• HOME
 • »
 • NEWS
 • »
 • explained
 • »
 • ഫേസ്ബുക്കിന് ഇന്നലെ സംഭവിച്ചത് എന്ത്? വൻ തോതിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളും ചില ഗൂഡാലോചന സിദ്ധാന്തങ്ങളും

ഫേസ്ബുക്കിന് ഇന്നലെ സംഭവിച്ചത് എന്ത്? വൻ തോതിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളും ചില ഗൂഡാലോചന സിദ്ധാന്തങ്ങളും

60 മിനിറ്റുകള്‍ക്കുള്ളില്‍ ഫേസ്ബുക്ക്, തങ്ങളുടെ പ്ലാറ്റ്ഫോം വഴി നിയമവിരുദ്ധമായി എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അറിയിക്കുകയാണ് ചെയ്തത്

 • Share this:
  ഇന്നലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടത് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽസംഭവിക്കേണ്ടതിന്റെ വളരെക്കുറച്ച് മാത്രമേ സംഭവിച്ചിട്ടുള്ളു എന്ന് ഫേസ്ബുക്ക് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഈ പ്രവര്‍ത്തന അസ്ഥിരത ഫേസ്ബുക്കിനെയും അതിന്റെ സേവനങ്ങളെയും മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. ഇന്റര്‍നെറ്റിന്റെ അടിസ്ഥാനഘടന സംബന്ധിച്ചതും, ഡിഎന്‍എസ്, ബിജിപി, തുടങ്ങിയവ സംബന്ധിച്ച തകരാര്‍ കാരണമാണ് ഇത് സംഭവിച്ചത് എന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

  ഡൊമെയിന്‍ നേം സിസ്റ്റം എന്ന ഇന്റര്‍നെറ്റ് സേവനത്തിന്റെ ചുരുക്കെഴുത്താണ് ഡിഎന്‍എസ്. ഫേസ്ബുക്.കോം പോലെയുള്ള ഡൊമെയിനുകള്‍ ഐപി അഡ്രസുകളിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യുന്നതിനായാണ് ഡിഎന്‍എസ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അജ്ഞാതമായ ചില കാരണങ്ങളാല്‍, ഫേസ്ബുക്കിന്റെ ഡിഎന്‍എസ്, ബിജിപി സംബന്ധമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

  ഈ വിവരങ്ങൾ കാണാതായതിനെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തക്കാർ അനുമാനിക്കുന്നത് ഇത് ഒരു വലിയ നിലയിലുള്ള ഹാക്കിംഗ് ആകാം എന്നാണ്. ഇത് സൺഡേ നൈറ്റ്സിലെ "60 മിനിറ്റ്" എന്ന എപ്പിസോഡുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചില ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. 60 മിനിറ്റ്സിൽ ഫേസ്ബുക്ക്, തങ്ങളുടെ പ്ലാറ്റ്ഫോം വഴി നിയമവിരുദ്ധമായി എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അറിയിക്കുകയാണ് ചെയ്തത്.

  ഇതിൻപ്രകാരം, ഫേസ്ബുക്ക് വിദ്വേഷ ചർച്ചകളും തെറ്റായ വിവരങ്ങൾ പരക്കുന്നത് തടയാനുമായി മനഃപൂർവ്വം പൊതുജനങ്ങളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് വൈസ്.കോം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ അടുത്തയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഫേസ്ബുക്കിന്റെ സമീപകാല പ്രശ്നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദമെന്നും വൈസ്.കോം റിപ്പോർട്ട് ചെയ്യുന്നു.

  ഒരു മ്യൂസിക് സ്റ്റുഡിയോ റെക്കോർഡിംഗ് ബിസിനസ്സ് ട്വിറ്ററിൽ ഒരു കൂട്ടം ഡി‌എൻ‌എസ് വിലാസങ്ങളുടെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുകയും ഫേസ്ബുക്ക് എന്ന സമൂഹ മാധ്യമം എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്ന് കരുതപ്പെടുന്നതായും വ്യക്തമാക്കി. ഇത് അക്ഷരാർത്ഥത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വലിയ പ്രചാരം നേടുകയും വൈറൽ ആകുകയും ചെയ്തു.

  ക്രിയേറ്റീവ് ആന്റ് സ്പോർട്സ് ഏജൻസി എന്ന് സ്വയം വിശേഷിപ്പിക്കുന്ന KillFearNY എന്ന മറ്റൊരു ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് പ്രസ്തുത സ്ക്രീൻഷോട്ട് മോഷ്ടിക്കപ്പെട്ടതായി കരുതുന്നത്. ഇവയിൽ ഏറ്റവും പ്രചാരം നേടിയ സിദ്ധാന്തങ്ങളിലൊന്ന് ഒരു ഹാക്കിംഗിനെ കേന്ദ്രീകരിച്ചാണ്. അതിൽ പറയുന്നത് 1.5 ബില്ല്യൺ ഫേസ്ബുക്ക് റെക്കോർഡുകൾ ഒരു ഹാക്കിംഗ് ഫോറത്തിന് വിറ്റു എന്നാണെന്ന് വൈസ്.കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.

  മറ്റ് ചില ഊഹാപോഹങ്ങൾ, X2 ഇമെയിൽസ് എന്ന് വിളിക്കപ്പെടുന്ന ഒരു കമ്പനിയിൽ നിന്ന് സെപ്റ്റംബർ 22 ലെ പോസ്റ്റിലേക്കാണ് ആളുകൾ വിരൽ ചൂണ്ടുന്നത്. അതിൽ "ഫേസ്ബുക്കിന്റെ 1.5bൽ കൂടുതൽ ഡാറ്റാബേസ് ഈ വർഷം മോഷ്ടിച്ചെടുത്തെന്നും, അതിൽ 100 ശതമാനവും ഇമെയിലുകളും ഫോൺ രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും" ആണ് ചൂണ്ടിക്കാട്ടുന്നത്, കൂടാതെ, ഇപ്പോൾ നടന്ന പ്രവർത്തന തകരാറുമായും ഇതിന് ബന്ധമുണ്ടെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദം.

  എന്നാൽ ഈ സിദ്ധാന്തത്തിനെ പിന്തുണയ്ക്കുന്ന യാതൊരു രേഖകളും ഇതുവരെ ലഭ്യാമായിട്ടില്ലന്ന് റിപ്പോർട്ട് പറയുന്നു. ഈ പരസ്യം പോസ്റ്റ് ചെയ്ത വ്യക്തി ഈ വിവരങ്ങൾ ഫേസ്ബുക്കിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണന്ന് എങ്ങും സൂചിപ്പിച്ചിട്ടുമില്ല. ഇത് “മോഷ്ടിക്കപ്പെട്ടു” എന്നു മാത്രം പറഞ്ഞ പോസ്റ്റിൽ പിന്നീട് പറയുന്നത്, “നമ്മുടെ കൈവശം ഈ ഫീൽഡുകൾ മാത്രമേയുള്ളു: ഇ മെയിലുകൾ, ലിംഗം, സ്ഥല വിവരങ്ങൾ, സിറ്റികൾ, ജനനതീയ്യതി, ഫോൺ നമ്പറുകൾ, യുഐഡി” എന്നാണ്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ മോഷ്ടിക്കപ്പെട്ട ഡേറ്റാബേസുകൾ പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഹാക്കിംഗിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

  മറ്റൊരു ഉപയോക്താവ് പറയുന്നത് ഈ വിൽപ്പനക്കാരനെ വിശ്വസിക്കരുതെന്നാണ്. ഇത് വെറും തട്ടിപ്പ് മാത്രമാണ്. കാരണം ഏകദേശം 20 പേരുടെ സാമ്പിൾ വിവരങ്ങൾ മാത്രമാണ് അയാളുടെ പക്കൽ ഉള്ളതെന്നാണ് ഈ ഉപയോക്താവ് ചൂണ്ടിക്കാട്ടുന്നത്.

  ഫെയ്സ്ബുക്കിന്റെ പ്രവർത്തന തകരാർ മൂലം ഒരു അഭിപ്രായത്തിൽ എത്തിച്ചേരാൻ ഗൂഢാലാചനാ സിദ്ധാന്തക്കാർക്ക് സാധിച്ചിട്ടില്ല. അതേസമയം ഇത്, ഓൺലൈനിൽ മാത്രമല്ല, ഓഫ്‌ലൈനിലും വൻ കുഴപ്പങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് ജീവനക്കാർക്ക് പോലും ഡിസ്കാർഡ്, സൂം തുടങ്ങിയ മറ്റ് സന്ദേശ സേവനങ്ങൾ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു.

  ഈ വർഷം ജനുവരിയിൽ, ഫേസ്ബുക്കിലെ 500 ദശലക്ഷം അക്കൗണ്ടുകളുടെ ഡാറ്റാബേസ് അജ്ഞാതരായ ഏതോ ഹാക്കർമാർ ഹാക്ക് ചെയ്ടിരുന്നു എന്ന് മദർബോർഡ് റിപ്പോർട്ട് ചെയ്തിരുന്നു. ആ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ സജീവമായി ശ്രമിച്ച ആളുകളുടെ ഫോൺ നമ്പറുകളും ആ ഡാറ്റാബേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
  Published by:Karthika M
  First published: