ഇന്റർഫേസ് /വാർത്ത /Explained / Explained | ഡാറ്റ ചോർച്ച; ഫേസ്‌ബുക്കിന്റെ നിലപാട് എന്ത്? നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണോ?

Explained | ഡാറ്റ ചോർച്ച; ഫേസ്‌ബുക്കിന്റെ നിലപാട് എന്ത്? നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണോ?

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിവരങ്ങൾ ചോർന്നതും, ഹാക്കർമാർ ഓൺലൈനിൽ ആ വിവരങ്ങൾ വിൽക്കാൻ തുടങ്ങിയതായി ഇസ്രായേൽ സൈബർ സുരക്ഷ കമ്പനിയാ ഹഡ്‌സൺ റോക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ അലോൺ ഗോൾ പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

533 ദശലക്ഷത്തിലധികം ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ (ഫോൺ നമ്പർ, അക്കൗണ്ട് ഐഡി തുടങ്ങിയ വിവരങ്ങൾ) ഓൺലൈനിൽ ചോർന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേട്ടു കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നം ഇപ്പോൾ പരിഹരിച്ചെന്നാണ് കമ്പനി വാദിക്കുന്നത്. എന്നാൽ ചോർന്ന വിവരങ്ങൾ സ്‌പാം ഇമെയിൽ, റോബോ കോളിംഗ് പോലുള്ള ആവശ്യങ്ങൾക്കായി ഹാക്കർമാർ ഉപയോഗിക്കുമെന്നാണ് സുരക്ഷാ വിദഗ്ദർ പറയുന്നത്.

സ്വകാര്യ വിവരങ്ങളുടെ ചോർച്ച, ഈ പ്ലാറ്റ്‌ഫോമിൽ മോശപ്പെട്ട പ്രവർത്തികൾ ചെയ്യുന്നവർക്ക് എതിരെ പൊലീസ് നടപടി എടുക്കുന്നതിനെയാണ് കാണിക്കുന്നതെന്ന് ഫേസ്‌ബുക്ക് ചൊവ്വാഴ്‌ച ബ്ലോഗ് പോസ്‌റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നിരുന്നാലും ചില സൈബർ സുരക്ഷാ വിദഗ്ധർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ചില ഓൺലൈൻ സൈറ്റുകൾ സൃഷ്‌ടിച്ചിട്ടുണ്ട്.

COVID 19 | ടി വി കണ്ട്, പത്രം വായിച്ച് ഉമ്മൻ ചാണ്ടി; ചിത്രങ്ങൾ പങ്കുവച്ച് ചാണ്ടി ഉമ്മൻ

അത്തരത്തിൽ ഒന്നാണ് haveibeenpwned.com. നിങ്ങളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്നറിയാൻ ഈ സൈറ്റിൽ നിങ്ങളുടെ ഇ-മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകിയാൽ മതി. ഇത് ഓസ്‌ട്രേലിയയിലെ വെബ് - സെക്യൂരിറ്റി കൺസൾട്ടന്റായ ട്രോയ് ഹോണ്ട് സൃഷ്‌ടിച്ചതാണ്. എന്നാൽ തേഡ് പാർട്ടി സൈറ്റുകളിലൂടെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുമോ ഇല്ലയോ എന്നതിനെക്കുറിച്ചും ഫേസ്‌ബുക്ക് അഭിപ്രായങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല.

ജാനകിക്കും നവീനും ഐക്യദാർഢ്യം; 'റാസ്പുടിന്' ചുവട് വെക്കാൻ ആഹ്വാനവുമായി SFI കുസാറ്റ്; ഒന്നാം സമ്മാനം 1500 രൂപ

ഫേസ്‌ബുക്ക് ഉപയോക്താക്കൾക്ക് പുറമേ, ഫേസ്‌ബുക്ക് സി ഇ ഒമാർക്ക് സുക്കർബർഗിന്റേയും സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടേയും സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ ചോർന്നിട്ടുണ്ട്. സുക്കർബർഗിന്റെ ഫോൺ നമ്പർ, സ്ഥലം, പേര്, ജനന തീയതി, വിവാഹ സംബന്ധമായ വിവരങ്ങൾ, ഫേസ്ബുക്ക് ഐഡി എന്നിവയാണ് സ്വകാര്യ ഡാറ്റയിൽ ഉൾപ്പെടുന്നതുകൊണ്ട് തന്നെ ആളുകൾ സുരക്ഷയെക്കുറിച്ച് കൂടുതൽ വാചാലരാണ്.

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ, ഫേസ്‌ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ടു - ഫാക്‌ടർ ഓതന്റിക്കേഷൻ നൽകുക. അത് ആക്‌ടിവേറ്റായാൽ നിങ്ങൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്ഥിരീകരിക്കുന്നതിനായി പല സ്വകാര്യ വിവരങ്ങളും ചോദിക്കും. അപ്പോൾ നിങ്ങൾ അല്ലാതെ മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അത് പരാജയപ്പെടും. ഈ ടു - ഫാക്‌ടർ ഓതന്റിക്കേഷൻ എങ്ങനെ സജ്ജീകരിക്കാമെന്ന് ഫേസ്‌ബുക്ക് തന്നെ അവരുടെ സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഇപ്പോൾ പ്രചരിക്കുന്ന വിവരങ്ങൾ ചോർന്ന വാർത്തകൾ 2019ലെയാണെന്നാണ് ഫേസ്‌ബുക്ക് അവകാശപ്പെടുന്നത്. അത് പരിഹരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ആ പ്രശ്‌നം പരിഹരിക്കുന്നതിനായി, ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം എന്നിവയിൽ ഉപയോക്താക്കളെ ഫോൺ നമ്പർ മുഖേന കണ്ടെത്തുന്നതിൽ നിന്ന് ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്‌തിരുന്നു.

ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മറന്നുപോയോ? പേടിക്കേണ്ട, കണ്ടെത്താൻ വഴിയുണ്ട്

വിവരങ്ങൾ ചോർന്നതും, ഹാക്കർമാർ ഓൺലൈനിൽ ആ വിവരങ്ങൾ വിൽക്കാൻ തുടങ്ങിയതായി ഇസ്രായേൽ സൈബർ സുരക്ഷ കമ്പനിയാ ഹഡ്‌സൺ റോക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ അലോൺ ഗോൾ പറഞ്ഞു. തുടക്കത്തിൽ ഇവ പതിനായിരത്തിൽ കൂടുതൽ ഡോളറുകൾക്കാണ് വിറ്റതെന്നും raidforums.com പോലുള്ള സൈറ്റുകളിൽ ഇവ സൗജന്യമായി ലഭ്യമായി തുടങ്ങിയതിന് ശേഷം വില കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അര ബില്ല്യൺ എന്നത് വളരെ വലുതാണ്' ഹോൾഡ് സെക്യൂരിറ്റി എൽ എൽ സിയുടെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ അലക്‌സ് ഹോൾഡൻ പറഞ്ഞു. ഫേസ്‌ബുക്ക് പേജുകളിൽ വരുന്ന ചില ആളുകൾക്ക് മാത്രം കാണാൻ കഴിയുന്ന വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ലെന്നും റോബോ കോൾസ്, സ്‌പാം ഇമെയിൽ തുടങ്ങിയ സാമൂഹിക ദുരുപയോഗങ്ങൾക്ക് വേണ്ടിയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

First published:

Tags: Data leak, Facebook