നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • ലൈംഗിക പ്രത്യുത്പാദനം നടത്താതെ അഞ്ചു കോടി വർഷം അതിജീവിച്ച ജീവി; കുപ്രസിദ്ധ ജീൻ മോഷ്ടാവിനെക്കുറിച്ച് അറിയാം

    ലൈംഗിക പ്രത്യുത്പാദനം നടത്താതെ അഞ്ചു കോടി വർഷം അതിജീവിച്ച ജീവി; കുപ്രസിദ്ധ ജീൻ മോഷ്ടാവിനെക്കുറിച്ച് അറിയാം

    ബാക്ടീരിയ, പൂപ്പൽ, സസ്യങ്ങൾ എന്നിവയിൽ നിന്ന് പോലും ജീനുകൾ മോഷ്ടിക്കുന്ന ഒരു കുപ്രസിദ്ധ ജീൻ മോഷ്ടാവാണ് എ. വാഗ എന്നതാണ്

    rotifers

    rotifers

    • Share this:
      ലൈംഗികതയില്ലാതെ ജീവിക്കുന്നത് അസാധ്യമാണെന്നും ലൈംഗിക പ്രത്യുത്പാദനമില്ലാതെ ഒരു ജീവജാലമെന്ന നിലയിൽ മൃഗങ്ങൾക്ക് നിലനിൽപ്പില്ല എന്നും നിങ്ങൾ കരുതുന്നുവെങ്കിൽ, ശുദ്ധജലത്തിൽ ജീവിക്കുന്ന 0.150 മുതൽ 0.7 മില്ലിമീറ്റർ വരെ മാത്രം വലിപ്പമുള്ള അണുജീവിയായ ബഡെലോയ്ഡ് റോട്ടിഫറുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ലൈംഗിക പ്രത്യുത്പാദനമില്ലാതെ ഈ ജീവി ജീവിച്ചത് 50 ദശലക്ഷം (5 കോടി) വർഷങ്ങളാണ്. ഈ കണ്ടുപിടിത്തം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത്രയധികം വർഷങ്ങൾ ലൈംഗിക ബന്ധമില്ലാതെ ജീവിച്ച ഈ അണുജീവിയുടെ അതിജീവനം മുൻനിർത്തിയുള്ള ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ തെറ്റായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. കാരണം, അണുജീവികൾക്ക് ലൈംഗിക പ്രത്യുത്പാദനം അസാധ്യമാണ് എന്നായിരുന്നു ഇവരുടെ നിഗമനം. എന്നാൽ അത് ശരിയല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. അടുത്തയിടെ പുറത്തു വന്ന പഠനങ്ങൾ പറയുന്നത് ബഡെലോയ്ഡുകൾ ഒരു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ്.

      ഈ പഠന ഫലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി, ശാസ്ത്രജ്ഞർ ഒരു പ്രത്യേക ഇനം ബഡെലോയിഡായ അഡിനെറ്റ വാഗ എന്ന ഇനത്തിനെ തിരഞ്ഞെടുത്തു. ശേഷം, ഇവയിൽ ലൈംഗിക പ്രത്യുത്പാദനം നടത്താൻ ശ്രമിച്ചു. എന്നാൽ അവരെ തീർത്തും ഞെട്ടിച്ച് കൊണ്ട് ഈ ജീവിയുടെ ലൈംഗികത നഷ്ടമായി എന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു. ഗവേഷകരുടെ പരീക്ഷണത്തിനിടയിൽ, എ. വാഗയുടെ കോശവിഭജനത്തിന്റെ ഒരു പ്രധാന ഘട്ടമായ — രണ്ട് മാതാപിതാക്കളുടെയും ഡിഎൻഎകൾ കൂട്ടി കലർത്തുക എന്ന ഘട്ടത്തിൽ ഇവയുടെ ലൈംഗികകോശങ്ങൾ മാറ്റി വെയ്ക്കാൻ ഗവേഷകർക്ക് സാധിച്ചില്ല. അങ്ങനെ ശാസ്ത്രജ്ഞർ എ. വാഗയ്ക്ക് ലൈംഗിക പ്രത്യുത്പാദനത്തിന് ഇനി ഒരിക്കലും സാധിക്കില്ല എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ലൈംഗികകോശങ്ങൾ മാറ്റി വെയ്ക്കാൻ സാധിക്കാത്തതിന്റെ കാരണം, ലൈംഗിക പ്രത്യുത്പാദനത്തിലൂടെ അല്ലാതെ പ്രത്യേകമായി പരിണമിക്കുന്നതിലൂടെ, ഈ ജീവികളുടെ ക്രോമസോമുകളുടെ ഡിഎൻഎകൾ പരസ്പരം കൂടിച്ചേരാനാകാത്തവിധം വ്യത്യസ്തമായി മാറിയിരിക്കുന്നതിനാലാണ്.

      Also Read- സ്പർശനവും ഊഷ്മാവും ശരീരം തിരിച്ചറിയുന്നത് എങ്ങനെ? വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച കണ്ടുപിടിത്തം

      ശാസ്ത്രജ്ഞർ അവരുടെ പരിണാമ വിജയത്തിൽ അത്ഭുതപ്പെട്ടെങ്കിലും ബഡെലോയിഡുകളുടെ ലൈംഗിക പ്രത്യുത്പാദന കഴിവ് നഷ്ടപ്പെടുന്നത് ഒരു മോശം വാർത്തയായി കണക്കാക്കാം. പരിണാമ സിദ്ധാന്തത്തിന്റെ വീക്ഷണകോണിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ലൈംഗിക പ്രത്യുത്പാദനം പ്രയോജനകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. കാരണം ലൈംഗിക പ്രത്യുത്പാദന പ്രക്രിയയിൽ രണ്ട് മാതാപിതാക്കളിൽ നിന്നും ഡിഎൻഎകളുടെ സംയോജനമാണ് സംഭവിക്കുന്നത്. ഇത് ജനിതക വൈവിധ്യത്തിന് കാരണമാകുന്നു. വൈവിധ്യം എന്നാൽ ഹാനികരമായ മ്യൂട്ടേഷനുകളുടെ കുറവും കൂടുതൽ ജനിതക വ്യതിയാനങ്ങളുമാണ് അർത്ഥമാക്കുന്നത്. ജനിതക വ്യതിയാനം പാരിസ്ഥിതിക മാറ്റങ്ങളെ അതിജീവിക്കാൻ കഴിവുള്ള കൂടുതൽ ജീവജാലങ്ങളുടെ ആവിർഭാവത്തിന് കാരണമായേക്കാം. അതിനാൽ ലൈംഗിക പ്രത്യുത്പാദന പ്രക്രിയയ്ക്ക് ഈ ജീവിവർഗ്ഗങ്ങളെ മുന്നോട്ടുള്ള കാലത്തിലേക്ക് നയിക്കാൻ സാധിക്കും.

      അതേസമയം, ലൈംഗികമല്ലാത്ത പ്രത്യുത്പാദന പ്രക്രിയ, ജനിതക വ്യതിയാനത്തിന് കാരണമാകുന്നില്ല. ഇതിനർത്ഥം ഒരു രോഗം, പ്രസ്തുത ജീനിൽപ്പെടുന്ന ഒരു ജനസംഖ്യയിലെ എതെങ്കിലും ഒരു അംഗത്തെ ബാധിക്കുകയാണെങ്കിൽ, എല്ലാവർക്കും ഒരേ ജീൻ ഉള്ളതിനാൽ അതേ രോഗം എല്ലാവരെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ്. ചുരുക്കത്തിൽ ലൈംഗികപരമായി അല്ലാതെ പ്രത്യുത്പാദനം നടത്തുന്ന ജീവിവർഗ്ഗങ്ങൾ പരിണാമപരമായി നോക്കുമ്പോൾ വിജയിക്കില്ല. ഇവിടെയാണ് ബഡെലോയ്ഡുകൾ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. അവരുടെ ജനിതക വസ്തുക്കളിലെ വ്യത്യാസം അപ്രതീക്ഷിതമായ ജനിതക വ്യതിയാനങ്ങളും വെളിച്ചത്ത് കൊണ്ടു വന്നിരിക്കുകയാണ്. ലൈംഗികപരമായി അല്ലാതെ പ്രത്യുത്പാദനം നടത്തിയിട്ടും, അവയ്ക്ക് ജനിതക വൈവിധ്യം നിലനിർത്താനും മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചു. ശാസ്ത്രജ്ഞർ എ. വാഗയുടെ ജീനോം അതായത് മുഴുവൻ ജീനുകളുടെയും ക്രമം ക്രമീകരിച്ചപ്പോൾ അണുജീവിയായ എ. വാഗ, ലൈംഗിക പ്രക്രിയയിലെന്ന പോലെ തന്നെ അസാധാരണമാംവിധം അതിന്റെ ജീനുകളെ കൂട്ടിക്കലർത്തുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

      അതു കൂടാതെ, എ.വാഗ എന്ന ഈ അണുജീവിയെക്കുറിച്ചുള്ള മറ്റൊരു കൗതുകകരമായ വസ്തുത എന്തെന്നാൽ, ബാക്ടീരിയ, പൂപ്പൽ, സസ്യങ്ങൾ എന്നിവയിൽ നിന്ന് പോലും ജീനുകൾ മോഷ്ടിക്കുന്ന ഒരു കുപ്രസിദ്ധ ജീൻ മോഷ്ടാവാണ് എ. വാഗ എന്നതാണ്! ഇത്തരത്തിൽ എ. വാഗ മോഷ്ടിച്ചെടുത്ത ജനതിക ഘടകങ്ങൾ ഇവയുടെ ജീനുകളുടെ എട്ട് ശതമാനത്തോളം വരും. ലൈംഗിക ബന്ധമില്ലാതെ, ഇപ്പോഴത്തെ 50 ദശലക്ഷം വർഷങ്ങൾ കൂടാതെ ഇനിയുമൊരു 40 ദശലക്ഷം വർഷങ്ങൾ വരെ ബഡെലോയിഡുകൾക്ക് ജീവിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.
      Published by:Anuraj GR
      First published:
      )}