നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • തിരുവോണം ബമ്പർ; സെയ്തലവിക്ക് അയച്ചത് ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ഫോട്ടോയെന്ന് സുഹൃത്ത്; ആശയക്കുഴപ്പത്തിന് പിന്നിലെന്ത്?

    തിരുവോണം ബമ്പർ; സെയ്തലവിക്ക് അയച്ചത് ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ഫോട്ടോയെന്ന് സുഹൃത്ത്; ആശയക്കുഴപ്പത്തിന് പിന്നിലെന്ത്?

    തിരുവോണം ബമ്പറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പിന്നിലെന്താണ് സംഭവിച്ചതെന്ന് വിവരിച്ച് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

    സൈതലവി

    സൈതലവി

    • Share this:
      കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം ദുബായിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കെന്നായിരുന്നു ആദ്യം പ്രചരിച്ചത്. സെയ്തലവി തന്നെയാണ് അവകാശവാദവുമായി രംഗത്ത് വന്നത്. തനിക്ക് വേണ്ടി സുഹൃത്ത് അഹമ്മദാണ് നാട്ടിൽ ലോട്ടറി ടിക്കറ്റെടുത്തതെന്നും സെയ്തലവി പറഞ്ഞിരുന്നു. എന്നാൽ ഒന്നാം സമ്മാനം യഥാർത്ഥത്തിൽ അടിച്ചത് തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ്. ഒറിജിനൽ ടിക്കറ്റ് ജയപാലൻ കാനറ ബാങ്കിന് കൈമാറുകയും ചെയ്തു.

      ആശയക്കുഴപ്പം

      തിരുവോണം ബമ്പറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പിന്നിലെന്താണ് സംഭവിച്ചതെന്ന് വിവരിച്ച് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് പറഞ്ഞു.

      Also Read- 12 കോടിയുടെ ഓണം ബമ്പർ ദുബായ്ക്കാരൻ സെയ്തലവിക്കല്ല , തൃപ്പൂണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവർ ജയപാലന് !

      അഹമ്മദിന്റെ വാക്കുകൾ- ''ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാന്‍ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്. ''

      സെയ്തലവി പറഞ്ഞത്

      ആരാണ് 12 കോടി നേടിയ ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.

      Also Read- Thiruvonam Bumper BR 81| ബമ്പർ സല്യൂട്ട്! അഞ്ച് പൊലീസുകാർ ഒരുമിച്ചെടുത്ത ടിക്കറ്റിന് തിരുവോണ ബമ്പറിന്റെ രണ്ടാം സമ്മാനം

      ട്വിസ്റ്റിനൊടുവിൽ യഥാർത്ഥ വിജയിയെ കണ്ടെത്തി

      ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ വ്യക്തിയെ കണ്ടെത്തി. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന്‍ ലോട്ടറി ടിക്കറ്റെടുത്തത്.

      തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റായ ടി ഇ 645465 നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ലോട്ടറി ടിക്കറ്റായിരുന്നു ഇത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി ജയപാലന് ലഭിക്കും.

      ബമ്പറടിച്ചത് സർക്കാരിന്

      തിരുവോണം ബമ്പർ ടിക്കറ്റ് വിൽ‍പനയിലൂടെ ബമ്പറടിച്ചത് സംസ്ഥാന സർക്കാരിന്. 126 കോടി രൂപയുടെ വരുമാനമാണ് ബമ്പർ ടിക്കറ്റ് വിൽ‍പനയിലൂടെ സർക്കാരിന് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം ഓണം ബമ്പർ വിൽ‍പനയിലൂടെ 103 കോടി രൂപയുടെ വരുമാനം ലഭിച്ചു. ഇത്തവണ 54 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച‍തിൽ മുഴുവൻ ടിക്കറ്റുകളും വിൽക്കാനായത് ലോട്ടറി വകുപ്പിന്റെ വൻ നേട്ടമാണ്.

      Also Read- Pooja Bumper Lottery 2021| ഒന്നാം സമ്മാനം അഞ്ച് കോടി രൂപ; പൂജാ ബമ്പർ വിൽപന ആരംഭിച്ചു

      54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനമാണ് (28 % ജിഎസ്ടി കി‍ഴിച്ച്) സർക്കാരിന് ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം തിരുവോണം ബമ്പർ 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു. അച്ചടി‍പ്പിശകു കാരണം 20 ടിക്കറ്റുകൾ വി‍റ്റില്ല. ടിക്കറ്റ് വിൽ‍പനയിലൂടെ 103 കോടി രൂപ മൊത്തം വരുമാനം കഴിഞ്ഞ വർഷം കിട്ടി. ഇതിൽ 23 കോടി രൂപയാണ് സർക്കാരിനു ലാഭമായി കിട്ടിയത്.
      Published by:Rajesh V
      First published:
      )}