ഇന്റർഫേസ് /വാർത്ത /Explained / Explained | വോട്ടര്‍ ഐഡി കാര്‍ഡ് ഇനി ഫോണില്‍: 27 സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യാം

Explained | വോട്ടര്‍ ഐഡി കാര്‍ഡ് ഇനി ഫോണില്‍: 27 സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യാം

ഇ ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലും ലഭ്യമാകും.

ഇ ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലും ലഭ്യമാകും.

ഇ ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലും ലഭ്യമാകും.

  • Share this:

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐ ഡി കാര്‍ഡ് ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും.റവന്യൂ സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത് കഴിഞ്ഞ് ഓണ്‍ലൈന്‍ വഴിയോ ജനസേവകേന്ദ്രങ്ങള്‍ വഴിയോ ഐ ഡി കാര്‍ഡിന് അപേക്ഷനല്‍കാം.

നിലവില്‍ താലൂക്കില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത് ലൈവല്‍ ഓഫീസര്‍ പരിശോധന നടത്തിയതിന് ശേഷമാണ് താലൂക്ക് ഓഫീസില്‍ നിന്ന് കാര്‍ഡ് അനുവദിച്ച് നല്‍കുന്നത്. ഇത്തരത്തില്‍ കാര്‍ഡ് അനുവദിച്ചാല്‍ തപാല്‍ സംവിധാനം വഴിലാണ് ലഭിക്കുക.

പുതിയ രീതി അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ഡ് അനുവദിച്ചാല്‍ https://www.nvsp.in/ സന്ദര്‍ശിച്ച് E-EPIC വെബ്‌സൈറ്റില്‍ ലോഗിന്‍ചെയ്താല്‍ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.ഫോണില്‍ ലഭിക്കുന്ന ഒ ടി പി നല്‍കിയാല്‍ ഈ കാര്‍ഡ് ഫോണില്‍ ഡൗണ്‍ലാഡ് ചെയ്യുവാന്‍ സാധിക്കും. ഇത്തരത്തില്‍ ഡൗണ്‍ലാഡ് ചെയ്യുന്ന കാര്‍ഡ് പ്രന്റെടുത്ത് സൂക്ഷിക്കാന്‍ കഴിയും.

ഇ ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഫോണിലും ലഭ്യമാകും. അപോക്ഷ അംഗീകരിച്ചാല്‍ ലഭിക്കുന്ന എസ് എം എസിനെപ്പം ലഭിക്കുന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ഡൗലോഡ് ചെയ്യാം വരുമാനം,ജാതി,കൈവശാവകാശം, നോറ്റിവിറ്റി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ ലഭ്യമാകും.

ഇന്ത്യക്കാർ പേരിനൊപ്പം ചേർക്കുന്നത് എന്തെല്ലാം? ജാതി, കുടുംബം, നഗരം, തൊഴിൽ, ഗോത്രം എന്നിങ്ങനെ പേരുകൾക്ക് പിന്നിലെ കഥകൾ

ഒരു പേരിൽ എന്താണ് ഉള്ളതെന്ന് ഷേക്സ്പിയർ ചോദിച്ചിട്ടുണ്ട്. നമ്മൾ റോസാപ്പൂവ് എന്ന് വിളിക്കുന്ന പൂവിനെ മറ്റെന്തെങ്കിലും പേരിൽ വിളിച്ചാലും അതിന്റെ സുഗന്ധം കുറയില്ല. എന്നാൽ ലോകം സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന ഇന്നത്തെ കാലത്ത് നിങ്ങളുടെ പേരിനും പേരിലെ അക്ഷരങ്ങൾക്കും കുടുംബപ്പേരിനുമൊക്കെ വളരെ പ്രധാന്യമുണ്ട്. പേരുകളും കുടുംബപ്പേരും സംബന്ധിച്ച തർക്കങ്ങൾ പലപ്പോഴും കോടതികളിലെത്തുന്നതും ഇതുകൊണ്ടാണ്.

അത്തരമൊരു കേസ് അടുത്തിടെ പുറത്തുവന്നിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ പിതാവാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ കുടുംബപ്പേരിന് പകരം പിതാവിന്റെ കുടുംബപ്പേര് ഉപയോഗിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്ന ആവശ്യവുമായാണ് പിതാവ് കോടതിയെ സമീപിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, കോടതി ഈ ഹർജി തള്ളി. മകളെ തന്റെ കുടുംബപ്പേര് ഉപയോഗിക്കാൻ നിർബന്ധിക്കാൻ പിതാവിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. അമ്മയുടെ കുടുംബപ്പേര് ഉപയോഗിക്കുന്നതിൽ കുട്ടി സന്തുഷ്ടയാണെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ജഡ്ജി ഹർജിക്കാരനായ പിതാവിനോട് ചോദിച്ചു. ഓരോ കുട്ടിക്കും വേണമെങ്കിൽ അമ്മയുടെ കുടുംബപ്പേര് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിയുടെ പേരിൽ എടുത്ത പോളിസിയുടെ ക്ലെയിം ലഭിക്കുന്നതിന് ഇത് പ്രശ്നമാകുമെന്നും പിതാവ് പറഞ്ഞിരുന്നു. കാരണം കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ കുടുംബപ്പേരായ ശ്രീവാസ്തവ എന്ന് ചേർത്താണ് പോളിസി എടുത്തിരിക്കുന്നത്. ഇത് ഇപ്പോൾ അമ്മയുടെ കുടുംബപ്പേരായ സക്സേനയായി മാറിയിരിക്കുകയാണെന്നും പിതാവ് കോടതിയിൽ വ്യക്തമാക്കി.

ഇന്ത്യൻ പേരുകൾ

സാധാരണയായി ഏത് പേരിനും രണ്ട് ഭാഗങ്ങളുണ്ട്. കുടുംബ പേരായിരിക്കും മിക്കപ്പോഴും പേരിന്റെ രണ്ടാമത്തെ ഭാഗത്തുണ്ടാകുക (ഉദാഹരണത്തിന് മോദി). വിവാഹത്തിനുശേഷം, പിതാവിന്റെ കുടുംബ പേരിനു പകരം പെൺകുട്ടിയുടെ സെക്കൻഡ് നെയിം ഭർത്താവിന്റെ കുടുംബ പേരിലേയ്ക്ക് മാറ്റാറുണ്ട്. പക്ഷേ കാലം മാറിയപ്പോൾ കരിയർ, ഐഡന്റിറ്റി എന്നിവയിൽ ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ നിരവധി സ്ത്രീകൾ കുടുംബപ്പേര് മാറ്റുന്നത് നിർത്തി. അനുഷ്ക ശർമ്മ, ദീപിക പദുക്കോൺ, ദീപിക പള്ളിക്കൽ എന്നിവരെപ്പോലെ വിവാഹശേഷവും കുടുംബപ്പേരുകൾ പലരും പഴയതു പോലെ തന്നെ നിലനിർത്തുന്നുണ്ട്.

അതേസമയം, ചില സ്ത്രീകൾ പിതാവിന്റെയും ഭർത്താവിന്റെയും കുടുംബപ്പേരുകൾ ഒരുമിച്ച് ഉപയോഗിക്കുന്ന രീതി തിരഞ്ഞെടുത്തു. ഉദാഹരണത്തിന് പ്രിയങ്ക ഗാന്ധി വാദ്ര, ഹിലരി റോധം ക്ലിന്റൺ, സോനം കപൂർ അഹൂജ എന്നിങ്ങനെ. പേരിനൊപ്പം കുടുംബപ്പേര് ചേർക്കാത്ത ചിലരും ഇന്ത്യയിലുണ്ട്. ധർമേന്ദ്ര, ശ്രീദേവി തുടങ്ങിയ പ്രമുഖർ ഇതിന് ഉദാഹരണമാണ്.

തെക്കൻ സംസ്ഥാനങ്ങളിലെ മറ്റൊരു ട്രെൻഡ് പിതാവിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് മക്കൾക്ക് പേരിടുന്ന രീതിയാണ്. പേരിന്റെ രണ്ടാമത്തെ ഭാഗത്ത് പിതാവിന്റെ പേര് തന്നെ ചേർക്കും. ഉദാഹരണത്തിന്, ജയലളിതയുടെ പേരിലുള്ള ജെ പിതാവ് ജയറാമിന്റെ പേരിന്റെ ആദ്യ അക്ഷരമാണ്.

വിവാഹശേഷം, സ്ത്രീകൾ അവരുടെ അവസാന നാമം നീക്കം ചെയ്ത് ഭർത്താവിന്റെ പേരും കുടുംബപ്പേരും ചേർക്കുന്ന മറ്റൊരു രീതിയിലും ഇന്ത്യയിലുണ്ട്. ഇതിന് ഉദാഹരണമാണ് സ്മൃതി മൽഹോത്ര വിവാഹശേഷം സ്മൃതി സുബീൻ ഇറാനിയായി മാറിയത്.

ബീഹാറിൽ, ജാതിപ്പേരുകൾക്ക് പകരം സെക്കൻഡ് നെയിമായി കുമാർ, പ്രസാദ് തുടങ്ങിയ പേരുകളും ട്രെൻഡിങ്ങാണ്. നിതീഷ് കുമാർ, രവിശങ്കർ പ്രസാദ് എന്നിവർ ഇതിന്റെ ഭാഗമാണ്. അതുപോലെ, ബീഹാറിൽ റായ്, സിൻഹ, സിംഗ് തുടങ്ങിയ കുടുംബപ്പേരുകളും ഒന്നിലധികം ജാതികളിലുള്ളവർ ഉപയോഗിക്കുന്നുണ്ട്. ജെപി പ്രസ്ഥാനത്തിന്റെ സമയത്താണ് യുപിയിലും ബീഹാറിലും ഇത്തരം പേരുകൾ ഇടുന്ന രീതി ആരംഭിച്ചതെന്ന് ചില വിദഗ്ധർ പറയുന്നു. ജാതീയമായ വിവേചനം ഇല്ലാതാക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. എന്നാൽ ഏകദേശം 50 വർഷങ്ങൾക്ക് ശേഷവും അത്തരം വ്യത്യാസങ്ങൾ അപ്രത്യക്ഷമായിട്ടില്ല.

മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ, പേരിന്റെയും കുടുംബപ്പേരിന്റെയും ഇടയിൽ പിതാവിന്റെയോ ഭർത്താവിന്റെയോ പേര് ഉപയോഗിക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഉദാഹരണത്തിന്, സച്ചിൻ രമേശ് ടെണ്ടുൽക്കർ . ചില സ്ഥലങ്ങളിൽ, പേരിന്റെ സ്ഥാനത്ത് ഗ്രാമത്തിന്റെയോ ജില്ലയുടെയോ പട്ടണത്തിന്റെയോ പേര് ഉപയോഗിക്കുന്നതും ഒരു രീതിയാണ്. അഡാർ പൂനവല്ല, ഷെഹ്സാദ് പൂനവല്ല, ബ്രൂക്ലിൻ ബെക്കാം, ഓം പ്രകാശ് ചൗട്ടാല എന്നീ പേരുകൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും പേരുകളിടുന്നതിൽ ഇത്തരത്തിലുള്ള ട്രെൻഡുകൾ നിലനിൽക്കുന്നുണ്ട്. കുടുംബപ്പേര് വ്യക്തിയുടെ കുടുംബ തൊഴിലുമായി ബന്ധപ്പെട്ടും ചേർക്കാറുണ്ട് ഉദാഹരണത്തിന് മാർക്ക് ടെയ്‌ലർ, മാർക്ക് ബുച്ചർ എന്നിങ്ങനെ.

രേഖകളിലും മറ്റും ഒരു വ്യക്തി തന്നെ പല പേരുകളിൽ അറിയപ്പെടുന്നത് വിദേശത്തേക്ക് പോകാൻ വിസ എടുക്കുമ്പോഴും മറ്റും വലിയ പ്രശ്നമായി മാറാറുണ്ട്. വിസയ്ക്കും മറ്റും അപേക്ഷിക്കുമ്പോൾ, പേരിന്റെ കോളം ശരിയായി പൂരിപ്പിക്കുകയും നിങ്ങളുടെ പക്കലുള്ള യാത്രാ രേഖകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കണം.

ഇപ്പോൾ നിങ്ങൾ 'ധർമ്മേന്ദ്ര' എന്ന പേരിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കുകയാണെന്ന് കരുതുക. അവിടെയും ചില പ്രശ്നങ്ങളുണ്ട്. നിങ്ങളുടെ പാസ്‌പോർട്ടിലെ മുഴുവൻ പേരും ധർമ്മേന്ദ്ര എന്നാണെങ്കിൽ കമ്പ്യൂട്ടർ ധർമ്മേന്ദ്രയെ നിങ്ങളുടെ സെക്കൻഡ് നെയിമായിട്ടാകും തിരഞ്ഞെടുക്കുക. അതേ സമയം, ആദ്യ പേരിനുപകരം, FNU (ഫസ്റ്റ് നെയിം അൺനോൺ) എന്ന് എഴുതും. ഇത്തരമൊരു സാഹചര്യത്തിൽ, പരിശോധനാ പ്രക്രിയ മുഴുവൻ കമ്പ്യൂട്ടർ അധിഷ്ഠിതമായ ഒരു രാജ്യത്തേക്ക് നിങ്ങൾ പോകുമ്പോൾ, നിങ്ങളുടെ പാസ്‌പോർട്ട് വിശദാംശങ്ങളും വിസ വിശദാംശങ്ങളും വ്യത്യസ്തമാണെങ്കിൽ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാം.

ലോകത്തിലെ പേരുകൾ സംബന്ധിച്ച ചില നിയമങ്ങൾ

വിവാഹിതരായ ദമ്പതികൾക്ക് ഒരേ കുടുംബപ്പേര് ഉണ്ടായിരിക്കണമെന്ന് ജപ്പാനിലെ സുപ്രീം കോടതി ഈ വർഷം ജൂണിൽ പറഞ്ഞിരുന്നു. മൂന്ന് വിവാഹിതരായ ദമ്പതികളാണ് കോടതിയിൽ ഹർജി നൽകിയത്. വിവാഹത്തിനു ശേഷവും ഈ ആളുകൾ അവരുടെ യഥാർത്ഥ കുടുംബപ്പേര് മാറ്റാൻ ആഗ്രഹിച്ചില്ല. പക്ഷേ ജാപ്പനീസ് നിയമ പ്രകാരം വിവാഹ ശേഷം ഭാര്യയ്ക്കും ഭർത്താവിനും ഒരേ കുടുംബപ്പേര് തന്നെ ഉണ്ടായിരിക്കണം.

നെതർലാൻഡിൽ ആദ്യത്തെ കുട്ടി ജനിക്കുമ്പോൾ, ദമ്പതികളിൽ ഒരാളുടെ കുടുംബപ്പേര് കുട്ടിയുടെ പേരിനൊപ്പം ചേർക്കാം. തുടർന്നുള്ള കുട്ടികൾക്ക് ആദ്യ കുട്ടിയുടെ അതേ കുടുംബപ്പേര് തന്നെ ആയിരിക്കണം. വിവാഹിതരായ ദമ്പതികൾ കുട്ടിയുടെ കുടുംബപ്പേര് തീരുമാനിച്ചില്ലെങ്കിൽ, ആദ്യത്തെ കുട്ടിക്ക് സ്വയമേവ പിതാവിന്റെ കുടുംബപ്പേര് ലഭിക്കും. അതേസമയം, അവിവാഹിതരായ ദമ്പതികൾ കുട്ടിയ്ക്ക് കുടുംബപ്പേര് തീരുമാനിച്ചില്ലെങ്കിൽ, കുട്ടിക്ക് അമ്മയുടെ കുടുംബപ്പേരായിരിക്കും ലഭിക്കുക.

First published:

Tags: Election Commission, Voters list