• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | വിദേശത്തു നിന്നുളള ജീവജാലങ്ങളുടെ ഇറക്കുമതി: കേന്ദ്രമാർഗ നിർദേശത്തിന്റെ പ്രാധാന്യമെന്ത്?

Explained | വിദേശത്തു നിന്നുളള ജീവജാലങ്ങളുടെ ഇറക്കുമതി: കേന്ദ്രമാർഗ നിർദേശത്തിന്റെ പ്രാധാന്യമെന്ത്?

ഇന്ത്യയിലെ പല ആളുകളും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ കൈവശം വയ്ക്കുന്നുണ്ട്. എന്നാൽ സംസ്ഥാന തലത്തിലോ കേന്ദ്ര തലത്തിലോ അത്തരം ജീവജാലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഒരു ഏകീകൃത വിവര സംവിധാനം ലഭ്യമല്ല

 • Last Updated :
 • Share this:
  കോവിഡ് വ്യാപന സമയത്ത് നിയമ വിരുദ്ധമായ വന്യജീവി വ്യാപാരം, ജന്തുജന്യ രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം ചില മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വിദേശ ജീവജാലങ്ങളുടെ ഇറക്കുമതിയും കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയ കാര്യക്ഷമമാക്കുന്നതിനാണ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 ജൂണിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

  വിദേശ ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുന്ന ആളുകൾ ഇക്കാര്യം സ്വമേധയാ വെളിപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി അടുത്തിടെ ഈ നിർദ്ദേശങ്ങൾ ശരിവച്ച സാഹചര്യത്തിൽ രാജ്യത്തെ ഈ വിഷയത്തിന്റെ പ്രാധാന്യവും പ്രത്യാഘാതങ്ങളും പരിശോധിക്കാം. ഇന്ത്യയിലെ മൃഗക്കടത്തുമായി ബന്ധപ്പെട്ട് വിദഗ്ധർ പറയുന്നതിങ്ങനെ:

  എന്തൊക്കെയാണ് വിദേശ ജീവജാലങ്ങൾ?
  മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, വിദേശ സ്പീഷീസുകളിൽപ്പെട്ട സസ്യ ജന്തുജാലങ്ങൾ അവയുടെ യഥാർത്ഥ ആവാസ വ്യവസ്ഥയിൽ നിന്ന് പുതിയ സ്ഥലത്തേയ്ക്ക് പറിച്ചു നടപ്പെടുന്നവയാണ്. ദി ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം നിരവധി വിദേശയിനം പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ, മത്സ്യങ്ങൾ, ചില സസ്യങ്ങൾ എന്നിവ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

  വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്‌ട്ര വ്യാപാര ഉടമ്പടിയിലെ (Convention of International Trade in Endangered Species of Wild Fauna and Flora - CITES) അനുബന്ധം I, II, III എന്നിവയിൽ ഉൾപ്പെടുന്ന ജീവജാലങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.

  എന്തുകൊണ്ടാണ് മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തിയത്?
  ഇന്ത്യയിലെ പല ആളുകളും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ കൈവശം വയ്ക്കുന്നുണ്ട്. എന്നാൽ സംസ്ഥാന തലത്തിലോ കേന്ദ്ര തലത്തിലോ അത്തരം ജീവജാലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഒരു ഏകീകൃത വിവര സംവിധാനം ലഭ്യമല്ല.

  മാർഗനിർദ്ദേശങ്ങളിൽ പറയുന്നത് എന്തെല്ലാം?
  കേന്ദ്രം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ദിവസം മുതൽ ആറ് മാസത്തിനുള്ളിൽ സ്വമേധയാ ഉള്ള വെളിപ്പെടുത്തലിലൂടെ അത്തരം സ്പീഷിസുകളുടെ ഉടമകളിൽ വിവരങ്ങൾ ശേഖരിക്കും.
  മൃഗങ്ങളെ കൈവശം വയ്ക്കൽ, കുഞ്ഞുങ്ങളുടെ ജനനം, ഇറക്കുമതി, കൈമാറ്റം എന്നിവ സംബന്ധിച്ച രജിസ്ട്രേഷൻ നടത്തും.

  ഇതുവഴി ജീവജാലങ്ങളുടെ മികച്ച പരിപാലനം ഉറപ്പാക്കുകയും ശരിയായ വെറ്ററിനറി പരിചരണം, പാർപ്പിടം, ജീവിവർഗങ്ങളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവ സാധ്യമാകും.
  മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും വിദേശ ജീവജാലങ്ങളുടെ ഡാറ്റാബേസ് സഹായിക്കും.
  മാർഗനിർദ്ദേശം പുറപ്പെടുവിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ സ്വമേധയാ വെളിപ്പെടുത്തൽ നടത്തുന്നവർക്ക് വിദേശ ജീവജാലങ്ങളുമായി ബന്ധപ്പെട്ട് ഒരു രേഖകളും ഹാജരാക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.
  ആറ് മാസത്തിന് ശേഷം നടത്തുന്ന ഏതൊരു വെളിപ്പെടുത്തലിനും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലുള്ള രേഖകൾ ആവശ്യമാണ്.

  Also Read- Exotic Animals | ജന്തുജന്യ രോഗങ്ങൾക്ക് മികച്ച കരുതൽ; കേന്ദ്ര മാർഗനിർദ്ദേശങ്ങൾ വിദേശ ജീവജാലങ്ങൾക്ക് സംരക്ഷണം നൽകുന്നതെങ്ങനെ?

  സ്റ്റോക്ക് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് അത്തരം സ്പീഷീസുകളുടെ ഉടമകൾ www.parivesh.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും ആവശ്യമായ ഫോമുകൾ പൂരിപ്പിക്കുകയും വേണം.

  ജീവനുള്ള വിദേശ മൃഗത്തെ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നവർ ഇൻസൈറ്റ് ഓൺ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന് (DGFT) ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇറക്കുമതി ചെയ്യുന്നയാൾ അപേക്ഷയോടൊപ്പം സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) വാങ്ങണം.

  മാർഗ നിർദ്ദേശത്തിന്റെ പ്രത്യാഘാതങ്ങളും പ്രാധാന്യവും
  സ്വമേധയാ വെളിപ്പെടുത്തൽ നടത്താനുള്ള തീയതി 2021 മാർച്ച് 15 വരെ നീട്ടിയതിനെ തുടർന്ന് 30,000-ത്തിലധികം പേർ വീണ്ടും വെളിപ്പെടുത്തൽ നടത്തിയതായി ഇന്ത്യ സ്പെൻഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻസൈറ്റ് ഓൺ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഈ നിർദ്ദേശം സ്പീഷിസുകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ശരിയായ വെറ്റിനറി പരിചരണം, പാർപ്പിടം, ജീവിവർഗങ്ങളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവയ്ക്ക് സഹായമാകുകയും ചെയ്തു.
  വിദേശ മൃഗങ്ങളുടെ ഡാറ്റാബേസ് വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കുകയും ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  ജീവജാലങ്ങളുടെ ഇറക്കുമതിയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തുന്ന ഈ പ്രക്രിയ അഭിനന്ദനാർഹമാണെന്ന് ഈ മേഖലയിലെ വിദഗ്ദർ ദി ഹിന്ദുവിനോട് പ്രതികരിച്ചു. വിദേശ വ്യാപാര ഡയറക്ടർ ജനറൽ മുഖേനയാണ് നിലവിൽ ഇറക്കുമതികൾ നടക്കുന്നതെന്നും സംസ്ഥാന വനം വകുപ്പിനെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

  Also Read- Reliance | റിലയൻസ് പിന്തുണയുള്ള മൃഗശാലയ്ക്കെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

  “ഇതാദ്യമായാണ് CITES അനുബന്ധ പട്ടികയിലുള്ള മൃഗങ്ങളെ സംസ്ഥാന വനം വകുപ്പ് പരിശോധിക്കുന്നത്. CITES നിയമം പാലിച്ചാണോ മൃഗത്തെ ഇറക്കുമതി ചെയ്യുന്നതെന്ന് പരിശോധിക്കുന്നത് നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു. CITES അനുബന്ധം IIIൽ പട്ടികപ്പെടുത്തിയിട്ടുള്ള മൃഗങ്ങൾ, കസ്റ്റംസ് പോയിന്റ് കടന്നാൽ വകുപ്പിന് പിന്നീട് അതിൽ യാതൊരു ഉത്തരവാദിത്തവുമില്ല ” വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വൈൽഡ് ലൈഫ് ക്രൈം പ്രിവൻഷൻ യൂണിറ്റിന്റെ തലവനായ ജോസ് ലൂയിസ് ദി ഹിന്ദുവിനോട് പറഞ്ഞു.

  "വളർത്തു മൃഗങ്ങളുടെ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടിയാണ്," ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളർത്തുമൃഗങ്ങളുടെ കടകളിൽ ഇതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നു. കാരണം അവ ഇന്ത്യൻ ഇനമല്ലെന്നും അതിനാൽ വന്യജീവി സംരക്ഷണ നിയമത്തിന് കീഴിൽ വരുന്നില്ലെന്നും ഉടമകൾ പറഞ്ഞിരുന്നു.

  ഇന്ത്യയിലെ മൃഗങ്ങളുടെ കള്ളക്കടത്ത്

  ഇതിനിടയിലും ഇന്ത്യയില്‍ വന്യജീവി കടത്ത് തുടരുന്നുണ്ടെന്ന് 'മോംഗബേ' (Mongabay) റിപ്പോർട്ടിൽ പറയുന്നു. ജൂണില്‍ വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് മൂന്ന് കംഗാരുകളെ രക്ഷപ്പെടുത്തിയിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവയെ എങ്ങനെയാണ് രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

  ഇന്ത്യയുടെ സിഐടിഇഎസ് അംഗത്വവും ശക്തമായ നിയമങ്ങളും (വന്യജീവി സംരക്ഷണ നിയമം, 1972) പ്രകാരം 1,800ലധികം ജീവജാലങ്ങളുടെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമങ്ങളും നിർദ്ദേശങ്ങളും പലപ്പോഴും ശരിയായ രീതിയില്‍ നടപ്പിലാക്കാത്തതിനാല്‍ വന്യജീവി കടത്ത് തടയാൻ ഫലപ്രദമല്ലെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. രാജ്യത്തേക്ക് വിദേശ ജീവജാലങ്ങളെ കടത്തുന്നത് തടയാന്‍ ഇന്ത്യക്ക് ശക്തമായ നിയമങ്ങള്‍ ആവശ്യമാണെന്ന് വന്യജീവി വിദഗ്ധര്‍ വെബ്സൈറ്റിനോട് സംസാരിക്കവെ പറഞ്ഞു.

  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (WWF) റിപ്പോർട്ട് പ്രകാരം രാജ്യാന്തര തലത്തിലെ നാലാമത്തെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യമാണ് വന്യജീവി കടത്ത്. പ്രതിവര്‍ഷം £15 ബില്ല്യണ്‍ മൂല്യത്തിന്റെ വന്യജീവി കടത്ത് നടക്കുന്നുണ്ട്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കള്ളപ്പണം എന്നിവയ്ക്ക് ശേഷമാണ് വന്യജീവി കടത്തിന്റെ സ്ഥാനം.

  സിഐടിഇഎസിന്റെ ഭാഗമാണെങ്കിലും നിലവില്‍ വന്യജീവി കടത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 20 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതിന് പുറമെ, വിമാനം വഴി വന്യജീവി കടത്ത് നടത്തുന്ന ആദ്യ 10 രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ.

  ആനക്കൊമ്പുകള്‍, കടുവയുടെ തോൽ, ഇന്ത്യന്‍ നക്ഷത്ര ആമകളുടെ ഭാഗങ്ങള്‍ എന്നിവ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യു.എന്‍ എൻവയോണ്‍മെന്റ് പ്രോഗ്രാം (UNEP) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  വന്യജീവി വ്യാപാര നിരീക്ഷണ ഏജന്‍സിയായ യുഎന്‍ഇപിയുടെ പങ്കാളിയായ ട്രാഫിക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2011-നും 2020-നും ഇടയില്‍ 18 ഇന്ത്യന്‍ വിമാനത്താവളങ്ങളിലൂടെ 70,000-ത്തിലധികം സ്വദേശികളും വിദേശികളുമായ മൃഗങ്ങളും അവയുടെ ശരീരഭാഗങ്ങളും കടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 'വന്യജീവി കടത്തിന് വ്യോമയാന മേഖല ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നാമതാണെന്ന് ഇന്ത്യയിലെ യുഎന്‍ഇപി മേധാവി അതുല്‍ ബഗായി പറഞ്ഞു.
  Published by:Anuraj GR
  First published: