News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 5, 2021, 10:29 PM IST
Best to lve city
ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളെ കണ്ടെത്തുന്നതിനായുള്ള ഈസ് ഓഫ് ലിവിംഗ് സൂചിക (Ease of Living Index) കേന്ദ്ര സർക്കാർ പുറത്തിറക്കി. രണ്ട് വിഭാഗങ്ങളിലായി 111 നഗരങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. അതായത് 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളും 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളും ഉൾപ്പെടുന്ന രണ്ട് പട്ടികകളാണുള്ളത്. ഈ നഗരങ്ങളുടെ പട്ടികയിൽ ഗുജറാത്തിലെ മൂന്ന് നഗരങ്ങളായ അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നിവ മുൻനിരയിലെത്തി. പട്ടികയിലെ ആദ്യ 10 നഗരങ്ങളിൽ തന്നെ ഈ മൂന്ന് നഗരങ്ങളും ഇടംപിടിച്ചു. അഹമ്മദാബാദ് മൂന്നാം സ്ഥാനത്തും സൂറത്ത് അഞ്ചാം സ്ഥാനത്തും വഡോദര എട്ടാം സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്.
പട്ടിക തയ്യാറാക്കിയിരിക്കുന്ന രീതിവിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഗതാഗതം, സുരക്ഷ, സാമ്പത്തിക വികസന അവസരങ്ങൾ, ഹരിത നഗരം, വൈദ്യുതി ഉപഭോഗം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ 111 നഗരങ്ങളെ വിലയിരുത്തിയിരിക്കുന്നത്.
അഹമ്മദാബാദിന് മൂന്നാം സ്ഥാനം ലഭിച്ചത് എങ്ങനെ?
ജീവിക്കാൻ ഏറ്റവും എളുപ്പമുള്ള നഗരങ്ങളുടെ പട്ടികയിൽ അഹമ്മദാബാദ് 64.87 സ്കോറുമായി മൂന്നാം സ്ഥാനത്ത് എത്തി. അഹമ്മദാബാദിന് ജീവിതനിലവാരത്തിന്റെ കാര്യത്തിൽ 57.46 ഉം സാമ്പത്തിക സുസ്ഥിരതയ്ക്ക് 48.19 ഉം സ്കോറുകൾ ലഭിച്ചു. സുസ്ഥിരതാ വിഭാഗത്തിൽ നഗരത്തിന്റെ സ്കോർ 64.22 ആണ്. മുനിസിപ്പാലിറ്റിയുടെ പ്രകടനത്തിൽ അഹമ്മദാബാദ് നഗരം മൊത്തം നഗരങ്ങളിൽ തന്നെ ആറാം സ്ഥാനത്താണ്. ഈ കാരണങ്ങളാലാണ് അഹമ്മദാബാദ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.
അഹമ്മദാബാദിലെ ബിആർടിഎസ് പോലുള്ള ഗതാഗത സൌകര്യങ്ങൾ, ശുചിത്വം, ജീവിതനിലവാരം ഉയർത്തുന്ന സൌകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് മൂന്നാം സ്ഥാനത്ത് നഗരം എത്തിയത്. മുനിസിപ്പാലിറ്റിയുടെ ആസൂത്രണവും പൗരന്മാരുടെ അഭിപ്രായവും അനുസരിച്ച് അഹമ്മദാബാദ് നഗരം ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളെയും മറികടന്നതിനാലാണ് റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
അഞ്ചാം സ്ഥാനം സൂറത്തിന് ലഭിച്ചത് എങ്ങനെ?
ഈസ് ഓഫ് ലിവിംഗിന്റെ കാര്യത്തിൽ സൂറത്ത് രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. സൂറത്തിന് ലഭിച്ച ആകെ സ്കോർ 61.73 ആണ്. ജീവിത നിലവാരത്തിന് 57.96, സാമ്പത്തിക ശേഷിയ്ക്ക് 30.29, സുസ്ഥിരതയ്ക്ക് 62.41 എന്നിങ്ങനെയാണ് സൂറത്തിന്റെ പ്രധാന സ്കോറുകൾ. മുനിസിപ്പാലിറ്റിയുടെ പ്രകടനത്തിൽ രാജ്യത്തെ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് സൂറത്ത്. 60.82 സ്കോറാണ് ഇക്കാര്യത്തിൽ നേടിയത്. കഴിഞ്ഞ തവണ സൂറത്ത് ജീവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 19-ാം സ്ഥാനത്തായിരുന്നു. എന്നാൽ ഈ വർഷം സൂറത്ത് അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു.
എട്ടാം സ്ഥാനത്ത് വഡോദര
ജീവിത നിലവാരത്തിന് വഡോദരയ്ക്ക് 79.50 പോയിന്റ് ലഭിച്ചു. ജീവിത നിലവാരത്തിന്റെ കാര്യത്തിൽ രാജ്യത്തെ തന്നെ നഗരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് വഡോദര. ഓൺലൈൻ സൗകര്യങ്ങൾ, സ്മാർട്ട് ലൈറ്റിംഗ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പുരോഗതിയാണ് നഗരം എട്ടാം സ്ഥാനത്ത് എത്താൻ കാരണം.
Published by:
Anuraj GR
First published:
March 5, 2021, 10:29 PM IST