നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • ഇന്ത്യന്‍ ആര്‍മിയുടെ പുതിയ മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്തൊക്കെയാണ്?

  ഇന്ത്യന്‍ ആര്‍മിയുടെ പുതിയ മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്തൊക്കെയാണ്?

  നിലവില്‍ ഇന്ത്യൻ സൈന്യം ഉപയോഗത്തിലുള്ള ഗ്രനേഡുകളേക്കാള്‍ എന്തുകൊണ്ടാണ് എംഎംഎച്ച്ജി മികച്ചതെന്നും അവയുടെ സവിശേഷതകളെന്തെന്നും അറിയാം

  Multi-mode-Hand_Granade

  Multi-mode-Hand_Granade

  • Share this:
   ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ പല യുദ്ധോപകരണങ്ങളും പരിഷ്‌കരിച്ചുക്കൊണ്ടിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡുകള്‍ (MMHG) ഇന്ത്യന്‍ സൈന്യത്തിലെത്തിക്കുമെന്ന് കഴിഞ്ഞവര്‍ഷം പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിനായി, 400 കോടി രൂപയ്ക്ക് പത്ത് ലക്ഷം യൂണിറ്റ് എംഎംഎച്ച്ജി വിതരണം ചെയ്യുന്നതിനുള്ള ഒരു കരാര്‍ 2020 ഒക്ടോബറില്‍ നാഗ്പൂര്‍ ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി പ്രതിരോധ മന്ത്രാലയം ഒപ്പിടുകയും ചെയ്തു. വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന രണ്ടാം ലോകമഹായുദ്ധ കാലത്തെ വിന്റേജ് 'മില്‍സ് ബോംബ്' ഇനത്തില്‍ ഉള്‍പ്പെടുന്ന 36 എം ഹാന്‍ഡ് ഗ്രനേഡുകള്‍ക്ക് പകരം ഇനി എംഎംഎച്ച്ജി എത്തുമ്പോള്‍ സേന കൂടുതല്‍ കരുത്തരാകും.

   നിലവില്‍ ഉപയോഗത്തിലുള്ള ഗ്രനേഡുകളേക്കാള്‍ എന്തുകൊണ്ടാണ് എംഎംഎച്ച്ജി മികച്ചതെന്നും അവയുടെ സവിശേഷതകളെന്തെന്നും അറിയാം.

   36 എം ഹാന്‍ഡ് ഗ്രനേഡുകള്‍

   വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യത്തില്‍ ഉപയോഗിക്കുന്ന ഗ്രനേഡുകളാണ് 36 എം ഹാന്‍ഡ് ഗ്രനേഡുകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ലോകമെമ്പാടുമുള്ള സൈനികര്‍, ഫ്രാഗ്മെന്റേഷന്‍ (ഛിന്നഭിന്നമാക്കുന്ന) ഗ്രനേഡുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. അതിന്റെ കവർ (Casing) ഘടന പ്രത്യേകതകള്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് ചെറിയ ശകലങ്ങളായി വിഭജിച്ച് കൂടുതല്‍ നാശങ്ങളുണ്ടാക്കാന്‍ കഴിയുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

   വിനാശകരമായ വിഘടനത്തിന് സഹായിക്കുന്നതിനാലാണ് കേസിംഗിന്റെ പുറം ഭാഗങ്ങളില്‍ ചെറിയ ചാലുകള്‍ പോലെ രൂപകൽപ്പന ചെയ്ത് പൈനാപ്പിളിന്റെ പോലുള്ള രൂപം നല്‍കിയിരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട രൂപകല്‍പ്പനകള്‍ എത്തിയപ്പോള്‍ ചാലുകളും ഖണ്ഡങ്ങളും ഉള്ളിലാക്കുകയും മികച്ച പിടുത്തം ലഭിക്കാൻ പുറം ഘടന പൈനാപ്പിള്‍ രൂപത്തിലും നിലനിര്‍ത്തി.

   പതിറ്റാണ്ടുകളായി, ഇന്ത്യന്‍ സൈന്യം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന വിന്റേജ് 36 എം ഹാന്‍ഡ് ഗ്രനേഡാണ് ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് നിര്‍മ്മിത ഗ്രനേഡുകളായ 'മില്‍സ് ബോംബി'ന്റെ ഒരു വകഭേദത്തെയാണ് '36' എന്ന ഈ നമ്പര്‍ സൂചിപ്പിക്കുന്നത്. ഈ ഗ്രനേഡുകള്‍ക്കും പൈനാപ്പിള്‍ ആകൃതിയാണ്. ഈ ഗ്രനേഡുകള്‍, റൈഫിളില്‍ നിന്നും ഫയര്‍ ചെയ്യാനും സാധിക്കും. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡാണ് (ഒഎഫ്ബി) സായുധ സേനയ്ക്കുള്ള 36 എം നിര്‍മ്മിച്ചിരിക്കുന്നത്.

   മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡ് (എംഎംഎച്ച്ജി)

   മള്‍ട്ടി-മോഡ് ഹാന്‍ഡ് ഗ്രനേഡ് വികസിപ്പിച്ചെടുത്ത ഡിആര്‍ഡിഒ (DRDO) യുടെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറിയുടെ (TBRL) ഔദ്യോഗിക പേജില്‍ കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു “സ്വഭാവികമായി ഛിന്നഭിന്നമാകുന്ന തരത്തിലുള്ള ഗ്രനേഡുകള്‍ ലോകത്തിലെ പല കാലാള്‍പ്പടകളും വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യം ഇപ്പോഴും 36 എം ഉപയോഗിക്കുന്നു. ഈ ഗ്രനേഡിന്റെ വിശ്വാസ്യയത ഒരു പ്രശ്‌നമാണ്. അസമമായ, വിഘടിക്കുന്ന പാറ്റേണ്‍ കാരണം അത് എറിയുന്നയാള്‍ക്ക് പോലും സുരക്ഷിതമല്ല. ഈ തകരാറുകള്‍ മറികടക്കാന്‍ മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എംഎംഎച്ച്ജിയില്‍ ഏകീകൃതമായ സ്വഭാവത്തിനായി ദീര്‍ഘവൃത്താകൃതിയിലുള്ള ചെറിയ ഉരുക്ക് ശകലങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.”

   എംഎംഎച്ച്ജി രണ്ട് വ്യത്യസ്ത ഘടനകളില്‍ ഉപയോഗിക്കാന്‍ കഴിയും. രണ്ട് വ്യത്യസ്ത മോഡുകള്‍ എന്നത് പ്രതിരോധാത്മകവും, ആക്രമണാത്മകവും ആണ്. ഇന്ത്യയില്‍ ഇതുവരെ സൈന്യം ഉപയോഗിക്കുന്ന ഗ്രനേഡുകള്‍ പ്രധാനമായും ഡിഫന്‍സീവ് (പ്രതിരോധ) രൂപത്തിലുള്ള ഗ്രനേഡുകളായിരുന്നു. അതായത്, ലക്ഷ്യസ്ഥാനം തുറന്ന സ്ഥലത്താണെങ്കില്‍ ഡിഫന്‍സീവ് മോഡ് ഗ്രനേഡുകള്‍ എറിയുന്നയാള്‍ സുരക്ഷിതമായ സ്ഥലങ്ങളോ സുരക്ഷിത കവചങ്ങളോ ഉപയോഗിക്കണം. ഇല്ലെങ്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് എറിയുന്നയാള്‍ക്കും അപകടം സംഭവിക്കും.

   മറുവശത്ത്, ആക്രമണാത്മക (ഒഫ്ന്‍സീവ്) ഗ്രനേഡുകള്‍ ഛിന്നഭിന്നമാകുന്നില്ല. അതുകൊണ്ട് തന്നെ എറിയുന്നയാള്‍ സുരക്ഷിതനായി നിന്ന്‌കൊണ്ട് സ്‌ഫോടനം നടത്തി എതിരാളിയെ അപായപ്പെടുത്താനോ അല്ലെങ്കില്‍ ഞെട്ടിച്ച് സ്തംഭിപ്പിച്ച് നിര്‍ത്താനോ സാധിക്കും.

   Also Read- തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ കോണിയായി ആറുപേര്‍

   എംഎംഎച്ച്ജി, ഡിഫന്‍സീവ് മോഡിലുമുണ്ട്. എംഎംഎച്ച്ജിയുടെ പ്രതിരോധ ഗ്രനേഡിന് ഒരു ഫ്രാഗ്മെന്റിംഗ് സ്ലീവും (കൈ) 10 മീറ്റര്‍ മാരകമായ ദൂര പരിധിയുമുണ്ട്. ആക്രമണാത്മക (ഒഫ്ന്‍സീവ്) മോഡില്‍, ഗ്രനേഡ് സ്ലീവ് ഇല്ലാതെയാണ് ഉപയോഗിക്കുക. അത് പ്രധാനമായും സ്‌ഫോടനത്തിനും സ്റ്റണ്‍ ഇഫക്റ്റിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഒഫ്ന്‍സീവ് മോഡ് ഉപയോഗിച്ചുള്ള സ്‌ഫോടനത്തില്‍, കേന്ദ്ര സ്ഥലത്തുനിന്ന് 5 മീറ്റര്‍ ദൂരത്തിലേക്ക് വരെ പൊട്ടിത്തറിക്കാറുണ്ട്.

   എംഎംഎച്ച്ജിയുടെ വിതരണം

   നാഗ്പൂര്‍ ആസ്ഥാനമായുള്ള സോളാര്‍ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഇക്കണോമിക് എക്സ്പ്ലോസീവ് ലിമിറ്റഡുമായിട്ട് (ഇ.ഇ.എല്‍) പ്രതിരോധ മന്ത്രാലയം ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. ഏകദേശം 409 കോടി രൂപയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന് 10 ലക്ഷം എംഎംഎച്ച്ജി വിതരണം ചെയ്യണമെന്നാണ് കരാറില്‍ പറയുന്നത്.

   ഗ്രനേഡിന്റെ ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തുന്നതിനായി, ഡിആര്‍ഡിഒ നാല് വര്‍ഷം മുമ്പ് സാങ്കേതികവിദ്യ കമ്പനിക്ക് കൈമാറിയിരുന്നു. ഗ്രനേഡ് വിവിധ തരത്തിലുള്ള സാഹചര്യങ്ങളില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് 99 ശതമാനം സുരക്ഷയും വിശ്വാസ്യതയും കൈവരിച്ചതാണെന്ന് പറയുന്നു.

   ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന ഇങ്ങനെയാണ്, “ഇത് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ (ഡിആര്‍ഡിഒയും പ്രതിരോധ മന്ത്രാലയവും) കീഴിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തോടുള്ള ഒരു മുന്‍നിര പദ്ധതിയാണ്. അത്യാധുനിക യുദ്ധോപകരണ സാങ്കേതികവിദ്യകളില്‍ നൂറ് ശതമാനം തദ്ദേശീയമായ നിര്‍മ്മാണം നടത്താനും സാധിച്ചു.”

   ഗ്രനേഡ് വികസിപ്പിക്കുന്നത് ഏകദേശം 15 വര്‍ഷം മുമ്പ് ആരംഭിച്ചതാണെന്നും ഡിആര്‍ഡിഒ സൗകര്യത്തോടൊപ്പം കരസേനയുടെയും ഒഎഫ്ബിയുടെയും സ്ഥാപനങ്ങളും ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കമ്പനി വെബ്സൈറ്റില്‍ വിശദീകരിച്ചിരിക്കുന്നത് അനുസരിച്ച്, സാധാരണ സാഹചര്യങ്ങളില്‍ എംഎംഎച്ച്ജിയുടെ കലാവധി, അത് നിര്‍മ്മിച്ച തീയതി മുതല്‍ 15 വര്‍ഷം വരെയാണ്. ഗ്രനേഡിന്റെ അധിക സുരക്ഷയ്ക്കായി ഇരട്ട കാലതാമസ ട്യൂബുകളും ഉയര്‍ന്ന മാരകമായ 3800 ഏകീകൃത ശകലങ്ങളും ഉണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു.

   കഴിഞ്ഞ ദിവസം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഇ.ഇ.എല്‍ ചെയര്‍മാന്‍ എസ്.എന്‍ നുവാല്‍ ഗ്രനേഡിന്റെ ഒരു സ്‌കെയില്‍ പകര്‍പ്പ് കൈമാറിയതോടെ മള്‍ട്ടിമോഡ് ഹാന്‍ഡ് ഗ്രനേഡുകളുടെ ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. 2022 ഒക്ടോബറോടെ കരാര്‍ പ്രകാരമുള്ള മുഴുവന്‍ എംഎംഎച്ച്ജികളും കമ്പനി സൈന്യത്തിന് കൈമാറും.

   രാജ്യത്ത് പ്രതിരോധ ആയുധ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 101 ആയുധങ്ങളുടെ ഇറക്കുമതിയ്ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധന പട്ടികയിലെ ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് മള്‍ട്ടി-മോഡ് ഹാന്‍ഡ് ഗ്രനേഡുകള്‍. എംഎംഎച്ച്ജിയുടെ ഇറക്കുമതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നിരോധിക്കും.
   Published by:Anuraj GR
   First published:
   )}