• HOME
 • »
 • NEWS
 • »
 • explained
 • »
 • എന്താണ് ഹിസ്ബേ വിലായത്? ISI പിന്തുണയുള്ള ഭീകര സംഘടന ഇന്ത്യക്ക് ഭീഷണിയാവുന്നതെങ്ങനെ?

എന്താണ് ഹിസ്ബേ വിലായത്? ISI പിന്തുണയുള്ള ഭീകര സംഘടന ഇന്ത്യക്ക് ഭീഷണിയാവുന്നതെങ്ങനെ?

ഡോ. അൻവർ ഫിർദൗസി എന്നയാളാണ് ഹിസ്ബെ വിലായതിന്റെ തലവൻ എന്ന് പുതിയ സംഭവ വികാസങ്ങളെ കുറിച്ച് അറിവുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 10,000 ലധികം വരുന്ന സംഘടനയുടെ ഭാഗമായ പാകിസ്താനി പോരാളികൾ ഇതിനകം അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിലെത്തിയിട്ടുണ്ട്. ഹിസ്ബെ വിലായതിന് പുറമെ ലഷ്കർ- ഇ- ത്വൈബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടകളെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ വസ്‌തുവകകള്‍ നശിപ്പിക്കാൻ ഐ എസ് ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള വസ്‌തുവകകള്‍ നശിപ്പിക്കാൻ വേണ്ടി ഹിസ്ബേ വിലായത് എന്ന പേരിൽ പുതിയ ഭീകര സംഘടനയക്ക് രൂപം നൽകിയിരിക്കുകയാണ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസ് (ISI). താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചടക്കിയതോടെ ഭീഷണി നേരിടുന്ന കാബൂളിലെ ഇന്ത്യൻ സ്വത്തുക്കൾക്ക് ഇതുവഴി കൂടുതൽ സുരക്ഷാ ഭീഷണിയുണ്ടാവും.

  താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഇന്ത്യൻ ആസ്തികളെ ലക്ഷ്യം വെക്കാൻ സംഘടനക്ക് കൃത്യമായി നിർദ്ദേശം നൽകിയെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ തീവ്രവാദ സംഘടനയുടെ സാനിധ്യം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താം.

  ഹിസ്ബെ വിലായത് അംഗങ്ങൾ ആരൊക്കെ?

  ഡോ. അൻവർ ഫിർദൗസി എന്നയാളാണ് ഹിസ്ബെ വിലായതിന്റെ തലവൻ എന്ന് പുതിയ സംഭവ വികാസങ്ങളെ കുറിച്ച് അറിവുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 10,000 ലധികം വരുന്ന സംഘടനയുടെ ഭാഗമായ പാകിസ്താനി പോരാളികൾ ഇതിനകം അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിലെത്തിയിട്ടുണ്ട്. ഹിസ്ബെ വിലായതിന് പുറമെ ലഷ്കർ- ഇ- ത്വൈബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടകളെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ വസ്‌തുവകകള്‍ നശിപ്പിക്കാൻ ഐ എസ് ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  താലിബാനും ഐഎസ്ഐയും തമ്മിലെ ബന്ധം എന്ത്?

  താലിബാനെ ഐ എസ് ഐ സഹായിക്കുന്നു എന്ന് ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. പാക് ചാര സംഘടനയുടെ സഹായമില്ലാതെ താലിബാന് അഫ്ഗാൻ ഭരണം പിടിച്ചടക്കാൻ കഴിയുമായിരുന്നില്ല എന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.

  1994 ൽ താലിബാൻ രൂപീകരിച്ചത് മുതൽ അതിന്റെ അംഗങ്ങൾ പാകിസ്താനുമായി അടുത്ത ബന്ധം സൂക്ഷിച്ചു പോരുന്നുണ്ട്. 1996 ൽ താലിബാൻ അഫ്ഗാൻ കീഴടക്കിയത് പാകിസ്താൻ പിന്തുണയോട് കൂടെയായിരുന്നു. അമേരിക്കയിലെ 9/11 വേൾഡ് ട്രേഡ് സെന്റർ അക്രമണത്തിന് ശേഷം താലിബാൻ നേതാക്കൾക്ക് പാകിസ്താനാണ് സുരക്ഷിത താവളം ഒരുക്കിയത്.

  ദ സൺ ഇൻ ദ സ്കൈ: ദി റിലേഷൻഷിപ്പ് ബിറ്റ്വീൻ പാകിസ്താനി ഐഎസ്ഐ ആന്റ് അഫ്ഗാൻ ഇൻസർജന്റ്സ് എന്ന ലേഖനത്തിൽ മറ്റ് വാൾഡ്മാൻ ഈ വിഷയത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, “താലിബാൻ കമ്മാൻഡർമാർ പറയുന്നതനുസരിച്ച് ഐ എസ് ഐ അവരുടെ നീക്കം നടത്തുന്നതിലും, നിലനിർത്തുന്നതിലും ശക്തമായി സ്വാധീനം ചെയ്യുന്നുണ്ട്. താലിബാനും ഹഖാനി ഗ്രൂപ്പുകൾക്കും അവർ (പാകിസ്താൻ) അഭയം നൽകുന്നു. കൂടാതെ അവർക്ക് ആവശ്യമായ ട്രെയ്നിംഗും, ഫണ്ടും, ആയുധങ്ങളും പാകിസ്താൻ നൽകുന്നുണ്ട്. ഇത് ‘ആകാശത്തിലെ സൂര്യനെ പോലെ വ്യക്തമാണ്’ എന്നാണ് അവർ (താലിബാൻ) പറയുന്നത്. നേരിട്ടോ അല്ലാതെയോ താലിബാന്റെ നിർണായക തീരുമാനങ്ങളിലും മറ്റു പ്രവർത്തികളിലും ഐ എസ് ഐ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കൂടാതെ ഹഖാനി വിമതരുടെ പ്രവർത്തനങ്ങളിലും ഐ എസ് ഐ സ്വാധീനം പ്രകടമാണ്.” പ്രസ്തുത ലേഖനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. താലിബാൻ അതിക്രമങ്ങൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണയാണ് ഇത് വെളിച്ചത്ത് കൊണ്ടുവന്നത്.

  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി താലിബാൻ ഐ എസ് ഐക്ക് പ്രധാനമായും ഒരു വഴിക്കാണ് ഉപകാരപ്പെടുന്നത്, കാബൂളിലെ അഫ്ഗാൻ ഭരണം പാക് സൈന്യത്തിന് പ്രദേശത്ത് സ്വൈര്യമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകും. പാകിസ്താന് ഇന്ത്യയുമായുള്ള ശത്രുത കണക്കിലെടുക്കുമ്പോൾ  പ്രദേശത്തെ സൗജന്യ വിഹാരത്തിനുള്ള അനുമതി വലിയ പ്രത്യാഘാതങ്ങൾക്കാണ് കാരണമാകുക. കൂടാതെ മധ്യേഷ്യയിലെ അഫ്ഗാൻ റൂട്ടുകളും പാകിസ്താന് സഹായകമാവും.

  എന്തുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ സംരഭങ്ങൾ അപകടത്തിലാണ്?

  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി ഏകദേശം 3 ബില്യൺ ഡോളർ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ചെലവഴിച്ചിട്ടുണ്ട്. 2001 ൽ യുഎസ് സഖ്യസേന താലിബാനെ ഭരണത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആവശ്യമായി വന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളിലാണ് ഇന്ത്യ പ്രധാനമായും മുതൽമുടക്കിയത്. ഇന്ത്യ അഫ്ഗാനിൽ നിരവധി റോഡുകളും, ഡാമുകളും, വൈദ്യുതി സ്റ്റേഷനുകളും, വൈദ്യുതി കൈമാറ്റ നെറ്റ്വർക്കുകളും, സ്കൂളുകളും നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 90 മില്യൺ ഡോളർ ചെലവഴിച്ച് അഫ്ഗാൻ പാർലമെന്റ് വരെ നിർമ്മിച്ചത് ഇന്ത്യയാണ്.

  അഫ്ഗാൻ പാർലമെന്റ് സമുച്ചയത്തെ കൂടാതെ ഹെറാതിലെ ചിശ്തി ശരീഫ് ജില്ലയിലെ സൽമ ഡാം ഇന്ത്യയാണ് നിർമ്മിച്ചത്. കാബൂളിലെ അഫ്ഗാൻ ഫോറിൻ ഓഫീസിലെ ചരിത്രപരമായ 100 വർഷം പഴക്കമുള്ള സ്റ്റോർ പാലസിന്റെ പുനർനിർമ്മാണത്തിലും ഇന്ത്യ ഭാഗമായി. കൂടാതെ, 600 കോടി രൂപ മുടക്കി സാറഞ്ച് - ഡെലാറം ഹൈവേ നിർമ്മിച്ചതും ഇന്ത്യയാണ്.

  എന്നാൽ അഫ്ഗാനിൽ ഇന്ത്യ നടത്തിയ വികസന പ്രവർത്തനങ്ങളെയെല്ലാം കണ്ണിലെ കരടായാണ് പാകിസ്താൻ കണ്ടത്. ഇന്ത്യ അഫ്ഗാനെ “ചുറ്റുന്നു” എന്നാണ് ഇസ്ലാമാബാദ് ആരോപിച്ചിത്.

  താലിബാൻ ഇന്ത്യയെ എങ്ങനെ കാണുന്നു

  അഫ്ഗാനിസ്ഥാനിലെ ജനാധിപത്യപരമായ രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പിന്തുണക്കുന്നത് കാരണം അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ഭാഗമായാണ് താലിബാൻ ഇന്ത്യയെ കാണുന്നത്. ഇന്ത്യയും താലിബാനും പരസ്പരം വിശ്വസിക്കുന്നില്ല. ഈ നിലപാടിന് ഐഎസ്ഐയാണ് പലപ്പോഴും പ്രധാന കാരണം. ഉദാഹരണത്തിന് ഇന്ത്യ കാണ്ഡഹാറിൽ താലിബാൻ സംഘത്തിന് നേരെ ബോംബാക്രമണം നടത്തിയെന്ന് ഐഎസ്ഐ താലിബാനെ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യ അഫ്ഗാൻ പ്രതിരോധ സേനക്ക് ഹെലികോപ്റ്ററുകളും മിലറ്ററി വിമാനങ്ങളും നൽകിയെന്നും ഐഎസ്ഐ താലിബാനോട് പറഞ്ഞിട്ടുണ്ട്.

  കൂടാതെ, കാബുൾ എയർപോർട്ടിൽ ഇന്ത്യയുടെ നിർദ്ദേശത്തിൽ ഇന്ത്യൻ പൈലറ്റുമാർ അടങ്ങിയ ഫൈറ്റർ ജെറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് പാക് ചാര സംഘടന താലിബാൻ നേതൃത്വത്തിന് നൽകിയ മറ്റൊറു തെറ്റായ വിവരം.

  ഇതേ കുറിച്ച് സുരക്ഷാ വിധഗ്ധൻ പറയുന്നതിങ്ങനെയാണ്, "താലിബാനുമായി സഹകരിച്ചുള്ള തങ്ങളുടെ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് എ എസ് ഐ. യുദ്ധം നശിപ്പിച്ച രാജ്യത്തെ ഭൗമരാഷ്ട്രീയ കാര്യങ്ങളിൽ കൂടുതൽ നിർണ്ണായകമായ സ്വാധീനം നേടിയെടുക്കാനും അതുവഴി ഇന്ത്യയുടെ സ്വാധീനം ഇല്ലാതാക്കാനുമാണ് അന്തിമമായി പാകിസ്താൻ ലക്ഷ്യമിടുന്നത്."
  Published by:Rajesh V
  First published: