നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained| അത്യാവവശ്യ ഘട്ടങ്ങളിൽ ഏറ്റവും അടുപ്പം ഉള്ളവരെ വേഗത്തിൽ ബന്ധപ്പെടാം; പുതിയ പേഴ്സണൽ സേഫ്റ്റി ആപ്പ് അവതരിപ്പിച്ച് ട്രൂ കോളർ; സവിശേഷതകൾ അറിയാം

  Explained| അത്യാവവശ്യ ഘട്ടങ്ങളിൽ ഏറ്റവും അടുപ്പം ഉള്ളവരെ വേഗത്തിൽ ബന്ധപ്പെടാം; പുതിയ പേഴ്സണൽ സേഫ്റ്റി ആപ്പ് അവതരിപ്പിച്ച് ട്രൂ കോളർ; സവിശേഷതകൾ അറിയാം

  നിലവിൽ ട്രൂ കോളർ ഉപയോഗിക്കുന്നവരാണ് എങ്കിൽ സൈൻ ഇൻ ചെയ്യുന്നതിലൂടെ പുതിയ സേവനം ലഭ്യമാകും. എന്നാൽ മറ്റുള്ളവർക്ക് മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്ത ശേഷം മാത്രമേ ഗാർഡിയൻ ഉപയോഗിക്കാനാകൂ

  Guardians

  Guardians

  • Share this:
   ഗാർഡിയൻ എന്ന പേരിൽ പുതിയ പേഴ്സണൽ സേഫ്റ്റി ആപ്പ് പുറത്തിറക്കി ട്രൂകോളർ. അത്യാവവശ്യ ഘട്ടങ്ങളിൽ ഏറ്റവും അടുപ്പം ഉള്ളവരെ വേഗത്തിൽ ബന്ധപ്പെടാൻ പറ്റുന്ന രീതിയിലാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ ആപ്പിലെ എമർജൻസി ലിസ്റ്റിൽ ഉൾപ്പെടുത്താനാകും.

   ഏതെങ്കിലും ഘട്ടത്തിൽ സുരക്ഷ നഷ്ടപ്പെടുന്നു എന്ന് തോന്നൽ ഉണ്ടാവുക ആണെങ്കിൽ എമർജൻസി ബട്ടൻ ക്ലിക്ക് ചെയ്യാവുന്നതാണ്. ലോക്കേഷൻ അടക്കമുള്ള വിവരം എമർജൻസി ലിസ്റ്റിൽ നൽകിയ ആളുകളിലേക്ക് കൈമാറപ്പെടും. ഇവരിൽ ആരിൽ നിന്നും സഹായം സ്വീകരിക്കണം എന്നതും ആപ്പ് ഉപയോഗിക്കുന്ന ആൾക്ക് തീരുമാനിക്കാവുന്നതാണ്. ഉടനടി വേണ്ട സഹായങ്ങൾ ആണെങ്കിൽ പൊലീസ് ഉൾപ്പടെയുള്ളവർക്ക് വിവരങ്ങൾ കൈമാറുന്ന ഫീച്ചർ ഉൾപ്പെടുന്നതിനുള്ള പ്രവർത്തനങ്ങളും ആപ്പ് ആരംഭിച്ചിട്ടുണ്ട്.

   നിലവിൽ ട്രൂ കോളർ ഉപയോഗിക്കുന്നവരാണ് എങ്കിൽ സൈൻ ഇൻ ചെയ്യുന്നതിലൂടെ പുതിയ സേവനം ലഭ്യമാകും. എന്നാൽ മറ്റുള്ളവർക്ക് മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്ത ശേഷം മാത്രമേ ഗാർഡിയൻ ഉപയോഗിക്കാനാകൂ.

   ആപ്പ് എങ്ങനെ ഉപയോഗിക്കാം

   ട്രൂ കോളർ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം സൈൻ ഇൻ ചെയ്ത് ഉപയോഗം തുടങ്ങാം ട്രൂ കോളർ ഉപയോഗിക്കാത്തവർ ആണെങ്കിൽ ഒടിപിയോ മിസ്ഡ് കോളോ ഉപയോഗിച്ചുള്ള മൊബൈൽ നമ്പർ വെരിഫിക്കേഷൻ കൂടി ആവശ്യമാണ്.

   Also Read- Explained| കമ്പനി മാറിയോ? പിഎഫും ഓൺലൈനായി പുതിയ കമ്പനിയിലേയ്ക്ക് മാറ്റാം; ചെയ്യേണ്ടത്

   ഉപയോക്താവിന്റെ ലൊക്കേഷൻ, അത്യാവശ്യ ഘട്ടങ്ങളിൽ ലോക്കേഷൻ നൽകേണ്ടവരുടെ കോൺടാക്ട്, എമർജൻസി ലിസ്റ്റിൽ നൽകിയവർക്ക് നിങ്ങളുടെ ഫോൺ സ്റ്റാറ്റസ് ലഭിക്കാനായുള്ള ഫോൺ പെർമിഷൻ എന്നിങ്ങനെ മൂന്ന് അനുവാദങ്ങളാണ് ആപ്പ് ചോദിക്കുക. ഉപഭോക്താവ് തെരഞ്ഞെടുത്തവർക്ക് സ്ഥിരമായി വിവരങ്ങൾ പങ്കുവെക്കാനും ആവശ്യാനുസരണം ആളുകളെ ഒഴിവാക്കാനും ഉൾപ്പെടുത്താനും എല്ലാം ആപ്പിലൂടെ സാധിക്കും.

   ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഒരു കാരണവാശാലും വാണിജ്യ ആവശ്യങ്ങൾക്കായി തേഡ് പാർട്ടികൾക്ക് നൽകില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നു. നിലവിലെ ട്രൂ കോളർ ആപ്പും അപ്പ് ഇത് ചെയ്യുന്നില്ലെന്ന് കമ്പിനി വ്യക്തമാക്കി. 15 മാസത്തെ പ്രയത്നത്തിന് ശേഷമാണ് ആപ്പ് പുറത്തിറക്കുന്നതെന്നും സ്ത്രീ സുരക്ഷ ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ ഒരു പരിധി വരെ പരിഹാരം കാണുകയാണ് പുതിയ ആപ്പ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു.‌

   Also Read- Explained| പാർലമെന്റ് നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങിയത് എങ്ങനെ?

   വിളിക്കുന്നയാളെ തിരിച്ചറിയൽ, കോൾ റെക്കോർഡ്, കോൾ ബ്ലോക്കിംഗ് എന്നിവക്ക് ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനാണ് ട്രൂ കോളർ. മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുന്നതിലൂടെ സേവനം ലഭിക്കും സ്വീഡനിലെ സ്റ്റോക്ക്ഹാമിലുള്ള ട്രൂ സോഫ്റ്റ് വെയർ സ്കാൻഡിനേവിയ എബി എന്ന സ്വകാര്യ കമ്പനിയാണ് ട്രൂ കാളർ നിർമ്മിച്ചിരിക്കുന്നത്. അലൻ മമേദി നാമി സരിൻഗലം എന്നിവരാണ് കമ്പിയുടെ സ്ഥാപകർ. ഇന്ത്യക്കാരായുള്ള ആളുകാണ് ഇതിൽ കൂടുതലും ജീവനക്കാരായി ഉള്ളത്.
   Published by:Rajesh V
   First published:
   )}