• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചയും തകർച്ചയും

Explained | രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെപി ഒലിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചയും തകർച്ചയും

രാഷ്ട്രപതി ഭണ്ഡാരിക്കെതിരെ എം‌ പിമാർ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഒലിയെ സംബന്ധിച്ചിടത്തോളം, തീ‍ർത്തും അപമാനിതനായാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്.

 KP Sharma Oli.

KP Sharma Oli.

 • Share this:
  നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ഉപദേശപ്രകാരം മെയ് മാസത്തിൽ രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരി പിരിച്ചുവിട്ട പാർലമെന്റ് തിങ്കളാഴ്ച സുപ്രീം കോടതി പുന:സ്ഥാപിച്ചു. ഒലിയുടെ എതിരാളിയായ ഷേർ ബഹദൂർ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. ചൊവ്വാഴ്ച ഡ്യൂബ സത്യപ്രതിജ്ഞ ചെയ്തു. ഒലിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം അധികാരത്തിലേറിയതു പോലെ തന്നെ കോലാഹലങ്ങൾ നിറഞ്ഞതായിരുന്നു പടിയിറക്കവും.

  ചരിത്രമായ ഉത്തരവ്

  'കോടതി ഉത്തരവിനെ ബഹുമാനിക്കുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ് ഡ്യൂബയ്ക്ക് അനുകൂലമായി പോയി.' - എന്ന് ഒലി തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പിൽ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒലിയും സഖ്യകക്ഷികളും നേടിയിരുന്നു. 134 ദിവസം നീണ്ടുനിന്ന സാമ്പത്തിക ഉപരോധ സമയത്ത് അദ്ദേഹം ഇന്ത്യയോടൊപ്പം നിന്നിരുന്ന രീതി ലോകനേതാക്കൾക്കിടയിൽ ഒലിയെ ശ്രദ്ധേയനാക്കി. അവശ്യവസ്തുക്കളുടെ കുറവ് പരിഹരിക്കുന്നതിന് വ്യാപാര, ഗതാഗത ക്രമീകരണങ്ങൾ നിർദ്ദേശിച്ച് ചൈനയുമായി കൂടുതൽ അടുത്തതോടെ ഒലി ഒരു ദേശീയവാദിയുടെ പ്രതിച്ഛായ നേടി.

  ആരും ഉപയോഗിക്കുന്നില്ല, 'ഫ്ലീറ്റ്സ്' ഫീച്ചർ അവസാനിപ്പിച്ച് ട്വിറ്റർ

  ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ - യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (യു‌എം‌എൽ) മുൻ മാവോയിസ്റ്റ് നേതാവ് പുഷ്പ കമൽ ദഹൽ പ്രചന്ദയുടെ കീഴിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളും തമ്മിലുള്ള സഖ്യമാണ് വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പങ്കിട്ടത്. ഇരു പാർട്ടികളും പിന്നീട് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചു, 30 വർഷത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷമുള്ള അപൂർവ നേട്ടമായിരുന്നു ഇത്. പാർട്ടി സംഘടനയുടെ സഹ ചെയർമാനാകാൻ ഒലിയും പ്രചന്ദയും സമ്മതിച്ചു, സർക്കാരിന്റെ കാലാവധിയുടെ പകുതിയാകുമ്പോൾ പ്രധാനമന്ത്രി സ്ഥാനം പ്രചന്ദയ്ക്ക് കൈമാറാനും തീരുമാനമായി.

  നേട്ടത്തിൽ നിന്നുള്ള പതനം

  അധികാരമേറ്റ സമയത്ത് ജനങ്ങൾക്കിടയിൽ തന്റെ വിശ്വാസ്യത വളരെ വലുതാണെന്ന് ഒലിക്ക് അറിയാമായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം സമൃദ്ധി നേപ്പാൾ, സുഖി നേപ്പാളി (സമൃദ്ധമായ നേപ്പാൾ, സന്തോഷവാനായ നേപ്പാളി) എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. നേപ്പാൾ ജനതയുടെ ജീവിതനിലവാരം ഉയർത്താനായി പ്രവ‍ർത്തിക്കുമെന്ന് ഒലി വാഗ്ദാനം ചെയ്തു. എന്നാൽ, രാജ്യത്ത് കപ്പലുകൾക്ക് വ്യാപാരത്തിനും ഗതാഗതത്തിനും സൗകര്യമൊരുക്കുന്ന ഇന്ത്യയുമായുള്ള ജലപാത പദ്ധതി, കേന്ദ്രീകൃതമായി വിതരണം ചെയ്യുന്ന പാചകവാതക വിതരണ സംവിധാനം, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

  അതോടൊപ്പം, ഒലി മറ്റൊരും അബദ്ധവും കാണിച്ചു. ദേശീയ അന്വേഷണ വകുപ്പ്, റവന്യൂ ഇന്റലിജൻസ് എന്നിവയുൾപ്പെടെ എല്ലാ അന്വേഷണ ഏജൻസികളെയും പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിൽ കൊണ്ടുവന്നു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളിൽ ആശങ്ക ഉയർത്തി.

  ഫീസ് അടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിക്കരുത്: കർണാടക വിദ്യാഭ്യാസ മന്ത്രി

  കരാർപ്രകാരം പ്രധാനമന്ത്രി കസേര കൈമാറാൻ താൻ തയ്യാറല്ലെന്ന് ഒലി പ്രചന്ദയോട് വ്യക്തമാക്കിയതോടെ യു ‌എം‌ എല്ലിന്റെ നേതാക്കളും മാവോയിസ്റ്റ് പാർട്ടിയും തമ്മിലുള്ള സംഘർഷം ഒടുവിൽ ലയിപ്പിച്ച പാർട്ടിയെ പിരിയലിന്റെ വക്കിലെത്തിച്ചു. ഇതോടെ ഒലിയുടെ പ്രവർത്തനങ്ങൾ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളെയും അസ്വസ്ഥരാക്കാൻ തുടങ്ങി. കാരണം, പാർട്ടിയിലെയും സർക്കാരിന്റെയും നിരവധി പ്രധാന ചുമതലകൾ അദ്ദേഹം തന്റെ അനുയായികൾക്ക് മാത്രമായി നൽകാൻ തുടങ്ങിയിരുന്നു.

  പ്രചന്ദയുടെ പാർട്ടി മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പിൻവലിച്ചു. ഇതോടെ സഖ്യം തകർന്നു. 2021 മെയ് മാസത്തിൽ പ്രചന്ദയുടെ പാർട്ടി പിന്തുണ പിൻവലിച്ചു. ഇരു പാർട്ടികളുടെയും ലയനം സുപ്രീംകോടതി റദ്ദാക്കി ഒരു മാസത്തിന് ശേഷമായിരുന്നു ഇത്. യു ‌എം‌ എല്ലിലെ ഒരു വിഭാഗവും ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവരോടൊപ്പം ചേർന്നു.

  ഒലിയുടെ പതനം

  പ്രചന്ദയുടെ പിന്മാറ്റത്തിന് മുമ്പുതന്നെ ഒലിയുടെ പ്രധാനമന്ത്രി സ്ഥാനം ദുർബലമായി തുടങ്ങിയിരുന്നു. ഒലി 2020 ഡിസംബർ 20ന് പാർലമെന്റ് പിരിച്ചുവിട്ടു, ആറുമാസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ബദൽ സർക്കാരിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തതിന് പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നുമുള്ള മുന്നറിയിപ്പുകൾ ഒലി വകവെച്ചില്ല.

  സുപ്രീംകോടതിയിലെ ഒരു ഭരണഘടനാ ബെഞ്ച് 2021 ഫെബ്രുവരി 23ന് പാർലമെന്റ് പിരിച്ചുവിട്ടത് അസാധുവാക്കുകയും പാർലമെന്റ് പുന:സ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, പാർലമെന്റ് സെഷനുകൾ നടത്തുന്നത് ഒഴിവാക്കാൻ ഒലി പദ്ധതികൾ ആരംഭിച്ചു. ഓർഡിനൻസിലൂടെ ഭരിക്കാനായിരുന്നു ഒലിയുടെ താൽപ്പര്യം. ഇതോടെ പ്രതിപക്ഷങ്ങളിൽ നിന്നും തന്റെ പാർട്ടിയിലെ വിമതരിൽ നിന്നും വിമർശനങ്ങൾ ഉയർന്നു.

  ഇതിനെല്ലാം ഇടയിലാണ് ഈ വർഷം മെയ് 10ന് ഒലി വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. 93 പേർ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്, 124 പേർ എതിർത്തു. രാഷ്ട്രപതി ഭണ്ഡാരി അദ്ദേഹത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 76 (3) പ്രകാരം മൂന്ന് ദിവസത്തിന് ശേഷം വീണ്ടും നിയമിച്ചു. കാരണം അദ്ദേഹം അപ്പോഴും സഭയിലെ ഏറ്റവും മുതി‍ർന്ന പാർട്ടി നേതാവായിരുന്നു.

  മെയ് 21ന്, അടുത്ത ദിവസം വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 'അനുയോജ്യനായ മത്സരാ‍ർത്ഥിയെ' രാഷ്ട്രപതി ആവശ്യപ്പെട്ടു. നേപ്പാളി കോൺഗ്രസ് നേതാവ് ഡ്യൂബ 149 എംപിമാരുടെ പിന്തുണയോടെ അപേക്ഷ സമ‍ർപ്പിച്ചു. പ്രചന്ദയുടെ പാർട്ടി, സമാജ്ബാദി ജനതാ പാർട്ടിയുടെ ഒരു വിഭാഗം, ഒലിയുടെ നേതൃത്വത്തിലുള്ള യു‌ എം‌ എല്ലിലെ 26 വിമത പാർലമെന്റ് അംഗങ്ങൾ എന്നിവരിൽ നിന്നാണ് ഡ്യൂബയ്ക്ക് പിന്തുണ ലഭിച്ചത്.

  വിവിധ പാർട്ടികളുടെ നേതാക്കളുടെ കത്തുകളുടെ അടിസ്ഥാനത്തിൽ 153 അംഗങ്ങളുടെ പിന്തുണയോടെയുള്ള അപേക്ഷ ഒലിയും സമർപ്പിച്ചു. രണ്ട് അവകാശവാദങ്ങളും ഭണ്ഡാരി നിരസിച്ചു, ഒലിയുടെ ശുപാർശയിൽ പാർലമെന്റ് വീണ്ടും പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് വരെ ഒലിയെ തന്നെ പ്രധാനമന്ത്രിയായി നിയമിച്ചു.

  യു ‌എം‌ എല്ലിൽ നിന്ന് ഉൾപ്പെടെ 146 എം‌ പിമാർ സുപ്രീംകോടതിയിൽ ഇതിനെതിരെ സംയുക്ത ഹ‍ർജി ഫയൽ ചെയ്തു. ഇതോടെ സഭ പിരിച്ചുവിടൽ, ഒലിയുടെ പ്രധാനമന്ത്രിയായുള്ള നിയമനം, നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് എന്നിവ മാറ്റി വച്ചു. ഡ്യൂബയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതാണ് ഒലിയുടെ രാജിക്ക് കാരണമായത്.

  ഡ്യൂബയെ പ്രധാനമന്ത്രിയായി നിയമിക്കുന്നത് സുപ്രീംകോടതിയുടെ വിധി പ്രകാരമാണെന്ന് രാഷ്ട്രപതി ഭണ്ഡാരി വ്യക്തമാക്കി. ഇതിനിടെ ഭണ്ഡാരിയുടെ പ്രവർത്തനങ്ങൾ വിമർശനത്തിനും സൂക്ഷ്മപരിശോധനകൾക്കും കാരണമായി. ഒലിയും പ്രസിഡന്റ് ഭണ്ഡാരിയും മിക്കവാറും എല്ലാ ദിവസങ്ങളിലും കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു.

  മുന്നിലുള്ള അനിശ്ചിതത്വം

  ഡ്യൂബ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹം അഭിമുഖീകരിക്കുന്ന വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. യു ‌എം‌ എൽ വിമതരുടെ പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെടുമെന്ന് പലരും വിശ്വസിക്കുന്നു, വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് തങ്ങളുടെ പാർട്ടിയെ ഏകീകരിക്കാനാണ് ആലോചിക്കുന്നത്.

  രാഷ്ട്രപതി ഭണ്ഡാരിക്കെതിരെ എം‌ പിമാർ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഒലിയെ സംബന്ധിച്ചിടത്തോളം, തീ‍ർത്തും അപമാനിതനായാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്.
  Published by:Joys Joy
  First published: