നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • World Migratory Bird Day 2021| ‘പാടാം ഉയര്‍ന്നു പറക്കാം പക്ഷിയെപ്പോലെ’;ഇന്ന് ലോക ദേശാടന പക്ഷി ദിനം

    World Migratory Bird Day 2021| ‘പാടാം ഉയര്‍ന്നു പറക്കാം പക്ഷിയെപ്പോലെ’;ഇന്ന് ലോക ദേശാടന പക്ഷി ദിനം

    2021ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ വിഷയം തന്നെ, ‘പാടാം, ഉയര്‍ന്നു പറക്കാം ഒരു പക്ഷിയെപ്പോലെ’! എന്നാണ്.

    (Representational image: Shutterstock)

    (Representational image: Shutterstock)

    • Share this:
      എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 ലോക ദേശാടന പക്ഷി ദിനമായാണ് ആചരിക്കുന്നത്. ദേശാടന പക്ഷികളെയും അവയുടെ ആവാസ വ്യവസ്ഥകളെയും കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 2021ലെ ലോക ദേശാടന പക്ഷി ദിനത്തിന്റെ വിഷയം തന്നെ, ‘പാടാം, ഉയര്‍ന്നു പറക്കാം ഒരു പക്ഷിയെപ്പോലെ’! എന്നാണ്.

      2006ലാണ് ലോക ദേശാടന പക്ഷി ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്താകമാനമുള്ള ജനസംഖ്യയ്ക്ക് ദേശാടന പക്ഷികളുടെയും ജൈവവൈവിധ്യത്തിന്റെയും സംബന്ധിച്ച ബന്ധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയാണ് ഇത്തരമൊരു ദിനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചനകള്‍ നടത്തിയതും ഈ ദിനം ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചതും. അന്നു മുതല്‍ ഏകദേശം 118 ഓളം രാജ്യങ്ങളാണ് ഈ ദിനത്തില്‍ പങ്കാളികളായി പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്.

      ആഫ്രിക്കന്‍-യൂറേഷ്യന്‍ രാജ്യങ്ങളിലെ ദേശാടന നീര്‍പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടിയുടെ ഭാഗമായാണ് ദേശാടന പക്ഷികളുടെ സംരക്ഷണ പദ്ധതികള്‍ക്ക് നിര്‍ണ്ണായകമായ ഈ ദിനാചരണ ആശയ ഉരുത്തിരിഞ്ഞത്. എന്നാൽ, 1993ല്‍ ദേശാടന പക്ഷികള്‍ നേരിടുന്ന ഭീഷണി ഇല്ലാതാക്കുന്നതിന് ഒരു ബോധവല്‍ക്കരണ പരിപാടി ആരംഭിക്കുന്നതിനുള്ള പ്രാരംഭ ആശയങ്ങള്‍ അമേരിക്കയുടെ ചിന്തകളില്‍ മുളപൊട്ടിയിരുന്നു.

      ഇതില്‍ കൗതുകരമായ കാര്യം എന്തെന്നാല്‍, മെക്‌സിക്കോ, മധ്യ അമേരിക്ക, തെക്കന്‍ അമേരിക്ക, കരീബിയന്‍ പ്രദേശം എന്നിവിടങ്ങളിൽ ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ദേശാടന പക്ഷി ദിനം ആചരിക്കുനന്ത്. അതേസമയം, എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് അമേരിക്കയും കാനഡയും ഈ ദിവസം ആചരിക്കുന്നത്.

      ലോക ദേശാടന പക്ഷി ദിനം 2021: പ്രാധാന്യം

      പക്ഷികളുടെ ആരോഗ്യകരമായ ജനസംഖ്യ ഉറപ്പാക്കുക, ദേശാടന പക്ഷികളുടെ പ്രജനനവും അവയുടെ ആവാസവ്യവസ്ഥകളും സംരക്ഷിക്കുക, തുടങ്ങിയവയാണ് ലോക ദേശാടന പക്ഷി ദിനത്തിന്റെ ലക്ഷ്യം. അവയുടെ പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കുക എന്നതിലാണ് ഈ ദിനത്തിന്റെ പ്രത്യേകത നിലകൊള്ളുന്നത്. പ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിനുമായി നമുക്ക് ദേശാടന പക്ഷികളുടെ അസ്ഥിത്വം അനിവാര്യമാണ്.

      Also Read-National Day for Truth and Reconciliation | കാനഡ ഈ വർഷം സത്യത്തിനും അനുരഞ്ജനത്തിനുമുള്ള ആദ്യ ദേശീയ ദിനം ആചരിച്ചത് എന്തുകൊണ്ട്?

      മറ്റൊരു വിധത്തില്‍ പറഞ്ഞാൽ, പക്ഷികള്‍ പ്രകൃതിയുടെ അംബാസിഡര്‍മാരാണ്. അതിനാല്‍ ദേശാടന പക്ഷികളുടെ നിലനില്‍പ്പും ക്ഷേമവും ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്.

      ഇതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഈ പക്ഷികളുടെ സഞ്ചാരം, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ഉത്സവങ്ങള്‍, പക്ഷി നിരീക്ഷണ വിനോദ യാത്രകള്‍, ഇവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായുള്ള വിദ്യാഭ്യാസ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, തുടങ്ങിയവ സംഘടിപ്പിച്ച് ദേശാടന പക്ഷികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് എല്ലാവരിലേക്കും എത്തിക്കാറുണ്ട്. ഈ വിദ്യാഭ്യാസ അവബോധ പരിപാടികള്‍, ദേശാടന പക്ഷികളുടെ ജീവശാസ്ത്രത്തെക്കുറിച്ചും, അവയുടെ കൂടുകൂട്ടല്‍ ആവാസ വ്യവസ്ഥയെക്കുറിച്ചും, ഇവയെ എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ചും ഉള്ള വിവരങ്ങള്‍ നല്‍കുന്നു.
      Published by:Naseeba TC
      First published:
      )}