ഇന്റർഫേസ് /വാർത്ത /Explained / Explained: 2021 ൽ നടക്കുന്ന ഒളിമ്പിക്‌സ് എങ്ങനെ ടോക്യോ ഒളിംപിക്‌സ് 2020 ആയി മാറി?

Explained: 2021 ൽ നടക്കുന്ന ഒളിമ്പിക്‌സ് എങ്ങനെ ടോക്യോ ഒളിംപിക്‌സ് 2020 ആയി മാറി?

ടോക്യോ ഒളിമ്പിക്സ്

ടോക്യോ ഒളിമ്പിക്സ്

സമ്മര്‍ ഗെയിംസ് മാറ്റിവെക്കാൻ സംഘാടക സമിതി തീരുമാനിച്ചെങ്കിലും 'ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ് ടോക്യോ 2020' എന്ന നാമം അത് പോലെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു

  • Share this:

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, 32ാമത് സമ്മര്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ജപ്പാനില്‍ നടക്കുകയാണ്. ടോക്യോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ശരിക്കും നടത്തേണ്ടിയിരുന്നത് 2020 ലായിരുന്നു. എന്നാല്‍ കോവിഡ്-19 മഹാമാരി മൂലം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയായ ഐ ഒ സിയും ടോക്യോയിലെ ഒളിമ്പിക്‌സ് നടത്തിപ്പുകാരും ചേർന്ന് 2020-ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെ ഒരു വര്‍ഷത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. 2021 ലാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്നതെങ്കിലും എയര്‍പോര്‍ട്ടുകളിലെ സൈനുകളില്‍ തുടങ്ങി ടിവി പരസ്യങ്ങളിലും ഫ്ളാഗുകളില്‍ വരെ 2020 ഒളിമ്പിക്‌സ് മത്സരങ്ങള്‍ എന്നാണ് കാണിക്കുന്നത്.

ഈ കൗതുകകരമായ ക്രമക്കേടിന് കാരണം 2021 ഒളിമ്പിക്‌സ് മത്സരങ്ങള്‍ ഔദ്യോഗികമായി ഇപ്പോഴും 2020 ഒളിമ്പിക്‌സ് മത്സരങ്ങള്‍ തന്നെയാണ് എന്നതാണ്. സമ്മര്‍ ഗെയിംസ് മാറ്റിവെക്കാൻ സംഘാടക സമിതി തീരുമാനിച്ചെങ്കിലും 'ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ് ടോക്യോ 2020' എന്ന നാമം അത് പോലെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

മത്സര സംബന്ധമായ ടോര്‍ച്ചുകള്‍, മെഡലുകള്‍, മറ്റ് സാധന സാമഗ്രികള്‍ മുതലായവ നേരത്തെ തന്നെ 2020 വര്‍ഷം വെച്ച് നിര്‍മ്മിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ചിരുന്നു. ഈ സാഹചര്യം മൂലം, അധിക ചെലവ് നിയന്ത്രിക്കുന്നത് കൂടി കണക്കിലെടുത്താണ് സംഘാടകര്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.

മറ്റൊരു കാരണമായി ഉയര്‍ത്തി കാട്ടുന്നത്, 2016 റിയോ ഒളിമ്പിക്‌സിന്റെ സമാപനം മുതല്‍ ഇന്നു വരെ, 2020 ടോക്യോ ഒളിമ്പിക്‌സ് എന്ന കാഴ്ചപ്പാടിൽ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറെ പരസ്യങ്ങളും മറ്റ് പ്രമോഷനുകളും സംഘാടകര്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. അതിനാല്‍ തന്നെ '2020 ടോക്യോ' എന്ന് തുടരുവാന്‍ തന്നെ അവര്‍ തീരുമാനിക്കുകയായിരിന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത്, '2020 ടോക്യോ' ഫ്ളാഗുകളുടെയും, മംഗളാകാര വസ്തുക്കളുടെയും, ടിഷര്‍ട്ടുകളുടെയും, സ്മാരക ചിഹ്നങ്ങളുടെയും, സമ്മാനങ്ങളുടെയുമെല്ലാം പ്രൊമോഷനുകള്‍ക്കായി സംഘാടകര്‍ കോടിക്കണക്കിന് ഡോളറുകളാണ് ഇതുവരെ ചെലവഴിച്ചത് എന്നാണ്.

Also read- Tokyo Olympics| അനായാസം സിന്ധു! തുടരെ രണ്ടാം ജയവുമായി പ്രീക്വാർട്ടറിൽ

കായിക രംഗത്തെ മാർക്കറ്റിങ് രംഗത്തെ അനുഭവസ്ഥർ 2020 ടോക്യോ എന്ന ബ്രാന്‍ഡ് നിലനിര്‍ത്തുന്നതാണ് ശരിയായ കാര്യമെന്ന് സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. അവയില്‍ ഗെയിംസിന്റെ വിസ സ്‌പോണ്‍സര്‍ഷിപ്പ് കൈകാര്യം ചെയ്യുന്ന മൈക്കിള്‍ ലിഞ്ചും ഉള്‍പ്പെടുന്നു.

“ഐ ഒ സിയും ടോക്യോ സംഘാടക സമിതിയുടെയും പ്രാഥമിക സ്വത്ത് എന്ന് പറയുന്നത്, അവരുടെ ബൗദ്ധിക സമ്പത്തും അതിനോട് യോജിക്കുന്ന ബ്രാന്‍ഡുകളായ മാര്‍ക്ക്, ലോഗോകള്‍, ചിഹ്നങ്ങള്‍, രചനകള്‍ മുതലായവയാണ്” എന്നാണ് സംഘാടകരുടെ തീരുമാനത്തെ വ്യാഖ്യാനിച്ച് കൊണ്ട് ലിഞ്ച് യാഹൂ സ്‌പോര്‍ട്ട്‌സിനോട് പ്രതികരിച്ചത്.

Also read- Tokyo Olympics | ജനസംഖ്യ വെറും 70000! ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം തിരുത്തി ബെര്‍മുഡ

എല്ലാ ഒളിമ്പിക് ഐപിയും (ഇന്റലക്ച്വൽ പ്രോപർട്ടി) 2020 എന്നാണ് ബ്രാന്‍ഡ് ചെയ്യ്തിരിക്കുന്നത്. അവയെല്ലാം മാറ്റി 2021 എന്ന് മാറ്റുന്നതിലെ സമയനഷ്ടവും സാമ്പത്തിക നഷ്ടവുമെല്ലാം കണക്കിലെടുത്താണ് ഈ തീരുമാനത്തിലെത്തിയത്.

First published:

Tags: Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule