ഒരു കേന്ദ്ര മന്ത്രിയെ എങ്ങനെ അറസ്റ്റ് ചെയ്യാം ? നടപടിക്രമങ്ങള്‍ എന്തൊക്കെ?

പാർലമെന്റ് സെഷനിൽ അല്ലെങ്കിൽ ഒരു കേന്ദ്ര മന്ത്രിക്കെതിരെ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ ഒരു നിയമ നിർവ്വഹണ ഏജൻസിക്ക് അറസ്റ്റ് ചെയ്യാവുന്നതാണ്

Narayan Rane

Narayan Rane

 • Share this:
  ഇന്ത്യയിൽ ഒരു കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ സംസാരിച്ച റായ്ഗഡിലെ പ്രസംഗവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നാരായൺ റാണെക്കെതിരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് റാണെയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടപ്പോൾ മന്ത്രിയെ സംസ്ഥാന സർക്കാർ അറസ്റ്റ് ചെയ്യുന്നത് "പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന്" മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. കേന്ദ്ര മന്ത്രിയ്ക്ക് എതിരായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ പാട്ടീൽ ചോദ്യം ചെയ്തു.

  ഇന്ത്യയിൽ ഒരു കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം എന്താണ്?
  പാർലമെന്റ് സെഷനിൽ അല്ലെങ്കിൽ, ഒരു കേന്ദ്ര മന്ത്രിക്കെതിരെ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ ഒരു നിയമ നിർവ്വഹണ ഏജൻസിക്ക് അറസ്റ്റ് ചെയ്യാവുന്നതാണ്. രാജ്യസഭയുടെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും വകുപ്പായ സെക്ഷൻ 22 എ പ്രകാരം പോലീസ്, ജഡ്ജി അല്ലെങ്കിൽ മജിസ്ട്രേറ്റ് രാജ്യസഭാ ചെയർമാനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിക്കേണ്ടതുണ്ട്.

  അറസ്റ്റ് ചെയ്യപ്പെട്ടാൽ രാജ്യസഭാ ചെയർമാൻ പിന്തുടരേണ്ട നടപടിക്രമം എന്താണ്?
  അറസ്റ്റ് സംബന്ധിച്ച് ചെയർമാൻ കൗൺസിലിനെ അറിയിക്കും. കൗൺസിലിൽ അറിയിക്കുന്നില്ലെങ്കിൽ അംഗങ്ങളെ വിവരം അറിയിക്കുന്നതിനായി ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കും.

  രാജ്യസഭാ അംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയാലും അവർക്ക് ലഭിക്കുന്ന പ്രത്യേകാവകാശങ്ങൾ എന്തൊക്കെയാണ്?
  പാർലമെന്റിലെ പ്രധാന പദവികൾ അനുസരിച്ച്, സിവിൽ കേസുകളിൽ, സിവിൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 135 അനുസരിച്ച്, സഭയുടെ തുടർച്ചയിൽ അറസ്റ്റ് ചെയ്യാൻ അനുമതിയില്ല. സഭ ആരംഭിക്കുന്നതിന് 40 ദിവസം മുമ്പും സമാപനത്തിന് 40 ദിവസത്തിന് ശേഷവും അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ക്രിമിനൽ കുറ്റങ്ങൾക്കും പ്രതിരോധ തടങ്കലുകൾക്കും ഇളവ് ബാധകമല്ല.

  സഭയുടെ പരിസരത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയുമോ?
  ചെയർമാന്റെ അല്ലെങ്കിൽ സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ ഒരു അംഗത്തെയോ അപരിചിതനെയോ സഭയുടെ പരിധിക്കുള്ളിൽ നിന്ന് അറസ്റ്റ് ചെയ്യാനാകില്ല. ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിൽ ഏർപ്പെടുത്തിയ നടപടിക്രമത്തിന് അനുസൃതമായി വേണം നടപടികൾ. അതുപോലെ, സഭ സമ്മേളനത്തിലാണെങ്കിലും ഇല്ലെങ്കിലും ചെയർമാന്റെ അല്ലെങ്കിൽ സ്പീക്കറുടെ മുൻകൂർ അനുമതി വാങ്ങാതെ ഒരു നിയമ നടപടിയും, സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ സഭയുടെ പരിധിക്കുള്ളിൽ നടത്താൻ കഴിയില്ല.

  മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി 8 മണിക്കൂറിനുള്ളിൽ കേന്ദ്ര മന്ത്രിയ്ക്ക് ജാമ്യം അനുവദിച്ചു. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റാണെയ്ക്ക് ജാമ്യം അനുവദിച്ചത്. വാറണ്ടില്ലാതെയാണ് റാണെയെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ നടപടിക്രമം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
  Published by:Jayesh Krishnan
  First published:
  )}