• HOME
  • »
  • NEWS
  • »
  • explained
  • »
  • Langya Henipavirus | ലാംഗ്യ വൈറസ്: ചൈനയിൽ പുതിയ പകർച്ചവ്യാധി; ലക്ഷണങ്ങൾ എന്തെല്ലാം?

Langya Henipavirus | ലാംഗ്യ വൈറസ്: ചൈനയിൽ പുതിയ പകർച്ചവ്യാധി; ലക്ഷണങ്ങൾ എന്തെല്ലാം?

ഹെനിപാവൈറസുകൾ മൃഗങ്ങളിലും മനുഷ്യരിലും ഗുരുതരമായ രോഗത്തിന് കാരണമാകും. ഈ വൈറസിനെ നേരിടാൻ മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല.

  • Last Updated :
  • Share this:
    ചൈനയിലെ (China) ഷാൻ‌ഡോംഗ്, ഹെനാൻ പ്രവിശ്യകളിൽ പുതിയ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മൃ​ഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പടരുന്ന ലാംഗ്യ ഹെനിപാ വൈറസ് (Langya henipavirus) കണ്ടെത്തിയതായി രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചവരുടെ തൊണ്ടയിലെ സ്രവ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പുതിയ തരം ഹെനിപാവൈറസിനെ (ലാംഗ്യ ഹെനിപാവൈറസ്, ലേവി (LayV) എന്ന പേരുകളിലും അറിയപ്പെടുന്നു) കണ്ടെത്തിയതെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് (Global Times) റിപ്പോർട്ട് ചെയ്തു.

    ഹെനിപാവൈറസുകളെ ബയോസേഫ്റ്റി ലെവൽ 4 (ബിഎസ്എൽ4) രോഗകാരികളായാണ് തരം തിരിച്ചിരിക്കുന്നത്. അവ മൃഗങ്ങളിലും മനുഷ്യരിലും ഗുരുതരമായ രോഗത്തിന് കാരണമാകും. നിലവിൽ ഹെനിപാവൈറസ് ബാധിച്ചവർക്കു വേണ്ടി മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല.

    എന്താണ് ലാംഗ്യ വൈറസ്?

    ഹെൻഡ്ര, നിപ്പ, മോജിയാങ്, തുടങ്ങിയ പല തരം ഹെനിപാവൈറസുകൾ ഉണ്ട്. ഇതിൽ, ഹെൻഡ്രയും നിപ്പയും മാത്രമേ മനുഷ്യരെ സാരമായി ബാധിക്കുകയുള്ളൂവെന്നും അത് മാരകമായ അസുഖങ്ങൾക്ക് കാരണമാകുമെന്നും യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. എന്നാൽ ലാംഗ്യ വൈറസ് ബാധിച്ചവരിൽ പനി ഉണ്ടാകും.

    read also: ഇന്ത്യയിൽ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് എങ്ങനെ?

    ''ഇതുവരെയുള്ള ലാംഗ്യ ഹെനിപാവൈറസ് കേസുകൾ മാരകമോ ഗുരുതരമോ ആയിട്ടില്ല, അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല'', ഡ്യൂക്ക്-എൻ‌യു‌എസ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസർ വാങ് ലിൻഫ പറഞ്ഞു. എന്നാൽ പല വൈറസുകളും മനുഷ്യരെ ബാധിക്കുമ്പോൾ പ്രവചനാതീതമായ പല അനന്തരഫലങ്ങളും ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ജാ​ഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ലാംഗ്യ വൈറസിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

    ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ വൈറസ് ബാധിച്ച 35 രോഗികളെ ആരോ​ഗ്യ വിദഗ്ധർ നിരീക്ഷിച്ചിരുന്നു. ഇവരിൽ പനി, ചുമ, വിശപ്പില്ലായ്മ, പേശി വേദന, ഓക്കാനം, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും ഡോക്ടർമാർ പറയുന്നു.

    26 ശതമാനം പേരിൽ പനിയും 54 ശതമാനം പേരിൽ ക്ഷീണവും 50 ശതമാനം പേരിൽ ചുമയും 38 ശതമാനം പേരിൽ ഓക്കാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ, 35 ശതമാനം പേരാണ് തലവേദനയും ഛർദ്ദിയുമുണ്ടെന്നു പറഞ്ഞത്. 35% പേരുടെ കരളിന്റെ പ്രവർത്തനത്തെ വൈറസ് ബാധിച്ചതായും എട്ടു ശതമാനം പേരിൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായും ആരോ​ഗ്യ വിദ​ഗ്ധർ കണ്ടെത്തി.

    see also: എന്താണ് ഐടിആര്‍ ഇ-വെരിഫിക്കേഷന്‍? ആധാര്‍ ഉപയോഗിച്ച് ഐടിആര്‍ എങ്ങനെ വെരിഫൈ ചെയ്യാം?

    ലാംഗ്യ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമോ?

    ലാംഗ്യ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് നിർണയിക്കാൻ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ​ഗവേഷകർ പറയുന്നു. വൈറസ് ബാധിച്ച രോഗികൾക്ക്, രോ​ഗം ബാധിച്ച മറ്റു രോ​ഗികളുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗാണുക്കൾ പടരുന്നത്. ഇവയെ സൂനോസിസ് (zoonosis) എന്നാണ് വിളിക്കുന്നത്.

    ലാംഗ്യ വൈറസിന് വാക്സിൻ ഉണ്ടോ?

    നിലവിൽ ഹെനിപാവൈറസിന് വാക്സിനോ ചികിത്സയോ ഇല്ല. ലക്ഷണം അടിസ്ഥാനമാക്കിയുള്ള സപ്പോർട്ടീവ് കെയർ മാത്രമാണ് ഏക ചികിത്സ.
    Published by:Amal Surendran
    First published: