മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമാണ് ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്ഐപി(SIP). ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിന്റെ പ്രത്യേകതയും.
ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ നല്ലതാണ്. എസ്ഐപി എങ്ങനെ ഓണ്‍ലൈനായി എടുക്കാമെന്നും അതിന്റെ മറ്റ് പ്രധാന കാര്യങ്ങള്‍ എന്താണെന്നും അറിയാം
നിക്ഷേപകര്‍ക്ക് 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ വിപണിയില്‍ ഉണ്ട്
എങ്ങനെ ഓണ്‍ലൈന്‍ ആയി എസ്ഐപി ആരംഭിക്കാം?
പാന്‍കാര്‍ഡ്, അഡ്രസ് പ്രൂഫ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക് എന്നിവ എസ്ഐപി ആരംഭിക്കുന്നതിന് ആവശ്യമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ കെവൈസി(KYC) പ്രക്രിയ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ എസ്ഐപി ആരംഭിക്കുന്നതിന്, ഒരു ഫണ്ട് ഹൗസ് വെബ്സൈറ്റിലേക്ക് പോയി നിങ്ങള്‍ക്ക് ഇഷ്ടമുള്ള എസ്പിഐ തിരഞ്ഞെടുക്കുക. ഇതിനായി, നിങ്ങളുടെ കെ വൈ സി നിയമങ്ങള്‍ ആദ്യം പാലിക്കേണ്ടതുണ്ട്.
പുതിയ അക്കൗണ്ടിനായി, രജിസ്റ്റര്‍ നൗ ലിങ്കിലേക്ക് പോകണം. ഫോം സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ സ്വകാര്യ വിവരങ്ങളും നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇവിടെ പൂരിപ്പിക്കണം.
Also Read- Explained: ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ
ഓണ്‍ലൈന്‍ ഇടപാടിനായി, യൂസര്‍ നെയിമും പാസ്വേഡും ഉണ്ടാക്കണം. ഇതുകൂടാതെ, എസ്ഐപി പേയ്മെന്റിന്റെ ഡെബിറ്റിനായി നിങ്ങള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്. അതിനുശേഷം നിങ്ങളുടെ യൂസര്‍നെയിം ഉപയോഗിച്ച് പ്രവേശിച്ച്, ഇഷ്ടമുള്ള സ്കീം തിരഞ്ഞെടുക്കാം.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഫണ്ട് ഹൗസില്‍ നിന്ന് അതിന്റെ സ്ഥിരീകരണം ലഭിച്ച് കഴിഞ്ഞാല്‍ എസ്ഐപി ആരംഭിക്കാന്‍ കഴിയും. ഇതിന് ശേഷം സാധാരണയായി 15 മുതല്‍ 40 ദിവസം കഴിഞ്ഞാണ് അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിക്കുക.
എസ്ഐപിയുടെ ഗുണങ്ങള്‍
ഇക്വിറ്റി അല്ലെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് മാര്‍ക്കറ്റ് റിസ്ക് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ അല്ലെങ്കില്‍ പഴയ നിക്ഷേപകര്‍ക്ക് എസ്ഐപി മികച്ച ഓപ്ഷനാണ്. ഇതിലൂടെ, നമുക്ക് വിപണിയില്‍ ചെറിയ തുകകളിലും തവണകളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപം നടത്താം.
ഇതിന് കീഴില്‍, എസ്ഐ (സ്റ്റാന്‍ഡിംഗ് ഇന്സ്ട്രക്ഷന്) നല്‍കിക്കൊണ്ട് ഫണ്ട് ഹൗസിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം നേടാനും കഴിയും. എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് തുക ഓട്ടോമാറ്റിക്കായി പിന്‍വലിച്ചെടുക്കും.
എസ്ഐപിയില്‍, നിങ്ങള്‍ക്ക് കോമ്പൗണ്ടിംഗിന്റെ (അതായത് കോമ്പൗണ്ട് പലിശ) ആനുകൂല്യം ലഭിക്കും, അതിനര്‍ത്ഥം നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 10 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 100 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1100 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.
Tags: Systematic Investment Plan, SIP, mutual fund, fund house, compound interest, Investment, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, എസ്ഐപി, നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Compound interest, Fund house, Investment, Mutual Fund, SIP, Systematic Investment Plan