത്സരിക്കുന്നത്.
Published by: Joys Joy
First published: March 15, 2021, 11:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories