നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • PM Gati Shakti | ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാൻ; പ്രധാനമന്ത്രി തുടക്കമിട്ട 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി

    PM Gati Shakti | ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാൻ; പ്രധാനമന്ത്രി തുടക്കമിട്ട 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി

    വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത സംവിധാനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്

    കടപ്പാട്: എ.എന്‍.ഐ

    കടപ്പാട്: എ.എന്‍.ഐ

    • Share this:
      ചരക്കുനീക്കത്തിന്റെ ചിലവ് ചുരുക്കി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പിഎം ശക്തിഗതി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിവിധ തലത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കുന്ന 110 ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റര്‍ പ്ലാനാണിത്. ഇത് വഴി ചരക്കുനീക്കത്തിന് വേണ്ടി വരുന്ന അധിക ചിലവ് ഒഴിവാക്കാന്‍ സാധിക്കും.

      ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര സര്‍ക്കാര്‍ 'പിഎം ഗതിശക്തി മാസ്റ്റര്‍ പദ്ധതി' ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

      എന്താണ് ഗതിശക്തി മാസ്റ്റര്‍ പദ്ധതി?

      110 ലക്ഷം കോടിയുടെ ദേശീയ അടിസ്ഥാന സൗകര്യ പദ്ധതി മാസ്റ്റര്‍ പ്ലാനായ ഇത് സമഗ്രമായ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത രാജ്യത്തിന് കയും ചെയ്യും.
      ഭാവിയില്‍ യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങളുടെ ഉറവിടമായി മാറുന്ന പദ്ധതിയാണിതെന്നാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.



      പദ്ധതിയുടെ ശ്രദ്ധാകേന്ദ്രങ്ങള്‍

      റോഡ്, റെയില്‍, വ്യോമയാനം, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത സംവിധാനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

      തദ്ദേശീയ നിര്‍മ്മാതാക്കളുടെ പേര് ആഗോള നിലയിലേക്ക് ഉയര്‍ത്താനും ആഗോളവിപണിയിലെ അവരുടെ എതിരാളികളുമായി മത്സരിക്കാനും ഗതിശക്തി പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഭാവിയില്‍ പുതിയ സാമ്പത്തിക മേഖലകളുടെ സാധ്യതകളും ഉയര്‍ത്തുന്നു.

      ഇന്ത്യ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ആഗോള വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയോട് ചേര്‍ത്തുനിര്‍ത്തണം, അതായത് നിങ്ങളുടെ ഓരോ ഉല്‍പ്പന്നവും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരിക്കണം എന്നാണ് ഞാന്‍ പറയുന്നത്, അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

      പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും പദ്ധതി ആരംഭിക്കുന്നത് എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല. നാഷണല്‍ ഹൈഡ്രജന്‍ മിഷന്‍ ആരംഭിക്കുന്നതും പെണ്‍കുട്ടികള്‍ക്കായി സൈനിക സ്‌കൂളുകള്‍ തുറക്കുന്നതും ഉള്‍പ്പടെയുള്ളവയാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ മറ്റ് സുപ്രധാന പ്രഖ്യാപനങ്ങള്‍.
      Published by:Karthika M
      First published:
      )}