നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: ആശങ്കയുളവാക്കുന്ന കോവിഡ് വകഭേദങ്ങൾ ഏതൊക്കെ? കൊറോണ വൈറസിന്റെ വകഭേദങ്ങളും അവയുടെ സവിശേഷതകളും

  Explained: ആശങ്കയുളവാക്കുന്ന കോവിഡ് വകഭേദങ്ങൾ ഏതൊക്കെ? കൊറോണ വൈറസിന്റെ വകഭേദങ്ങളും അവയുടെ സവിശേഷതകളും

  2020 അവസാനമാകുമ്പോഴേക്കും ഈ രോഗബാധയ്ക്ക് ഇടയാക്കുന്ന കൊറോണ വൈറസിന് പല തരത്തിലുള്ള ജനിതകമാറ്റങ്ങള്‍ സംഭവിക്കുകയും അതിന്റെ ഫലമായി വൈറസിന്റെ വിവിധ വകഭേദങ്ങള്‍ രൂപപ്പെടുകയും ചെയ്തു.

   പ്രതികാത്മക ചിത്രം

  പ്രതികാത്മക ചിത്രം

  • Share this:
   ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബറില്‍ ആദ്യമായി ഉടലെടുത്ത കൊറോണ വൈറസ് രോഗബാധ രണ്ട് വര്‍ഷത്തിനുള്ളില്‍ അസംഖ്യം ജനങ്ങളുടെ ജീവനെടുത്തുകൊണ്ട് വലിയ പ്രതിസന്ധിയിലേക്കാണ് ലോകത്തെ തള്ളിവിട്ടത്. തുടക്കത്തില്‍ ഉമിനീര്, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന കണികകള്‍ എന്നിവയിലൂടെയാണ് പ്രധാനമായും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കോവിഡ് രോഗം പകര്‍ന്നിരുന്നത്. എന്നാല്‍, 2020 അവസാനമാകുമ്പോഴേക്കും ഈ രോഗബാധയ്ക്ക് ഇടയാക്കുന്ന കൊറോണ വൈറസിന് പല തരത്തിലുള്ള ജനിതകമാറ്റങ്ങള്‍ സംഭവിക്കുകയും അതിന്റെ ഫലമായി വൈറസിന്റെ വിവിധ വകഭേദങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഈ വകഭേദങ്ങളുടെ കടന്നുവരവോടെ രോഗവ്യാപനത്തിന്റെ സാധ്യതയും വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി.

   വൈറസിന്റെ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പുതിയ വകഭേദങ്ങളുടെ സൃഷ്ടിയ്ക്ക് കാരണമാകുന്നത്. ഈ ജനിതകമാറ്റങ്ങള്‍ വളരെ സ്വാഭാവികമായി സംഭവിക്കുന്നവയാണ്. 'എല്ലാ ആര്‍ എന്‍ എ വൈറസുകളും കാലക്രമേണ ജനിതകമാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. എം ഡി റോബര്‍ട്ട് ബോളിങര്‍ പറയുന്നു. ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് ജനിതകപരമായി കൂടുതല്‍ വൈവിധ്യമുള്ള വകഭേദങ്ങളുടെ സൃഷ്ടിയ്ക്ക് കാരണമാകുന്നു.

   ഈ രീതിയില്‍ ജനിതകമാറ്റത്തിലൂടെ രൂപപ്പെടുന്ന വകഭേദങ്ങളെ ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് കണ്‍സേണ്‍', 'വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളവയില്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയില്‍ അഥവാ 'വേരിയന്റ്‌സ് ഓഫ് കണ്‍സേണ്‍' എന്ന വിഭാഗത്തില്‍പ്പെടുന്നവയാണ്. എന്നാല്‍, ഈറ്റ, അയോട്ട, കാപ്പ, ലാംഡ എന്നീ വകഭേദങ്ങളാകട്ടെ 'വേരിയന്റ്‌സ് ഓഫ് ഇന്‍ട്രസ്റ്റ്' എന്ന വിഭാഗത്തില്‍പ്പെടുന്നു.

   എന്താണ് 'വേരിയന്റ് ഓഫ് കണ്‍സേണ്‍'?

   ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍വചനം അനുസരിച്ച് ആശങ്കയുളവാക്കുന്ന വകഭേദങ്ങള്‍ രോഗത്തിന്റെ പകര്‍ച്ച, രോഗബാധ മൂലമുള്ള മരണനിരക്ക് എന്നിവ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഒപ്പം വാക്‌സിനുകള്‍, ചികിത്സാ സംവിധാനം തുടങ്ങിയവയുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ ശേഷിയുള്ളവയുമാണ് 'വേരിയന്റ് ഓഫ് കണ്‍സേണ്‍' വിഭാഗത്തില്‍പ്പെടുന്ന വൈറസ് വകഭേദങ്ങള്‍.

   എന്താണ് 'വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്'?

   രോഗതീവ്രത, രോഗപ്രതിരോധ ശേഷിയെ അതിജീവിക്കാനുള്ള കഴിവ്, രോഗപ്പകര്‍ച്ച, ചികിത്സാ സംവിധാനത്തെ അതിജീവിക്കാനുള്ള ശേഷി തുടങ്ങിയ വൈറസിന്റെ സവിശേഷതകളെ സ്വാധീനിക്കാനുള്ള ജനിതകശേഷി കൈവരിച്ച വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്' എന്ന വിഭാഗത്തില്‍ പരിഗണിക്കുന്നത്. കോവിഡ് ബാധയുടെ സമൂഹ വ്യാപനം രൂക്ഷമാകുന്നതിന് കാരണം ഈ വിഭാഗത്തില്‍പ്പെടുന്ന വകഭേദങ്ങളാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരായി മാറുന്നതോടെ പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലാകുന്നു.

   ഇനി കോവിഡ് വൈറസ് വകഭേദങ്ങളും അവയുടെ ജൈവശാസ്ത്രപരമായ സവിശേഷതകളും എന്തൊക്കെയെന്ന് നോക്കാം.

   B.1.1.7 അഥവാ ആല്‍ഫ വകഭേദം

   2020-ല്‍ ദക്ഷിണ ഇംഗ്ലണ്ടിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ലാന്‍സെറ്റ് സംഘടിപ്പിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് പ്രകാരം, വൈറസിന്റെ മറ്റു രൂപങ്ങളെ അപേക്ഷിച്ച് ആല്‍ഫ വകഭേദം ബാധിച്ച രോഗികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യതയും മരണനിരക്കും കൂടുതലായിരുന്നു. ആല്‍ഫ വകഭേദം ബാധിച്ച കോവിഡ് രോഗികളില്‍ രോഗതീവ്രത കൂടുതലായിരുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

   വൈറസിന്റെ മറ്റു രൂപങ്ങള്‍ ബാധിച്ചവരെ അപേക്ഷിച്ച് ആല്‍ഫ വകഭേദം കണ്ടെത്തിയവരില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം 28 ദിവസത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു എന്ന് ഓക്‌സ്‌ഫോര്‍ഡ് സംഘടിപ്പിച്ച ഒരു പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത രണ്ടു മടങ്ങായി കൂടിയതായും ഈ പഠനം കണ്ടെത്തി. കൂടുതലും ചെറുപ്പക്കാരെയാണ് ഈ വകഭേദം ബാധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

   B.1.351 അഥവാ ബീറ്റ വകഭേദം

   ദക്ഷിണാഫ്രിക്കയിലാണ് ബീറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല നടത്തിയ പഠനം പ്രകാരം, കോവിഡ് മുക്തി നേടിയവരില്‍ വീണ്ടും രോഗബാധ ഉണ്ടാക്കാന്‍ ശേഷിയുള്ള വകഭേദമാണ് ബീറ്റ. ഈ വകഭേദത്തിന് ചില കോവിഡ് വാക്‌സിനുകളെയും അതിജീവിക്കാന്‍ ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

   P.1 അഥവാ ഗാമ വകഭേദം

   2021 ജനുവരിയില്‍ യു എസിലാണ് ഗാമ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജപ്പാനിലെ എയര്‍പോര്‍ട്ടില്‍ പതിവ് പരിശോധനകളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് വിധേയരായ ബ്രസീലില്‍ നിന്നുള്ള യാത്രികരിലാണ് ആദ്യം ഈ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഈ വകഭേദത്തിന്റെ രോഗവ്യാപന ശേഷി വളരെ അധികമാണ്. മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ അതിജീവിക്കാനുള്ള കഴിവും ഈ വകഭേദത്തിനുണ്ട്. ഓരോ തവണ ജനിതകമാറ്റത്തിന് വിധേയമാകുമ്പോഴും പഴയ വകഭേദത്തെ അപേക്ഷിച്ച് ഇതിന്റെ വ്യാപനശേഷി വര്‍ദ്ധിച്ചു വരുന്നു.

   B.1.617.2 അഥവാ ഡെല്‍റ്റ

   2020 ഡിസംബറില്‍ ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്. വാക്‌സിനേഷനിലൂടെ മാത്രമേ അതിതീവ്ര വ്യാപനശേഷിയുള്ള ഈ വകഭേദത്തെ ചെറുക്കാന്‍ കഴിയൂ എന്നാണ് യേല്‍ സര്‍വകലാശാലയുടെ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. കൊറോണ വൈറസിനെതിരെ പൂര്‍ണമായും വാക്‌സിനേഷന് വിധേയരായവര്‍ക്ക് ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലും വലിയ ആശങ്ക വിതച്ച ഈ വകഭേദത്തിന് വ്യാപകമായ വാക്‌സിനേഷന്‍ മാത്രമാണ് പരിഹാരം.

   B.1.617.1 അഥവാ കാപ്പ

   ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം, 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പ.

   C.37 അഥവാ ലാംഡ

   2020 ഡിസംബറില്‍ പെറുവിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. ഗാമ, ആല്‍ഫ വകഭേദങ്ങളെ അപേക്ഷിച്ച് ഇതിന് വ്യാപനശേഷി കൂടുതലാണ്.
   Published by:Jayashankar AV
   First published: