നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • Explained | എന്താണ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍? പൊതു ക്രിപ്റ്റോകറന്‍സിയില്‍ നിന്ന് അവയ്ക്കുള്ള വ്യത്യാസങ്ങൾ എന്തൊക്കെ?

    Explained | എന്താണ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍? പൊതു ക്രിപ്റ്റോകറന്‍സിയില്‍ നിന്ന് അവയ്ക്കുള്ള വ്യത്യാസങ്ങൾ എന്തൊക്കെ?

    2009 ലാണ് ആദ്യമായി ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കപ്പെടുന്നത്. അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

    • Share this:
      ക്രിപ്‌റ്റോകറന്‍സി (Cryptocurrency) എന്നത് ഒരു ഡിജിറ്റല്‍ കറന്‍സിയാണ് (Digital Currency). ലോകത്ത് ഇതുവരെ ക്രിപ്‌റ്റോ ഇടപാടുകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി ഏജന്‍സികളോ സ്ഥാപനങ്ങളോ നിലവിലില്ല. വിപണിയില്‍ വ്യത്യസ്തങ്ങളായ ക്രിപ്റ്റോ കറന്‍സികള്‍ നിലവിലുണ്ട്. 2009 ലാണ് ആദ്യമായി ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കപ്പെടുന്നത്. അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

      നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കും ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. ഓരേ നിമിഷവും വിപണിയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കാന്‍ കഴിയുക.

      നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. സ്വര്‍ണം, വെള്ളി പോലെ അസറ്റ്/കമ്മോഡിറ്റി ഗണത്തിലായിരിക്കും ക്രിപ്‌റ്റോകറന്‍സികളെ കേന്ദ്രം പരിഗണിക്കുക. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്.

      ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ വഴിയൊരുക്കാനും ലക്ഷ്യമിടുന്നതാണ് ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 (Cryptocurrency and Regulation of Official Digital Currency Bill, 2021). ലോക്സഭയില്‍ നവംബര്‍ 29 മുതല്‍ ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിക്കുക.

      എന്നിരുന്നാലും, 'ക്രിപ്‌റ്റോകറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും അതിന്റെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിചില ഇളവുകള്‍ അനുവദിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയ്ക്ക് വേണ്ടി സുഗമമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കാനും ഈ ബില്‍ ശ്രമിക്കുന്നു' എന്ന് ലോക്‌സഭാ ബുള്ളറ്റിനില്‍ പറയുന്നു.

      എന്നാല്‍, ഇന്ത്യയില്‍ എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളെയും നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കുമെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ പലരും കൈയിലുള്ള കറന്‍സി വില്‍ക്കാന്‍ ശ്രമിച്ചതോടെ ക്രിപ്റ്റോകറന്‍സിയുടെ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി.നവംബര്‍ 24 ന് രാവിലെ 8 മണിക്ക് കോയിന്‍മാര്‍ക്കറ്റ്ക്യാപ് നല്‍കിയ വിവരങ്ങള്‍ പ്രകാരം, ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വിപണി മൂലധനം 0.58 ശതമാനം ഇടിഞ്ഞ് 56,607.05 ഡോളറിലെത്തി.

      അതേസമയം, സര്‍ക്കാര്‍ ഇതുവരെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ വ്യക്തമായി നിര്‍വചിച്ചിട്ടില്ല. നിലവില്‍ ബിറ്റ്‌കോയിന്‍, ഈതര്‍ എന്നിവയും പൊതു ബ്ലോക്ക്ചെയിന്‍ നെറ്റ്വര്‍ക്കുകളെ അടിസ്ഥാനമാക്കിയുള്ള മറ്റ് നിരവധി ക്രിപ്‌റ്റോ ടോക്കണുകളും ഉപയോഗത്തില്‍ തുടരും എന്നതാണ് പൊതു അഭിപ്രായം. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഉപയോക്താക്കള്‍ക്ക് സ്വകാര്യത വാഗ്ദാനം ചെയ്യുന്നതിനായി ഇടപാട് വിവരങ്ങള്‍ മറച്ചു വെയ്ക്കുന്ന മൊനേറോ, ഡാഷ് തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ സ്വകാര്യ ടോക്കണുകളായി പരിഗണിച്ച് നിരോധിക്കാന്‍ സാധ്യതയുണ്ട്.

      സ്വകാര്യ ക്രിപ്റ്റോകറന്‍സിയും പൊതുക്രിപ്റ്റോകറന്‍സിയും തമ്മിലുള്ള വ്യത്യാസം എന്ത്?

      എല്ലാ ക്രിപ്റ്റോകറന്‍സികളും ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു പരിധി വരെ അവ ഉപയോക്താക്കള്‍ക്ക് അനോണിമിറ്റി വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ച വിലാസം വഴി ചിലപ്പോള്‍ ഇടപാടിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ബ്ലോക് ചെയിനില്‍ കയറാന്‍ സാധിക്കുന്ന ഒരു വ്യക്തിക്ക് ഇടപാടിന്റെ വിവരങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താന്‍ സാധിക്കും.

      ബിറ്റ്കോയിന്‍, ഈഥര്‍, ഡോഗ്‌കോയിന്‍, ഷിബ ഇനു എന്നിങ്ങനെ അറിയപ്പെടുന്ന ക്രിപ്‌റ്റോകറന്‍സികളുടെ ഇടപാടുകള്‍ പൂര്‍ണ്ണമായും സുതാര്യമായതിനാല്‍ അവപൊതു ക്രിപ്‌റ്റോകറന്‍സികളാണ്. ഈ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോക്താക്കളെ വ്യാജനാമങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലുംബ്ലോക്ക്ചെയിനിലെ എല്ലാ ഇടപാടുകളും പ്രസ്തുത ബ്ലോക്ക്ചെയിനിലേക്ക് ആക്‌സസ് ഉള്ള ഏതൊരു വ്യക്തിക്കും കാണാന്‍ കഴിയും.

      രൂപകല്‍പ്പന പ്രകാരം ഈ ക്രിപ്‌റ്റോകറന്‍സികളുടെ ഇടപാടുകള്‍ ലിങ്ക് ചെയ്യാനും ട്രെയ്സ് ചെയ്യാനും കഴിയുന്നവയാണ്. അതിനാല്‍, വാണിജ്യ കരാറുകള്‍ അല്ലെങ്കില്‍ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങള്‍ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഒരു സ്വകാര്യ ബ്ലോക്ക്ചെയിനില്‍ ചേരാന്‍ താല്‍പ്പര്യം കാണിക്കും. മൊണേരോ, പാര്‍ട്ടിക്കിള്‍, ഡാഷ്, ഇസെഡ്കാഷ് എന്നിവയാണ് സ്വകാര്യ ബ്ലോക്ക്ചെയിനുകളില്‍ ഉള്‍പ്പെടുന്നത്. ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നു.

      ഈ സ്വകാര്യ ബ്ലോക്ക്ചെയിനുകള്‍ക്ക് പൊതു ഓപ്പണ്‍ ലെഡ്ജറുകളും ഉണ്ടെങ്കിലും അവ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത തലത്തിലുള്ള അനുമതികള്‍ നല്‍കുന്നു. അങ്ങനെ, രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനായി ആക്സസ് നിയന്ത്രിക്കാനും ഇടപാട് വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാനും കഴിയും.

      എന്നാല്‍ പബ്ലിക്ക് കോയിനുകളില്‍ ഇടപാട് ലെഡ്ജര്‍ പരസ്യമാണെങ്കിലും ഇടപാട് വിവരങ്ങള്‍ ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് വേണ്ടി മറച്ചു വെയ്ക്കാറുണ്ട്. ബിറ്റ് കോയിന്‍, ലൈറ്റ് കോയിന്‍, എത്തിറീയം തുടങ്ങിയവ പബ്ലിക്ക് കോയിനുകള്‍ക്ക് ഉദാഹരണമാണ്. അതായത് ഈ കോയിനുകള്‍ ഉപയോഗിക്കുന്നവര്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിനെക്കുറിച്ചോര്‍ത്ത് അധികം ഭയക്കേണ്ടതില്ല. അതേസമയം മോണേരോ, ഇസെഡ്കാഷ്, ഡാഷ് തുടങ്ങിയ കോയിനുകള്‍ സ്വകാര്യ കോയിനുകളാണ്. ഇവ കൈവശമുള്ളവര്‍ പ്രതിസന്ധിയിലായേക്കും.

      ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളക്രിപ്‌റ്റോകറന്‍സി മറ്റ് ഡിജിറ്റല്‍ നാണയങ്ങളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

      പരമ്പരാഗത ക്രിപ്‌റ്റോകറന്‍സികളായ ബിറ്റ്‌കോയിന്‍, എതെറിയം എന്നിവ വ്യാപാരം ചെയ്യുന്നത് നിരോധിച്ചതിന് ശേഷം ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് അതിന്റെ ഔദ്യോഗിക ക്രിപ്‌റ്റോകറന്‍സിയായ ഡിജിറ്റല്‍ യുവാന്‍ പുറത്തിറക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വീഡനിലെ റിക്സ് ബാങ്ക്, ഉറുഗ്വേയുടെ സെന്‍ട്രല്‍ ബാങ്ക് എന്നിവയും ഉടന്‍ തന്നെ പൊതു ക്രിപ്‌റ്റോകറന്‍സികള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

      ഡിജിറ്റല്‍ യുവാന്‍, വരാനിരിക്കുന്ന മറ്റ് പൊതു ക്രിപ്‌റ്റോകറന്‍സികള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ബിറ്റ്‌കോയിനും മിക്ക ക്രിപ്‌റ്റോ ടോക്കണുകളും വികേന്ദ്രീകൃതവും അടിസ്ഥാനപരമായി ബാഹ്യശക്തികളില്‍ നിന്നുള്ള സ്വാധീനം, നിയന്ത്രണം, അധികാരം എന്നിവയെ പ്രതിരോധിക്കുന്നവയുമാണ്.

      ഭരണകൂട നിയന്ത്രിത ക്രിപ്‌റ്റോകറന്‍സിയെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാന വ്യത്യാസംഅതിന്നിയമപരമായ പദവിയുണ്ട് എന്നതാണ്. ഉദാഹരണത്തിന്, ഡിജിറ്റല്‍ യുവാന്‍ ഒരു പേയ്‌മെന്റ് സംവിധാനമായി ഉപയോഗിക്കാനും നിയമപരമായ ടെന്‍ഡറായി സ്ഥാപിക്കാനും കഴിയും. എന്നാല്‍ മറുവശത്ത് മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഒരു കേന്ദ്രീകൃത ഘടനയില്ല.

      റിപ്പോര്‍ട്ട് പ്രകാരം 70 ലക്ഷം ഇന്ത്യക്കാര്‍ ക്രിപ്‌റ്റോകറന്‍സി വ്യാപാരം നടത്തുന്നുണ്ട്. 1 ബില്യണ്‍ ഡോളറിലേറെയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ സംയുക്ത നിക്ഷേപം (ഏകദേശം 7,380 കോടി രൂപ). അടുത്തിടെ, ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കപ്പെടുന്നുവെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
      First published:
      )}