• HOME
 • »
 • NEWS
 • »
 • explained
 • »
 • Foreign Cultures | ഇന്ത്യയിൽ നിന്നും കടൽ കടക്കാതെ ആസ്വദിക്കാവുന്ന ചില വിദേശ സംസ്കാരങ്ങൾ

Foreign Cultures | ഇന്ത്യയിൽ നിന്നും കടൽ കടക്കാതെ ആസ്വദിക്കാവുന്ന ചില വിദേശ സംസ്കാരങ്ങൾ

ചില വിദേശ സംസ്കാരങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടതില്ല...

 • Last Updated :
 • Share this:
  16-ആം നൂറ്റാണ്ട് മുതൽ 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടുന്നത് വരെയുള്ള കാലഘട്ടത്തിൽ വിദേശ സന്ദർശകർ (foreign visitors) സ്ഥിരം എത്തിയിരുന്ന സ്ഥലമായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും നിരവധി വിദേശികൾ രാജ്യത്ത് താമസിക്കാനായും ഇവിടുത്തെ വാസ്തുവിദ്യയും (architecture) രുചികരമായ ഭക്ഷണവുമൊക്കെ ആസ്വദിക്കാനുമെത്തി. ഫ്രഞ്ച്, പോർച്ചുഗീസ്, ചൈനീസ്, ജൂത കുടിയേറ്റക്കാരുടെ പഴയ കോളനികൾ ഇപ്പോഴും രാജ്യത്തുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളെക്കൂടിയാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ചില വിദേശ സംസ്കാരങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നർഥം. അത്തരം ചില സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാം.

  1. പുതുച്ചേരി - ഫ്രഞ്ച് കോളനി ( French settlement)

  കിഴക്കിന്റെ ഫ്രഞ്ച് (French Riviera of the East) എന്നു കൂടി അറിയപ്പെടുന്ന സ്ഥലമാണ് പുതുച്ചേരി അഥവാ പോണ്ടിച്ചേരി. മുൻ ഫ്രഞ്ച് കോളനിയായ ഇവിടെ ഫ്രഞ്ച് വാസ്തുവിദ്യയുടെയും പരമ്പരാഗത ഇന്ത്യൻ ശൈലിയുടെയും കൂടിച്ചേരൽ കാണാം. ബൊഗെയ്ൻവില്ല നിറഞ്ഞ മതിലുകളുള്ള ഫ്രഞ്ച് ക്വാർട്ടറിലെ തെരുവാണ് മറ്റൊരാകർഷണം. മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് അവ.

  2. കൊച്ചി - ജൂത കോളനി (Kochi Jewish Settlement)

  ഇസ്രായേൽ രാജാവായ സോളമന്റെ കാലത്ത്, രാജ്യം രണ്ടായി വിഭജിക്കപ്പെട്ട ശേഷം, മലബാർ തീരത്ത് എത്തിയ ജൂതന്മാർ ഫോർട്ട് കൊച്ചിയിൽ സ്ഥിര താമസമാക്കിയതായി പറയപ്പെടുന്നു.കോളനി ഭരണകാലത്തെ സുന്ദരമായ കെട്ടിടങ്ങളും, തെരുവുകളുമെല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പള്ളികളും സുഗന്ധവ്യഞ്ജന കടകളും ഇവിടേക്ക് ധാരാളം സന്ദർശകരെ ആകർഷിക്കുന്നു.

  3. മുംബൈ‍ - പാഴ്സി കോളനി (Mumbai Parsi Settlement)

  പാഴ്സികൾ ആദ്യം എത്തിയത് ഗുജറാത്തിലെ സഞ്ജൻ ടൗണിലാണെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. എന്നാൽ കാലക്രമേണ അവർ മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് മാറി. ഇന്ത്യയുടെ സാമ്പത്തിക നഗരമായ മുംബൈയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പാഴ്‌സികൾ താമസിക്കുന്ന സ്ഥലം. ഇവിടുത്തെ ദാദർ പാർസി കോളനിയും പ്രശസ്തമാണ്. പ്രസിദ്ധമായ അഞ്ച് പൂന്തോട്ടങ്ങളുള്ള സ്ഥലമാണിത്. മനോഹരമായ കരവിരുതുകളിൽ തീർത്ത ഇവിടുത്തെ കെട്ടിടങ്ങളും സഞ്ചാരികളെ ആകർഷിക്കും.

  4. കൊൽക്കത്ത - ചൈനീസ് കോളനി (Kolkata (Chinese Settlement)

  സെൻട്രൽ കൊൽക്കത്തയിലെ പഴയ ചൈനാ മാർക്കറ്റിൽ 5000-ത്തിലധികം ചൈനീസ് വംശജരായ ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇപ്പോഴും ചൈനീസ് സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നവരാണിവർ. ചൈനാ ടൗണിൽ, പേപ്പർ വിളക്കിൽ അലങ്കരിച്ച പഴയ പൈതൃക കെട്ടിടങ്ങൾ നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. തനതായ ചൈനീസ് ഭക്ഷണവും ഇവിടെ നിന്ന് ആസ്വദിക്കാം. ഇവിടെ ചൈനീസ് പുതുവൽസര ആഘോഷങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.
  Published by:Amal Surendran
  First published: