നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained| ഇന്റർനെറ്റിലെ 192.168.0.1. എന്താണ്? ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയേണ്ടേ?

  Explained| ഇന്റർനെറ്റിലെ 192.168.0.1. എന്താണ്? ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയേണ്ടേ?

  ഐ പി അഡ്രസ്സോ, അത് എന്താണെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ് വർക്കുകളിലെ ഓരോ ഉപകരണത്തിനും ഒരു പ്രത്യേക പാറ്റേണിൽ വേർതിരിച്ചിരിക്കുന്ന വ്യത്യസ്തമായ നമ്പറുകൾ ഉണ്ട്. ഈ നമ്പറുകളെയാണ് ഐ പി അഡ്രസ്സ് എന്ന് പറയുന്നത്. നിത്യേന ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒരു ഐ പി അഡ്രസ്സ് ആയിരിക്കും 192.168.0.1.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നമ്മൾ എല്ലാവരും ഇന്റർനെറ്റ് ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നവരല്ലേ? എന്നാൽ ഇതിന്റെ പിന്നിലെ പ്രവർത്തനം എങ്ങനെയാണെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നമ്മുടെ സുഹൃത്തുക്കൾക്കോ മറ്റോ ഒരു കത്ത് എഴുതി അയയ്ക്കണമെങ്കിൽ നമുക്ക് ആദ്യം ആവശ്യമുള്ളത് അവരുടെ അഡ്രസ്സ് അല്ലേ. അതുപോലെ തന്നെ നമ്മുടെ കമ്പ്യൂട്ടറിന് വേണ്ടത് ഒരു ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അഡ്രസ്സാണ്.

   Also Read- Rahul Gandhi| ഒറ്റക്കൈയില്‍ പുഷ് അപ്, സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഡാൻസ്, കഴിക്കാൻ പനനൊങ്കും; തമിഴ്നാട്ടിൽ വീണ്ടും രാഹുൽ ഷോ

   ഐ പി അഡ്രസ്സോ, അത് എന്താണെന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ് വർക്കുകളിലെ ഓരോ ഉപകരണത്തിനും ഒരു പ്രത്യേക പാറ്റേണിൽ വേർതിരിച്ചിരിക്കുന്ന വ്യത്യസ്തമായ നമ്പറുകൾ ഉണ്ട്. ഈ നമ്പറുകളെയാണ് ഐ പി അഡ്രസ്സ് എന്ന് പറയുന്നത്. നിത്യേന ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒരു ഐ പി അഡ്രസ്സ് ആയിരിക്കും 192.168.0.1.

   1996 കളിൽ ഇന്റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സും ഇന്റർനെറ്റ് അസൈൻഡ് നമ്പേർസ് അതോറിറ്റിയും സ്വകാര്യ നെറ്റ് വർക്കുകളിൽ മാത്രം ഉപയോഗിക്കുന്നതിനായി അഡ്രസ്സുകൾ തെരഞ്ഞെടുത്തിരുന്നു. അതിൽ പ്രധാനമായിട്ടുള്ളതാണ് 192.168.0.1. ആദ്യ ഡിജിറ്റുകളായ 192.168 കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്രസ്സിനേയും അവസാന 0.1. ഡിജിറ്റുകൾ യഥാർത്ഥ കമ്പ്യൂട്ടർ അഡ്രസ്സിനേയും സൂചിപ്പിക്കുന്നു. ഇത് പൊതുവായി ഉപയോഗിക്കാൻ കഴിയില്ല.

   Also Read- എ.സമ്പത്ത് ഒഴിയുന്നു;  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു

   നിങ്ങളുടെ കമ്പ്യൂട്ടറിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന റൂട്ടറിന്റെ അഡ്മിനിസ്ട്രേറ്റീവ് ഫംഗ്ഷനുകൾ ആക്സസ്സ് ചെയ്യുന്നതിനുള്ള ഒരു എളുപ്പവഴിയാണ് 192.168.0.1. എന്ന് ടൈപ്പ് ചെയ്ത് സേർച്ച് ചെയ്യുന്നത്. അത് കൂടാതെ നെറ്റ് വർക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളോ റൂട്ടറിന്റ് പാസ് വേഡ് മാറ്റണമെങ്കിലോ നമുക്ക് ഇത് ടൈപ്പ് ചെയ്ത് കൊടുക്കാവുന്നതാണ്. എന്നാൽ രണ്ട് വ്യത്യസ്തമായ കമ്പ്യൂട്ടറുകൾക്ക് ഒരിക്കലും ഒരേ ഐ പി അഡ്രസ്സ് ഒരേ സമയം ലഭിക്കുകയില്ല എന്നതും നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ്.

   Also Read- 'രാഷ്ട്രീയക്കാരുടെ തൊലിക്കട്ടിക്ക് പറ്റിയ സൂചിയാണോ ഉപയോഗിച്ചത്?' വാക്സിനെടുത്ത നഴ്സുമാരോട് പ്രധാനമന്ത്രി

   അതുപോലെ തന്നെ ഇന്റർനെറ്റ് പ്രോട്ടോകോൾ നമ്പറുകൾ അവസാനിക്കുന്നത് എന്തിലാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതെ, എല്ലാ നമ്പറുകളും സാധാരണയായി പൂജ്യത്തിലാണ് അവസാനിക്കുന്നത്. സ്വകാര്യ ഐ പി അഡ്രസ്സായ 192.168.0.1. പ്രധാനമായും ഹോം ബ്രാൻഡ് റൂട്ടറുകൾക്ക് വേണ്ടിയുള്ളതാണ്. ഇത് ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയുകയില്ല.
   ഓരോ സൈറ്റുകൾക്കും പേരിന് പകരം യഥാർത്ഥത്തിൽ ഒരു നമ്പർ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ആ നമ്പർ ഓർത്തിരിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് പേരുകൾ ആയി നൽകുകയാണ് ചെയ്യുന്നത്. ഐ പി അഡ്രസ്സുകളെ സെർവറുകളുടെ എണ്ണം അനുസരിച്ച് പ്രധാനമായും നാലായാണ് തരം തിരിച്ചിരിക്കുന്നത് (0.0.0.0 - 127.255.255.255, 128.0.0.0 - 191.255.255.255, 192.0.0.0 - 223.255.255.255, 224.0.0.0 - 239.255.255.255).
   Published by:Rajesh V
   First published:
   )}