പ്രണയ ദിനമായ വാലന്റൈൻസ് ദിനം (Valentine’s Day) എല്ലാ വർഷവും ഫെബ്രുവരി 14നാണ് ആഘോഷിക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ കാമുകീ കാമുകന്മാർ ചുവന്ന റോസാപ്പൂക്കൾ (Red Rosess), ചോക്ലേറ്റുകൾ, കാർഡുകൾ എന്നിവ സമ്മാനമായി തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാറുണ്ട്. ചുവപ്പ് നിറം (Red Colour) പ്രണയവുമായി (Love) ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇതിന് പിന്നിലെ കാരണം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്താണ് ചുവപ്പും പ്രണയവും തമ്മിലുള്ള ബന്ധമെന്ന് അറിയാൻ വായിക്കുക.
പ്രണയത്തിന്റെ പ്രതീകമായാണ് ചുവപ്പ് നിറം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വാലന്റൈൻസ് ദിനം എത്തുന്നതിന് മുമ്പുതന്നെ, മാളുകൾ, തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ചുവപ്പ് നിറം കൊണ്ടുള്ള അലങ്കാരങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചുവന്ന ബലൂണുകൾ, പൂക്കൾ എന്നിവ ഈ സ്ഥലങ്ങളെ കൂടുതൽ മനോഹരമാക്കും.
Also Read-
വേണമെങ്കിൽ ഗൾഫിലെ കക്കരിക്ക 'കൂസ' നിലമ്പൂരിലും വിളയുംഎന്നാൽ മുമ്പ് ചുവപ്പ് ത്യാഗത്തിന്റെ നിറമായാണ് വിശ്വസിച്ചിരുന്നത്. ചരിത്രം പരിശോധിച്ചാൽ, മധ്യകാലഘട്ടത്തിൽ, റോമൻ സഭയിലെ പുരോഹിതന്മാർ യേശുക്രിസ്തുവിനും മറ്റ് രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ ചുവന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതുകൂടാതെ, ചുവപ്പ് നിറം കോപം, യുദ്ധം, അപകടം എന്നിവയെ പ്രതിനിധീകരിക്കുന്നതായും കണക്കാക്കിയിരുന്നു. എന്നാൽ ഒരു കവിത ചുവപ്പിനെ പ്രണയത്തിന്റെ നിറമാക്കി മാറ്റി.
ഗ്രീക്കുകാരാണ് ചുവപ്പിനെ പ്രണയത്തിന്റെ നിറമാക്കിയതെന്നാണ് ചരിത്രം പറയുന്നത്. റോമൻ ഡി ലാ റോസ് എന്ന കവിത അക്കാലത്ത് വളരെ പ്രശസ്തമായിരുന്നു. ഈ കവിതയിൽ പറയുന്നത് അനുസരിച്ച് ഒരാൾ ചുവന്ന റോസാപ്പൂവ് തേടി പുറപ്പെടുകയും ആ അന്വേഷണത്തിൽ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്തുവത്രേ. അന്ന് മുതൽ ചുവപ്പ് പ്രണയത്തിന്റെ നിറമായി മാറി.
Also Read-
Health Tips | നിങ്ങൾ ഉടൻ വിവാഹം കഴിക്കുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് തരം ഭക്ഷണം കഴിച്ചു തുടങ്ങൂവാലന്റൈൻ ദിനത്തില്‍ കാമുകിയെ വിവാഹം കഴിക്കുന്നതിന് പണം കണ്ടെത്താൻ അയല്‍വാസിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയ ഇരുപതുകാരനെ ഡല്‍ഹി പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. യുവാവ് ക്രൈം സീരിയലുകള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. അവയിൽ ഒന്നിൽ നിന്നാണ് പ്രതിക്ക് മോഷണത്തിനുള്ള ആശയം ലഭിച്ചതെന്നുമാണ് വിവരം. മുഹമ്മദ് ജെയ്ദ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ജനുവരി 18 ന് മുഹമ്മദ് ഫഹിമുദീന് എന്നയാള്‍ തന്റെ വീട്ടില്‍ മോഷണം നടന്നുവെന്ന് പൊലീസിൽ പരാതി നൽകി.
അന്നേ ദിവസം അയാളുടെ ഭാര്യ വീട്ടില്‍ തനിച്ചായിരുന്നു. എന്നാല്‍ ഭാര്യ എന്തോ കാര്യത്തിന് പുറത്ത് പോയി തിരികെ വന്നപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ കാണാതായത് ശ്രദ്ധയിൽ പെട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വൈകാതെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ തനിക്ക് പണം ആവശ്യമാണെന്നും അതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.