ഐസിസ് - കെ (Isis-K) അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ് (ISKP) അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സജീവമായ ഐസിസിന്റെ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയാണിത്.
ഇറാഖിലും സിറിയയിലും ഐഎസിന്റെ ശക്തിയുടെ ഏറ്റവും ഉന്നതിയിലായിരുന്ന 2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. എന്നാൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐസിസ്-കെയെ പരാജയപ്പെടുത്തുകയും തകർക്കുകയും ചെയ്തിരുന്നു.
ഇത് അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും ജിഹാദികളിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വന്തം സംഘടന വേണ്ടത്ര തീവ്രമായി കാണാത്ത അഫ്ഗാൻ താലിബാനിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്.
ഐസിസ്-കെ എത്രമാത്രം തീവ്രമാണ്?
പെൺകുട്ടികളുടെ സ്കൂളുകൾ, ആശുപത്രികൾ, ഗർഭിണികളെയും നഴ്സുമാരെയും വെടിവച്ചുകൊന്ന ഒരു പ്രസവ വാർഡ് എന്നിങ്ങനെ സമീപ വർഷങ്ങളിൽ ഐസിസ്-കെ നടത്തിയ കൊടും ക്രൂരതകൾ നിരവധിയാണ്.
അഫ്ഗാനിസ്ഥാനിൽ മാത്രം ഒതുങ്ങുന്ന താലിബാനിൽ നിന്ന് വ്യത്യസ്തമായി, ഐസിസ്-കെ ആഗോള ഐഎസ് ശൃംഖലയുടെ ഭാഗമാണ്. അവർ പാശ്ചാത്യ, അന്തർദേശീയ തലത്തിലും ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനയാണ്.
ഐസിസ്-കെ സ്ഥിതിചെയ്യുന്നത് എവിടെ?
കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാകിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് ഇവിടം. സംഘടനയുടെ സുവർണ കാലത്ത് ഏകദേശം മൂവായിരത്തോളം പോരാളികൾ ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയും അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഐസിസ്-കെയ്ക്ക് വലിയ നഷ്ടമുണ്ടായി.
ഐസിസ്-കെയ്ക്ക് താലിബാനുമായി ബന്ധമുണ്ടോ?
ഒരു മൂന്നാം കക്ഷി വഴി ഐസിസ്-കെയ്ക്ക് താലിബാനുമായി ബന്ധമുണ്ട്. ഹഖാനി നെറ്റ്‌വർക്കാണ് ഈ മൂന്നാം കക്ഷി. ഗവേഷകരുടെ അഭിപ്രായത്തിൽ, ഐസിസ്-കെ യും ഹഖാനി നെറ്റ്‌വർക്കും തമ്മിൽ ശക്തമായ ബന്ധങ്ങളുണ്ട്. താലിബാനുമായും ഹഖാനി നെറ്റ്‌വർക്കിന് അടുത്ത ബന്ധമാണുള്ളത്.
കാബൂളിലെ സുരക്ഷാ ചുമതല ഇപ്പോൾ വഹിക്കുന്നത് ഖലീൽ ഹഖാനിയാണ്. ഇയാളുടെ തലയ്ക്ക് 5 മില്യൺ ഡോളർ (£ 3.6 മില്യൺ) വില പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യ പസഫിക് ഫൗണ്ടേഷനിൽ നിന്നുള്ള ഡോക്ടർ സജ്ജൻ ഗോഹൽ വർഷങ്ങളായി അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ശൃംഖലകൾ നിരീക്ഷിക്കുന്ന വ്യക്തിയാണ്. 2019 നും 2021 നും ഇടയിൽ നടന്ന പല പ്രധാന ആക്രമണങ്ങളിലും ഐസിസ്-കെയും താലിബാന്റെ ഹഖാനി ശൃംഖലയും പാകിസ്ഥാൻ ആസ്ഥാനമായുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള സഹകരണമുണ്ടായിരുന്നുവെന്ന് ഗോഹൽ പറയുന്നു.
ആഗസ്റ്റ് 15ന് കാബൂൾ താലിബാൻ പിടിച്ചെടുത്തപ്പോൾ, പുൽ-ഇ-ചർക്കി ജയിലിൽ നിന്ന് ഐഎസ്, അൽ-ഖ്വയ്ദ തീവ്രവാദികൾ ഉൾപ്പെടെ നിരവധി തടവുകാരെ വിട്ടയച്ചിട്ടുണ്ട്. ഈ ആളുകൾ ഇപ്പോൾ ഒളിവിലാണ്.
ദോഹയിലെ "പോഷ് ഹോട്ടലുകളിൽ" സമാധാനപരമായ ഒത്തുതീർപ്പിന് അനുകൂലമായി നിന്ന താലിബാനും ഐസിസ്-കെയും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. താലിബാൻ സർക്കാരിന്റെ പ്രധാന സുരക്ഷാ വെല്ലുവിളിയായിരിക്കും ഐഎസ് തീവ്രവാദികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghanistan, ISIS, Kabul, Taliban