നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ ലഭിക്കും; എങ്ങനെ എന്നറിയാം

  വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ ലഭിക്കും; എങ്ങനെ എന്നറിയാം

  കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാകുക.

  • Share this:
   കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാകുക.

   എങ്ങനെ ഡൗണ്‍ലോഡ്‌ ചെയ്യാം?

   9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക.

   • Download Certificate എന്ന് ടൈപ് ചെയ്ത് മെസ്സേജ് ചെയ്യുക.

   • ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക.

   • ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.

   • ആരുടെയാണോ ഡൌൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.

   • Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കുന്നതാണ്.


   അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1175, കൊല്ലം 2055, പത്തനംതിട്ട 267, ആലപ്പുഴ 1294, കോട്ടയം 993, ഇടുക്കി 387, എറണാകുളം 1353, തൃശൂര്‍ 2584, പാലക്കാട് 1641, മലപ്പുറം 3674, കോഴിക്കോട് 1270, വയനാട് 239, കണ്ണൂര്‍ 1356, കാസര്‍ഗോഡ് 1192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,17,314 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,492 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,58,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2326 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   Published by:Karthika M
   First published:
   )}