ഇന്റർഫേസ് /വാർത്ത /Explained / പിണറായി വിജയൻ-നരേന്ദ്ര മോദി കൂടിക്കാഴ്ച്ച; ചർച്ച ചെയ്ത പദ്ധതികളും നേട്ടങ്ങളും എന്തൊക്കെ?

പിണറായി വിജയൻ-നരേന്ദ്ര മോദി കൂടിക്കാഴ്ച്ച; ചർച്ച ചെയ്ത പദ്ധതികളും നേട്ടങ്ങളും എന്തൊക്കെ?

പിണറായി വിജയൻ-നരേന്ദ്ര മോദി കൂടിക്കാഴ്ച്ച

പിണറായി വിജയൻ-നരേന്ദ്ര മോദി കൂടിക്കാഴ്ച്ച

ചർച്ച ചെയ്ത പദ്ധതികളും പദ്ധതികൾ കൊണ്ടുള്ള നേട്ടങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

  • Share this:

ന്യൂഡൽഹി: വരുംനാളുകളിൽ കേരളത്തിന്റെ വികസനത്തിൽ മുതൽക്കൂട്ടാകുന്ന സുപ്രധാന പദ്ധതികൾ സംബന്ധിച്ച ചർച്ചകളായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ  നടത്തിയത്. ചർച്ച ചെയ്ത പദ്ധതികളും പദ്ധതികൾ കൊണ്ടുള്ള നേട്ടങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

1. തിരുവനന്തപുരം - കാസർകോട് അർധ അതിവേഗ റെയിൽ

നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. 64,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി വിദേശ വായ്പ എടുക്കാനാണ് സംസ്ഥാനം ഉദ്ദേശിച്ചിരുന്നത്.

2. അങ്കമാലി - ശബരി റെയിൽപ്പാത നിർമാണം

കേന്ദ്ര സർക്കാരുമായി എം ഒ യു  ഒപ്പു വച്ചിട്ടുള്ള പദ്ധതിയാണിത്.  പ്രതീക്ഷിക്കുന്ന ചെലവ് 2815 കോടി രൂപ. ഇതിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും.

3. തലശ്ശേരി - മൈസൂർ റെയിൽ വികസനം

തലശേരി മുതൽ മൈസൂർ വരെയുള്ള യാത്രാസമയം അഞ്ചു മണിക്കൂറായി കുറയ്ക്കാൻ ഇതു വഴി കഴിയും. ദേശീയ പാർക്കുകളും വനഭൂമിയും ഒഴിവാക്കി സർക്കാർ പുതിയ ഡി പി ആർ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അനുമതി വേഗത്തിലാക്കും.

You may also like:അഭിഭാഷകർ പിന്മാറി; ഹൈക്കോടതിയിൽ കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര; സംസ്ഥാനത്ത് കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത് ആദ്യം

4. കണ്ണൂർ എയർപോർട്ട് വികസനം

കണ്ണൂരിൽ നിന്ന് ഇതുവരെ വിദേശ എയർലൈനുകൾക്ക്  പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടില്ല. ആസിയാൻ ഓപ്പൺ സ്കൈ പോളിസി പ്രകാരമുളള സർവീസുകളിലും കണ്ണൂർ എയർപോർട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് 2019 ഡിസംബർ 19 നും ജൂലൈ ഒന്നിനും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. ഇതു സംബന്ധിച്ച് അനുകൂല തീരുമാനം അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

5. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കുള്ള പ്രൊപ്പോസലും കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രൊപ്പോസലും നഗര വികസന മന്ത്രാലയത്തിന് സമർപ്പിച്ചു. രണ്ട് പോജക്ടിനും കൂടി 4673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

You may also like:മുഖ്യമന്ത്രി വ്യാപാരസമുഹത്തോട് സംസാരിച്ചത് തെരുവ് ഭാഷയിൽ: കെ സുധാകരൻ

6. സിറ്റി ഗ്യാസ് വിതരണ പദ്ധതി

പദ്ധതി നടത്തിപ്പിലെ  തടസ്സങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എൽ, അറ്റ്ലാന്റിക് ഗൾഫ് ആന്റ് പസഫിക് കമ്പനി  (എ.ജി.& പി) എന്നീ രണ്ടു കമ്പനികളാണ് വിതരണം ഏറ്റെടുത്തിട്ടുള്ളത്.

7. കൊച്ചി പെട്രോ കെമിക്കൽ പ്രൊജക്ട്

2019 ജനുവരി 27 ന് പ്രധാനമന്ത്രി തറക്കല്ലിട്ട പ്രോജക്ടാണിത്.ഇതിനായി ബിപിസിഎൽ തയ്യാറാക്കിയ 12500 കോടി രൂപയുടെ പ്രോജക്ട്സ് ബി.പി.സി എൽ ബോർഡ് അംഗീകരിച്ചിട്ടുള്ളതാണ്. ഇതിനായി കേരള സർക്കാർ 170 ഏക്കർ 1 ഭൂമിയും കൈമാറിയിട്ടുണ്ട്. ഇത് വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിന് എയിംസ് വേണമെന്ന ദീർഘകാല ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ശ്രദ്ധയിയിൽപെടുത്തി. ശബരിമല വിമാനത്താവള പദ്ധതി വീണ്ടും കേന്ദ്രത്തിന് മുന്നിൽ വെച്ചു.

തീരമേഖലയുടെ സാധ്യത ഉപയോഗപ്പെടുത്തി കപ്പൽ ഗതാഗതം പ്രയോജനപ്പെടുത്താനാവില്ലെയെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആരായുകയും ചെയ്തു.

First published:

Tags: Chief Minister Pinarayi Vijayan, Cm pinarayi vijayan, Narendra Modi address